തട്ടത്തില്‍ നിന്ന് കൈയ്യെടുക്കെടാ ഫാത്തിമ തെഹ്ലിയ കലിപ്പിലാണ്;കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ആമിനയല്ല മലപ്പുറത്തെ പെണ്‍കുട്ടികള്‍, സിപിഎമ്മിന്റെ 'രക്ഷകനെ' ആവശ്യവുമില്ല,അടിമത്വത്തില്‍ നിന്ന് പുറത്ത് വരാത്ത ഫാത്തിമ തന്നെ ഈ ഡയലോഗ് അടിക്കണം, ലീഗിനെ വിമര്‍ശിച്ചതിന് കസേര പോയ ഫാത്തിമ പുരോഗമനം വിളമ്പുന്നത്

മലബാര്‍ വിപ്ലവത്തിന്റെ കാലത്ത് വീടിനകത്ത് കയറി തലമുടിയില്‍ കുത്തിപ്പിടിച്ച ബ്രിട്ടീഷ് പട്ടാളക്കാരോട് അന്ന് ഞങ്ങളുടെ ഉമ്മമാര്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞത് ഒറ്റക്കാര്യമാണ് തട്ടത്തില്‍ നിന്ന് കൈയ്യെടുക്കെടാ എന്ന്. അതേ ഇന്നും പറയാനുള്ളു മുസ്ലീം പെണ്‍കുട്ടികളുടെ തട്ടത്തില്‍ നിന്നും കൈയ്യെടുക്കുന്നതാണ് ഈ രക്ഷകര്‍ക്കൊക്കെ നല്ലത്. കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ആമിനയല്ല മലപ്പുറത്തെ പെണ്‍കുട്ടികള്‍. സിപിഎമ്മിന്റെ 'രക്ഷകനെ' ആവശ്യവുമില്ല. ഫാത്തിമ തെഹ്ലിയയുടെ വാക്കുകളാണിത്. പ്രസംഗം കൊള്ളാം തെഹ്ലിയ പക്ഷെ അടിമത്വത്തില്‍ നിന്ന് പുറത്ത് വരാത്ത നിങ്ങള്‍ തന്നെ ഈ ഡയലോഗ് അടിക്കുമ്പോള്‍ അരോചകമായ് തോന്നുന്നു. ഫാത്തമ തെഹ്ലിയ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അതിലെ പ്രസക്തമായ ചില ഭാഗങ്ങളുണ്ട്. അതിങ്ങനെ....
ഏക സിവില്‍ കോഡ് നടപ്പാക്കുമ്പോള്‍ പറയുന്നത് മുസ്‌ലിം സ്ത്രീകളുടെ രക്ഷയെ കരുതിയെന്ന്. വിവാഹ പ്രായം ഉയര്‍ത്തുന്ന ചര്‍ച്ച വരുമ്പോഴും പറയുന്നത് മുസ്‌ലിം പെണ്‍കുട്ടികളുടെ രക്ഷ. വികസനം പറയുമ്പോഴും 'ഊരി മാറ്റുന്നത്' മുസ്‌ലിം പെണ്‍കുട്ടികളുടെ തലയിലെ തട്ടം. വരാനിരിക്കുന്ന ഏതോ രക്ഷകനെ കാത്തിരിക്കുകയാണോ കേരളത്തിലെ മുസ്‌ലിം പെണ്‍കുട്ടികള്‍? അല്ലെങ്കില്‍ അങ്ങനെയൊരു രക്ഷകന്‍ വന്നു രക്ഷിക്കാന്‍ മാത്രം അടിച്ചമര്‍ത്തപ്പെട്ട് വ്യക്തിത്വം ഇല്ലാതെ നരകിക്കുകയാണോ മലപ്പുറത്തെ മുസ്‌ലിം പെണ്‍കുട്ടികള്‍? സിപിഎം നേതാവ് കെ.അനില്‍ കുമാറിന്റെ, മുസ്‌ലിം പെണ്‍കുട്ടികളുടെ 'തട്ടം ഊരല്‍' വിവാദ പ്രസംഗത്തിനു മറുപടി പറയുകയാണ് എംഎസ്എഫിന്റെ വനിതാ വിഭാഗമായ 'ഹരിത'യുടെ ആദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുസ്‌ലിം ലീഗിന്റെ യുവരക്തവുമായ ഫാത്തിമ തഹ്‌ലിയ.
ഫാത്തിമ നിങ്ങളുടെ വസ്ത്ര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല അത് നിങ്ങളുടെ വ്യക്തിപരമായ കാര്യം. പക്ഷെ തട്ടം വ്യക്തിപരമാണ് എന്ന് പറയരുത്. അത് മതചിഹ്നം തന്നെയാണ്. തട്ടം തലയിടണമെന്ന നിങ്ങളുടെ സ്വാതന്ത്ര്യം പോലെ തന്നെ അത് വേണ്ടായെന്ന് ആഗ്രഹിക്കുന്ന ഒരുപാട് മുസ്ലീം പെണ്‍കുട്ടികളുണ്ട്. പര്‍ദ്ദ ധരിക്കാന്‍ താല്‍പര്യമില്ലാത്ത മുസ്ലീം സ്ത്രീകളും പെണ്‍കുട്ടികളും ഉണ്ട്. അവരുടെയൊക്കെ സ്വാതന്ത്ര്യത്തിന് വേണ്ടി നിങ്ങള്‍ എന്താണ് ചെയ്യുന്നത്. പിന്നെ തട്ടമല്ല നിങ്ങളുടെയൊന്നും പ്രശ്‌നം അടിമത്വമാണ് നിങ്ങള്‍ക്ക് മതം കല്‍പിച്ച് തരുന്ന അല്ലെങ്കില്‍ സമസ്ത പോലുള്ള സംഘടനകള്‍ കല്പിച്ച് തന്നിരിക്കുന്ന ഒരു ചട്ടക്കൂടുണ്ട് അതില്‍ നിന്ന് പുറത്ത് വരാന്‍ നിങ്ങല്‍ തയ്യാറല്ല. അതിനെതിരെ പ്രതിഷേധിക്കാനോ സംസാരിക്കാനോ നിങ്ങള്‍ തയ്യാറല്ല. സ്വന്തം കമ്യൂണിറ്റിയിലെ തെറ്റുകള്‍ പോലും ചൂണ്ടിക്കാണിച്ച് തിരുത്താന്‍ കഴിയാത്ത ഫാത്തിമയെ പോലുള്ളവര്‍ എന്ത് മാതൃകയാണ് കാണിച്ച് കൊടുക്കുന്നത്.
എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എന്തിനായിരുന്നു ഫാത്തിമയെ മാറ്റിയത്. അച്ചടക്ക ലംഘനത്തിനാണ് നടപടി എടുത്തതെന്ന് മുസ്ലീം ലീഗ് ദേശീയ അദ്ധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ അന്ന് പറഞ്ഞത്. ഫാത്തിമ കാണിച്ച അച്ചടക്ക ലംഘനം ഹരിത നേതാക്കള്‍ക്കെതിരെ എംഎസ്എഫ് നേതാക്കള്‍ ലൈംഗികാധിക്ഷേപം നടത്തിയ സംഭവത്തില്‍ മുസ്ലീം ലീഗില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ഫാത്തിമ തെഹ്ലിയ വിമര്‍ശിച്ചിരുന്നു. അതിനാണ് പദവി തെറിച്ചത് അല്ല തെറുപ്പിച്ചത്. അന്ന് ഇതിനെതിരെ എന്തുകൊണ്ട് വീണ്ടും പ്രതികരിച്ചില്ല. പോട്ടെ ഹരിതയിലെ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് നേരെ എംഎസ്എഫ് നേതാക്കള്‍ ലൈംഗികാതിക്രമം നടത്തിയിട്ട് നീതിയുക്തമായ എന്ത് നടപടി എടുപ്പിക്കാന്‍ ഹരിത സംഘടനയ്ക്കും ഫാത്തിമയ്ക്കും കഴിഞ്ഞു. ഒന്നും നടന്നില്ല ലീഗ് കണ്ണുരുട്ടിയപ്പോള്‍ വായടച്ചു. എംഎസ്എഫിലെ അണ്ണന്മാര്‍ ഇപ്പോഴും പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നു. തട്ടത്തില്‍ പൊള്ളിയ ഫാത്തിമയുടെ വീറും വാശിയുമൊക്കെ അപ്പോള്‍ എവിടെ ആയിരുന്നു.
https://www.facebook.com/Malayalivartha




















