വിജിലൻസ് സെക്കന്റ് സ്റ്റെപ്പ് മാത്രം മുട്ടിടിച്ച് സി പി എം.... മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം വരുമോ...? കുഴൽനാടൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് സർക്കാർ ഭയക്കുന്നു.... കുഴല്‍നാടന്‍ എംഎല്‍എ നൽകിയ കത്താണ് വിജിലൻസ് ആസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചത്.... കളി കാണാനിരിക്കുന്നതേയുള്ളു...

മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഉദ്യാഗസ്ഥരിൽ ഒരാളായി മാറിയത് കഴിഞ്ഞ പിണറായി സർക്കാരിന്‍റെ അവസാന നാളുകളിലാണ്. വീണ്ടും ഇടതു സർക്കാർ തന്നെ തിരിച്ചു വരുമെന്ന് സീറ്റു കണക്ക് സഹിതം കൃത്യമായ വിലയിരുത്തൽ നടത്തിയിരുന്നു. ഇന്റലിജന്‍സ് മേധാവി എന്ന നിലയിൽ ഇതടക്കം നിരവധി ഇടപെടലുകളിലൂടെ സർക്കാരിനും മുഖ്യമന്ത്രിക്കും ആത്മവിശ്വാസം പകരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആദ്യ പിണറായി സർക്കാരിന്‍റെ കാലത്ത് വല്ലാതെ പഴികേട്ട പോലീസ് ഭരണം ഭേദപ്പെട്ട നിലയിലെത്തിക്കാൻ വിനോദ് കുമാറിലൂടെ മുഖ്യമന്ത്രിക്ക് കഴിഞ്ഞു എന്നതാണ് നിർണായകമായത്. ഇങ്ങനെയല്ലാം വിശ്വസ്തനായ ഒരാളെ കൈവിടാൻ മുഖ്യമന്ത്രി തയാറാകുമോ എന്നതാണ് നിർണായക ചോദ്യം. എന്നാൽ തനിക്ക് ഇഷ്ടമുള്ള വിഷയത്തിൽ അധ്യാപനം നടത്താൻ അതിയായ താൽപ്പര്യമുണ്ടെന്നു അദ്ദേഹം അറിയിച്ചിട്ടുണ്ട്.
വിജിലൻസ് ഡയറക്ടറർ എന്ന നിലയിൽ 24×7 പ്രവർത്തന ശൈലിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. വിനോദ് കുമാറിന് പകരം പുതിയ വിജിലൻസ് ഡയറക്ടർ ആരെന്നതും സർക്കാരിന് വെല്ലുവിളിയാണ്. ഫയർഫോഴ്സ് മേധാവി കെ.പത്മകുമാർ വിജിലൻസ് ഡയറക്ടർ ആകാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. വിനോദ് കുമാറിന്‍റെ അവധി അനുവദിച്ചാൽ ബിവറേജസ് എംഡി യോഗേഷ് ഗുപ്ത ഡിജിപി റാങ്കിൽ എത്തും.എന്നാൽ പത്മകുമാറിനെ സർക്കാരിന് അത്രപ്രിയമല്ല.അദ്ദേഹത്തെ സംസ്ഥാന പോലീസ് മേധാവിയാക്കിയുമില്ല.മാത്യു കുഴൽനാടനെ വെറുപ്പിക്കാൻ സർക്കാരിന് താത്പര്യമില്ല. കത്തിൽ പ്രസ് ചെയ്യരുതെന്ന ആവശ്യം കുഴൽനാടന് മുമ്പിൽ അവതരിപ്പിക്കാൻ പറ്റിയ ആളെ സർക്കാർ തിരയുന്നുണ്ട്. എന്നാൽ കുഴൽ നാടൻ വഴങ്ങാനുള്ള ഒരു സാധ്യതയും സർക്കാർ കാണുന്നില്ല. എന്നാൽ തിരികെ ചില സഹായങ്ങൾ നൽകി മാത്യുവിനെ കൈയിലെടുക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. മാത്യുവിന് എതിരെ നടക്കുന്ന വിജിലൻസ് അന്വേഷണംസർക്കാർ ചിലപ്പോൾ മരവിപ്പിച്ചേക്കും. അതോ ത്വരിതാന്വേഷണം നടത്തി ഫയൽ ക്ലോസ് ചെയ്യണമോ എന്നും സർക്കാർ ആലോചിക്കുന്നുണ്ട്. മാത്യു തന്റെ പരാതിയിൽ പ്രസ് ചെയ്താൽ കാര്യങ്ങൾ കുഴയും. മകളെ തേടി ഇ.ഡി. വരുമെന്ന സംശയം പിണറായിക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്ത് അദ്ദേഹത്തിന് തുടരാൻ കഴിഞ്ഞില്ല. കേന്ദ്ര സർക്കാർ വാശിയോടെ നീങ്ങിയാൽ തൻ്റെ കാര്യത്തിൽ തീരുമാനമാകും എന്ന് പിണറായി കരുതുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കൈയിലാണ് വീണാ വിജയൻ്റെ ഫയലുകൾ ഉള്ളത്.മാസപ്പടിയിലെ ഐജിഎസ്‌ടി പരാതിയുമായി ബന്ധപ്പെട്ട് തത്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിൽ സിപിഎം തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്.. മാത്യു കുഴൽനാടൻ എംഎൽഎയുടെ ആദ്യ പരാതി നികുതി സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിട്ട സാഹചര്യത്തിൽ ഈ റിപ്പോർട്ട് വരട്ടെയെന്ന നിലപാടിലായിരുന്നു സിപിഎം നേതൃത്വം . സംസ്ഥാന സർക്കാർ അന്വേഷണം നടക്കുന്നുണ്ടല്ലോ എന്ന ന്യായവാദമായിരിക്കും ഇതിനായി നേതാക്കൾ മുന്നോട്ട് വയ്ക്കുക. സംസ്ഥാന സർക്കാർ ആർക്കെതിരെയാണ് അന്വേഷണം നടത്തുന്നത്? മുഖ്യമന്ത്രിയുടെ മകൾക്കെതിരെയാണ്. വെറും മുഖ്യമന്ത്രിയല്ല. പിണറായി വിജയനാണ് മുഖ്യമന്ത്രി. എന്നാൽ ഒന്നുംസംഭവിച്ചില്ല. കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ഇതായിരുന്നു തന്റെ പോരാട്ടത്തിന്റെ തുടക്കം. എല്ലാ തെറ്റുകളിലും ഒരു തെളിവ് ബാക്കിനിൽക്കും എന്ന് താൻ പറഞ്ഞിരുന്നു. അതാണ് സിഎംആർഎൽ വഴി പുറത്തുവന്നിരിക്കുന്നത്. സിപിഎം ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയൊന്നും നൽകുന്നില്ല. വീണക്ക് കരിമണൽ കമ്പനിയിൽ നിന്ന് ഈ തുകയേ ലഭിച്ചിട്ടുള്ളൂവെന്ന് പറയാൻ സിപിഎമ്മിന് കഴിയുമോ? ഇതുപോലെ എത്ര കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് പണം കൈപ്പറ്റിയിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.ടലാസ് കമ്പനികൾ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എക്സാലോജികിന്റെ ഓഡിറ്റ് റിപ്പോർട്ടടക്കം താൻ പുറത്ത് വിട്ടിരുന്നു. കമ്പനിയുടെ രേഖകൾ പ്രകാരം 73 ലക്ഷം രൂപ നഷ്ടത്തിൽ അവസാനിപ്പിച്ചു. എന്നിട്ടും എങ്ങിനെയാണ് പണം കൈയ്യിൽ ബാക്കിയുണ്ടാവുക? ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഏറ്റവും പ്രധാന കണ്ടെത്തൽ മറ്റൊന്നാണ്. എക്സാലോജിക് ഓഡിറ്റ് റിപ്പോർട്ടിൽ എജുക്കേഷൻ സോഫ്റ്റ്‌വെയറാണ് തങ്ങളുടെ പ്രധാന ബിസിനസ് എന്ന് പറയുന്നുണ്ട്. കരിമണൽ കമ്പനിക്ക് വിദ്യാഭ്യാസവുമായി എന്താണ് ബന്ധം എന്നും അദ്ദേഹം ചോദിച്ചു. എക്സാലോജിക് കമ്പനിയുമായും വീണയുമായും ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. നേരിട്ട് വാങ്ങിയത് ഇത്രയാണെങ്കിൽ അല്ലാത്തത് എത്ര രൂപയായിരിക്കും? ഇന്നത്തെ ദിവസം എക്സാലോജിക്കിന്റെയും വീണ വിജയന്റെയും ജിഎസ്‌ടി ക്ലോസ് ചെയ്തു. എന്തുകൊണ്ടാണ് ജിഎസ്ടി ക്ലോസ് ചെയ്തു? എത്ര കമ്പനികളിൽ നിന്ന് പണം വാങ്ങിയെന്നും അദ്ദേഹം ചോദിച്ചു. മകൾ ഏതൊക്കെ കമ്പനിയിൽ നിന്നാണ് പണം സ്വീകരിച്ചിട്ടുള്ളത്, അതിന് എന്തൊക്കെ സർവീസ് ചെയ്തുവെന്ന് വെളിപ്പെടുത്താൻ പിണറായി വിജയൻ ഇനിയെങ്കിലും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വീണയുടെയും വീണയുടെ കമ്പനിയുടെയും സെക്യൂരിറ്റിയായി നിൽക്കുന്നു. കുറഞ്ഞ പക്ഷം 1.72 കോടി രൂപയെങ്കിലും കൈപ്പറ്റിയെന്ന് പറയാനെങ്കിലും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തയ്യാറാകണം. ഇതുവരെ കണ്ടെത്തിയ കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കും.യുക്തമായ രീതിയിൽ പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നിശബ്ദമായതിനാൽ തന്റെ വാദങ്ങൾ ശരിയെന്ന് തെളിഞ്ഞുവെന്ന വിലയിരുത്തലാണ് മാത്യുവിന്. അതിനിടെ, സിഎംആർഎല്ലിൽനിന്നു കൈപ്പറ്റിയ തുകയ്ക്കു മുഖ്യമന്ത്രിയുടെ മകൾ വീണ ഐജിഎസ്ടി അടച്ചുവെന്നു തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമോ എന്ന എ.കെ. ബാലന്റെ ചോദ്യം കടന്നകൈ ആണെന്നു മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു. അതേസമയം, വീണ ഐജിഎസ്ടി അടച്ചെന്നു തെളിയിച്ചാൽ മാപ്പു പറയുമെന്നും കുഴൽനാടൻ പറഞ്ഞു. ഏതായാലും വിജിലൻസ് അന്വേഷണം ഒരു സെക്കന്റ് സ്റ്റെപ്പ് മാത്രമാണ്.
https://www.facebook.com/Malayalivartha




















