ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പ് കേസ്... ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്‍ബീര്‍ കപൂര്‍, ഹുമ ഖുറേഷി, കപില്‍ ശര്‍മ, ഹിന ഖാന്‍ എന്നിവര്‍ക്ക് ഇഡി കഴിഞ്ഞ ദിവസം സമന്‍സ് അയച്ചു

ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്‍ബീര്‍ കപൂര്‍, ഹുമ ഖുറേഷി, കപില്‍ ശര്‍മ, ഹിന ഖാന്‍ എന്നിവര്‍ക്ക് ഇഡി കഴിഞ്ഞ ദിവസം സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗായകരുടെയും ചലച്ചിത്ര താരങ്ങളുടെയും ഒരു നീണ്ട പട്ടിക തന്നെ പുറത്തുവന്നിരിക്കുകയാണ്. ഇവരെ ഇഡി ചോദ്യം ചെയ്യും.
2022 സെപ്റ്റംബര്‍ 18-ന് യുഎഇയില്‍ വച്ച് സംഘടിപ്പിച്ച ആഘോഷത്തില്‍ പങ്കെടുത്തവരുടെ പേരുകളാണ് ഈ ലിസ്റ്റില്‍ അടങ്ങിയിരിക്കുന്നത്. കൂടാതെ ഈ ആഘോഷത്തില്‍ പങ്കെടുത്ത എല്ലാ ആളുകളും നിലവില്‍ ഇഡിയുടെ റഡാറിലാണ്.
റഫ്താര്‍, എംസി ദീപ്തി സാധ്വനി, സുനില്‍ ഷെട്ടി, സോനു സൂദ്, സഞ്ജയ് ദത്ത്, ഹാര്‍ഡി സന്ധു, സുനില്‍ ഗ്രോവര്‍, സോനാക്ഷി, രശ്മിക, സാറാ അലി ഖാന്‍, ഗുരു രണ്‍ധാവ, സുഖ്വീന്ദര്‍ സിംഗ്, ടൈഗര്‍ ഷ്രോഫ്,
കപില്‍ ശര്‍മ, നുസ്രത്ത് ബറൂച്ച, ഡിജെ ചേതസ്, മലൈക അറോറ, നോറ ഫത്തേഹി, അമിത് ത്രിവേദി മൗനി റോയാബ്, മൗനി റോയാബ് സോഫി ചൗദ്രി, ഡെയ്സി ഷാ, ഉര്‍വശി റൗട്ടേല, നര്‍ഗീസ് ഫക്രി, നേഹ ശര്‍മ, ഇഷിത രാജ്, ഷമിത ഷെട്ടി, പ്രീതി ജാംഗിയാനി, സ്‌നേഹ ഉള്ളാല്‍, സൊനാലി സെഹ്ഗാള്‍, ഇഷിത ദത്ത, എല്‍നാസ്, ജോര്‍ജിയ ആന്‍ഡ്രിയാനി (അര്‍ബാസ് ഖാന്റെ കാമുകി).
അതേസമയം മഹാദേവ് വാതുവെപ്പ് ആപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകാന്‍ നടി ഹുമ ഖുറേഷിയും ഹാസ്യനടന്‍ കപില്‍ ശര്‍മ്മയും. കൂടുതല്‍ സമയം ആവശ്യപ്പെട്ടു. വാതുവെപ്പ് ആപ്പ് കേസിലെ അന്വേഷണത്തിന് ഹാജരാകാന്‍ ശര്‍മ്മയോടും ഖുറേഷിയോടും ഇഡി ആവശ്യപ്പെട്ടിരുന്നു. ഹുമ ഖുറേഷി ആപ്പ് പ്രൊമോട്ട് ചെയ്തുവെന്നും, കപില്‍ ശര്‍മ്മ വിദേശത്ത് നടന്ന ആപ്പ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തുവെന്നും അന്വേഷണ ഏജന്‍സി ആരോപിക്കുന്നു.
കൂടാതെ അഭിനേതാക്കളായ രണ്‍ബീര്‍ കപൂര്‍, ശ്രദ്ധ കപൂര്‍, ഹിന ഖാന്‍ എന്നിവര്‍ക്കും അന്വേഷണ ഏജന്‍സി സമന്‍സ് അയച്ചിട്ടുണ്ട്. എന്നാല്‍ ഈ താരങ്ങള്‍ കേസില്‍ പ്രതികളാകണമെന്നില്ല.
അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്‍ബീറും കപൂര്‍ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് മറ്റ് നിരവധി ബോളിവുഡ് നടന്മാര്‍ കള്ളപ്പണം ഇഡിയുടെ നിരീക്ഷണത്തിലാണ്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ യുഎഇയില്‍ നടന്ന മഹാദേവ് ബുക്ക് ആപ്പ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹ ചടങ്ങില്‍ അഭിനേതാക്കളും ഗായകരും പങ്കെടുത്തതായി സെപ്റ്റംബറില്‍ ഇന്ത്യാ ടുഡേ എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇഡി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മഹാദേവ് ബുക്ക് ആപ്പ് വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തി.
ദുബായില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി, പുതിയ ഉപയോക്താക്കളെ എന്റോള്‍ ചെയ്യുന്നതിനും, ഉപയോക്തൃ ഐഡികള്‍ സൃഷ്ടിക്കുന്നതിനും, ബിനാമി ബാങ്ക് അക്കൗണ്ടുകളുടെ ഒരു ലേയേര്‍ഡ് വെബ് വഴി പണം വെളുപ്പിക്കുന്നതിനും ഓണ്‍ലൈന്‍ ബുക്ക് വാതുവെപ്പ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നു. ആരോപിക്കപ്പെടുന്നു. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് 112 കോടി രൂപ ഹവാല വഴിയും 42 കോടി രൂപ ഹോട്ടല്‍ ബുക്കിംഗിനായി ഉപയോഗിച്ചെന്നും ഇഡി വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha




















