കരുവന്നൂരില്‍ സിപിഎമ്മിന്റെ നെറികേട്;നിക്ഷേപകരെ വഞ്ചിക്കാന്‍ പുതിയ അടവ്,സൈബര്‍ പോരാളികളെ ഇറക്കി നാറിയ കളി,കലിയിളകി നിക്ഷേപകരും രംഗത്തേക്ക്,ഒരക്ഷരം മിണ്ടാതെ സര്‍ക്കാര്‍ നാടകം കളിക്കുന്നു

കരുവന്നൂരില്‍ ഇഡി ഇറങ്ങിയെങ്കില്‍ പാര്‍ട്ടി സൈബര്‍ കൂട്ടത്തെ ഇറക്കി. കരുവന്നൂരില്‍ നെറികെട്ട രാഷ്ട്രീയം പുറത്തെടുക്കുകയാണ് സിപിഎം. നിക്ഷേപകരെ പച്ചയ്ക്ക് വഞ്ചിച്ചതും പോരാ ഇപ്പോള്‍ നിക്ഷേപം തിരികെ കൊടുക്കാതിരിക്കാന്‍ പുതിയ പ്ലാനിറക്കുന്നു. ചികിത്സ കിട്ടാതെ മരിച്ച ശശിയുടെ കുടുംബത്തെ ചതിക്കാന്‍ നോക്കുകയാണ് കരുവന്നൂര്‍ ബാങ്ക്. ശശിയുടെ ചികിത്സയ്ക്കായ് 6 ലക്ഷം നല്‍കിയെന്ന ബാങ്കിന്റെയും സിപിഎം സൈബര്‍ പ്രൊഫൈലുകളുടെയും പ്രചാരണം കള്ളമാണെന്ന് കുടുംബം പ്രതികരിച്ചു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന് ശേഷം, ആഗസ്റ്റ് 22 തിയ്യതി മുതല്‍ സെപ്റ്റംബര്‍ 14 വരെ ഒരു ലക്ഷത്തിതെണ്ണൂറായിരം രൂപയാണ് ബാങ്ക് നല്‍കിയത്. ഇത് തെളിയിക്കാന്‍ രേഖകളുണ്ടെന്ന് കുടുംബം പറഞ്ഞു. ബാങ്കും പാര്‍ട്ടിയും കള്ളപ്രചാരണം നടത്തുമ്പോള്‍ നിയമ നടപടിക്ക് ഒരുങ്ങുകുയാണെനന് ശശിയുടെ കുടുംബം പറയുന്നു.
ശശിയുടെ സഹോദരി മിനി പറയുന്നത് ഇങ്ങനെ...
ആഗസ്റ്റ് 22 നാണ് സഹോദരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 23 ന് ബാങ്കില്‍ അപേക്ഷ നല്‍കിയപ്പോള്‍ അമ്പതിനായിരം രൂപ തന്നു. ആശുപത്രിയിലെ രേഖകളും ഡോക്ടറുടെ കുറിപ്പും വെച്ച് വീണ്ടും അപേക്ഷിച്ചപ്പോള്‍ സെപ്റ്റംബര്‍ ഒന്നാം തിയ്യതി ഒരു ലക്ഷവും പിന്നീട് 14 ന് നാല്‍പ്പതിനായിരം രൂപയും തന്നു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന് ശേഷം, ആഗസ്റ്റ് 22 തിയ്യതി മുതല്‍ സെപ്റ്റംബ!!ര്‍ 14 വരെ ഒരു ലക്ഷത്തിതെണ്ണൂറായിരം രൂപയാണ് ബാങ്ക് നല്‍കിയത്. ഇത് തെളിയിക്കാന്‍ രേഖകളുണ്ട്.
സഹോദരന്‍ രോഗബാധിതനാണെന്നും ചികിത്സയ്ക്ക് വേണ്ടി അമ്മയുടെ എഫ് ഡി അക്കൊണ്ടിലെ പണം തരണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ സമ!ര്‍പ്പിച്ചത്. ആറ് ലക്ഷം നല്‍കിയെന്ന വാദം കള്ളമാണ്. രണ്ട് പേരുടെയും അക്കൊണ്ടിലായി 14 ലക്ഷം രൂപ ഉണ്ടായിരുന്നു''. ഇപ്പോള്‍ രണ്ട് പേരുടെയും അക്കൗണ്ടിലായി 13 ലക്ഷം ബാക്കിയുണ്ടെന്നും മിനി വിശദീകരിച്ചു.
രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30 നാണ് മരിച്ചത്. ആഗസ്റ്റ് 22 ന് രോഗം ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഡോക്ട!!ര്‍മാ!ര്‍ അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് ആവശ്യപ്പെട്ടു. അഞ്ച് ലക്ഷം വേണ്ടിടത്ത് ബാങ്ക് പല തവണയായി നല്‍കിയത് 1,90,000 രൂപ മാത്രമായിരുന്നു. പതിനാല് ലക്ഷം രൂപ ശശിയുടെയും അമ്മയുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപമുള്ള സമയത്താണ് നിക്ഷേപകന്‍ ചികിത്സ കിട്ടാതെ മരിച്ചത്. ശശിയുടെ മരണത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. ഇത് സര്‍ക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടി ആയി മാറിയിരിക്കുകയാണ്.
സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ കരുവന്നൂരിനെ വെളുപ്പിക്കാനുള്ള ക്യാപ്‌സൂളുകളാണ് നിറയുന്നത്. കൂടെ പ്രതിക്കൂട്ടിലുള്ള നേതാക്കന്മാരെ വെളുപ്പിക്കാനുള്ള ക്യാപ്‌സൂളും. ശശിയുടെ മരണത്തില്‍ കുടുംബം ബാങ്കിന് നേരെ വിമര്‍ശനം ഉന്നയിച്ചിരുന്ു.ഇതിന് പിന്നാലെയാണ് സൈബര്‍ ഗ്രൂപ്പും ബാങ്കും 6 ലക്ഷം നല്‍കിയെന്ന വാദവുമായ് വന്നത്. എന്നാല്‍ ഇതിന് ഒരു തെളിവും ഇല്ല പക്ഷെ ബാങ്കില്‍ നിന്ന് ആകെ കിട്ടിയ തുകയുടെ എല്ലാ കണക്കും ബാങ്ക് ഡീറ്റെയ്ല്‍സും ശശിയുടെ കുടുംബത്തിന്റെ കൈയ്യിലുണ്ട്. ബാങ്ക് കൊള്ളയടിച്ച് നിക്ഷേപകരെ വഞ്ചിച്ചതും പോര എന്നിട്ടിപ്പോള്‍ വീണ്ടും നിക്ഷപകരെ വഞ്ചിക്കുന്നു. കരുവന്നൂരില്‍ ജനങ്ങല്‍ ഹാലിളകി നില്‍ക്കുകയാണ്. സഹികെട്ട് നിലവിട്ട് പെരുമാറി തുടങ്ങിയിട്ടുണ്ട് നിക്ഷേപകര്‍. സിപിഎമ്മിന് കൂടുതല്‍ അടിയാകുകയാണ് കരുവന്നൂര്‍ പ്രതിസന്ധി. അതിന്റെ കൂടെ വെളുപ്പിക്കാന്‍ ചെന്ന് പാര്‍ട്ടിയെ വീണ്ടും കുഴിയില്‍ ചാടിച്ച് സിപിഎം സൈബര്‍ ഗ്രൂപ്പുകളും. കരുവന്നൂരിലെ നിക്ഷേപകരെ പച്ചയ്ക്ക് വഞ്ചിച്ച സിപിഎം ഇപ്പോള്‍ അവരുടെ ആകെയുള്ള സമ്പാദ്യം കൂടി തട്ടിപ്പറിക്കാന്‍ നോക്കുകയാണ്.
ഇതിനിടെ പ്രതികളുടെ തൃശൂര്‍ സര്‍വീസ് സഹകരണബാങ്കിലെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ബാങ്ക് പ്രസിഡന്റും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ സിപിഎം നേതാവ് എം.കെ.കണ്ണന്‍ മറച്ചുവയ്ക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. കണ്ണന്റെ വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ക്കു പുറമേ തൃശൂര്‍ ബാങ്കുമായി ബന്ധപ്പെട്ടു കരുവന്നൂര്‍ കേസിലെ ഒന്നാം പ്രതി പി.സതീഷ്‌കുമാര്‍ നടത്തിയ ഇടപാടുകളുടെ വിവരങ്ങളും ഒന്നാംഘട്ട ചോദ്യം ചെയ്യലില്‍ ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ ഹാജരാക്കാന്‍ അനുവദിച്ച അവസാന ദിവസമായ ഇന്നലെ പാന്‍ കാര്‍ഡിന്റെ പകര്‍പ്പും ബാങ്ക് പാസ്ബുക്കും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ രേഖകളും മാത്രമാണു പ്രതിനിധി കൈവശം കണ്ണന്‍ കൊടുത്തുവിട്ടത്.
https://www.facebook.com/Malayalivartha




















