ശബരിമല യുവതീപ്രവേശന കേസ്! 7, 9 അംഗ ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകള്‍ അടുത്ത ആഴ്ച ലിസ്റ്റ് ചെയ്യുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ഒരു കാലത്ത് വമ്പൻ കോളിളക്കം ഉണ്ടാക്കിയ ഒന്നാണ് ശബരിമല യുവതീപ്രവേശന കേസ്. ഈ കേസ് അടക്കം 7, 9 അംഗ ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകള്‍ അടുത്ത ആഴ്ച ലിസ്റ്റ് ചെയ്യുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു. . ഈ കേസുകളില്‍ വാദം കേള്‍ക്കുവാനിരിക്കുകയാണ് .
അതിന്റെ തീയതി സംബന്ധിച്ച് ഈ മാസം 12ന് തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിലവില്‍ വിവിധ വിഷയങ്ങളില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം പൂര്‍ത്തിയാക്കി കഴിഞ്ഞു. അവ വിധി പറയാന്‍ മാറ്റി . ഇതോടെയാണ് ഏഴംഗ, ഒന്‍പതംഗ ബെഞ്ചുകളുടെ പരിഗണനയിലുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതി അടക്കം അടുത്തയാഴ്ച തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെയാണ് ശബരിമല യുവതീപ്രവേശന കേസുമായി ബന്ധപ്പെട്ടു നിർണായക പ്രതികരണം നടത്തിയത്. അടുത്തയാഴ്ച ഏഴംഗ, ഒന്‍പതംഗ ഭരണഘടനാ ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകള്‍ ലിസ്റ്റ് ചെയ്യും.
https://www.facebook.com/Malayalivartha




















