അര നൂറ്റാണ്ടിന് ശേഷം പുതുപ്പള്ളിയിൽ എം എൽ എ ഓഫീസ്.....താമസിക്കുന്നതിനും ആളുകളെ കാണുന്നതിനും പുതുതായി വാടകയ്ക്ക് എടുത്ത വീട്ടിൽ സൗകര്യമുണ്ട്.... പുതുപ്പള്ളി – കറുകച്ചാൽ റോഡിൽ ചാലുങ്കൽപ്പടിയിലാണ് പുതിയ ഓഫീസ്. പുതിയ വാടക കെട്ടിടത്തിലായിരിക്കും ഇനി ചാണ്ടി ഉമ്മൻ ഉണ്ടാവുക...

അര നൂറ്റാണ്ടിന് ശേഷം പുതുപ്പള്ളിയിൽ എം എൽ എ ഓഫീസ്. പുതുപ്പള്ളിയിൽ എം.എൽ.എ ഓഫീസ് തുറന്ന് ചാണ്ടി ഉമ്മൻ. താമസിക്കുന്നതിനും ആളുകളെ കാണുന്നതിനും പുതുതായി വാടകയ്ക്ക് എടുത്ത വീട്ടിൽ സൗകര്യമുണ്ട്. പുതുപ്പള്ളി – കറുകച്ചാൽ റോഡിൽ ചാലുങ്കൽപ്പടിയിലാണ് പുതിയ ഓഫീസ്. പുതിയ വാടക കെട്ടിടത്തിലായിരിക്കും ഇനി ചാണ്ടി ഉമ്മൻ എം.എൽ.എ താമസിക്കുന്നതും ഓഫീസായി ഉപയോഗിക്കുകയും ചെയ്യുക. കരോട്ടുവള്ളക്കാല കുടുംബ വീട്ടിലായിരുന്നു ഉമ്മൻ ചാണ്ടി ആളുകളെ കണ്ടിരുന്നത്.കരോട്ടുവള്ളക്കാല കുടുംബ വീട്ടിലായിരുന്നു ഉമ്മന്‍ ചാണ്ടി ആളുകളെ കണ്ടിരുന്നത്. പുതുപ്പള്ളിയിൽ റെക്കോർഡ് വിജയമാണ് ചാണ്ടി ഉമ്മൻ നേടിയത്.
തെരഞ്ഞെടുപ്പ് വിജയത്തിൽ ഉമ്മന്‍ ചാണ്ടി കടത്തിയെ വെട്ടി മകൻ ചാണ്ടി ഉമ്മന്റെ ലീഡ് 40,000 വോട്ടുകളയായിരുന്നു വിജയം.ഉമ്മന്‍ചാണ്ടിയോട് രണ്ട് തവണ പരാജയപ്പെട്ട ജെയ്ക് ചാണ്ടി ഉമ്മനോടും പരാജയപ്പെട്ടു. കഴിഞ്ഞ തവണ ജെയ്കിന് 54,328 വോട്ടുകള്‍ ലഭിച്ചെങ്കില്‍ ഇത്തവണ പതിനായിരത്തിലധികം വോട്ടുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ച മണിക്കൂറുകളില്‍ തന്നെ നിരാശയായിരുന്നു ജെയ്കിന് ഫലം. എല്ലാ പഞ്ചായത്തുകളിലും ചാണ്ടി ഉമ്മന്‍ ലീഡ് പിടിച്ചപ്പോള്‍, സ്വന്തം പഞ്ചായത്തായ മണര്‍കാട് പോലും ജെയ്കിനെ തുണച്ചില്ല. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിക്ക് ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായ പഞ്ചായത്തുകളില്‍ ഒന്നാണ് മണര്‍കാട്.
കഴിഞ്ഞ തവണ ജെയ്ക് മുന്നിലെത്തിയ ബൂത്തുകളിലും ചാണ്ടി മുന്നേറി.പുതുപ്പള്ളിയിലെ വിജയത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ജനം നല്‍കിയ മറുപടിയാണ് പുതുപ്പള്ളിയിലെ ജയമെന്നാണ് വിമര്‍ശനം. കമ്മ്യൂണിസമെന്ന പൈശാചികതയെ കോണ്‍ഗ്രസിന്റെ നന്മയുടെ രാഷ്ട്രീയമുപയോഗിച്ച് ഒറ്റക്കെട്ടായി ജനങ്ങള്‍ നേരിട്ടു മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരായ ജനവിധി. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയ എല്‍ഡിഎഫിന് ജനം നല്‍കിയ പ്രഹരമെന്നാണ് ഇങ്ങനെയെല്ലാം ആ വിജയത്തെ നമ്മുക്ക് വിശേഷിപ്പിക്കാം. ഉമ്മൻ ചാണ്ടി അവസാനമായി മത്സരിച്ച 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 9044 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ജയം. 2016 ൽ 27,092 ന്റെ വോട്ടിനായിരുന്നു.
https://www.facebook.com/Malayalivartha




















