ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വീട്ടില്‍ കയറിയ കള്ളനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്... പൂന്തുറയിലെ കുടുംബവീട്ടില്‍ മോഷണം നടത്തിയ പ്രതി അഞ്ചുതെങ്ങ് സ്വദേശി ലോറന്‍സിനാണ് അറസ്റ്റ് വാറണ്ട്

ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വീട്ടില്‍ കയറിയ കള്ളനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഞ്ചാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. മന്ത്രിയുടെ പൂന്തുറയിലെ കുടുംബ വീട്ടില്‍ മോഷണം നടത്തിയ പ്രതി അഞ്ചുതെങ്ങ് സ്വദേശി ലോറന്‍സിനാണ് അറസ്റ്റ് വാറണ്ട്. പ്രതിയെ ഒക്ടോബര്‍ 13 നകം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ പൂന്തുറ പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് കോടതി ഉത്തരവിട്ടു. 5 പവന്‍ സ്വര്‍ണ്ണമാല മോഷ്ടിച്ചിറങ്ങിയ പ്രതിയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു 2021 നവംബര്‍ 15 നാണ് സംഭവം നടന്നത്.
മോഷണം നടത്തി വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിക്കവേ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അര്‍ധരാത്രിയോടെയാണ് കള്ളന്‍ കയറിയത്. മന്ത്രിയുടെ കുടുംബ വീടാണ് പൂന്തുറയിലുള്ളത്. മോഷ്ടിക്കാനെത്തിയ ലോറന്‍സ് വീട്ടിനുള്ളില്‍ കടന്ന് അഞ്ച് പവന്റെ സ്വര്‍ണ്ണമാല കൈക്കലാക്കി.
വീട്ടുകാര്‍ പുറത്തുപോയിരിക്കുന്ന സമയത്തായിരുന്നു വീട്ടില്‍ മോഷണം നടന്നത്. ലോറന്‍സ് വീടിന്റെ പിന്‍വാതില്‍ വഴിയാണ് അകത്തു കടന്നു മുറിയില്‍ എത്തുന്നത്. പുറത്തുപോയ വീട്ടുകാര്‍ പിന്‍വാതില്‍ കൃത്യമായി പൂട്ടിയിരുന്നില്ല. ഇത് പ്രതിക്ക് അകത്ത് കടക്കുന്നതിനു സഹായകമായി. മോഷണം നടത്താനെത്തിയ ലോറന്‍സ് വീട്ടില്‍ തിരച്ചില്‍ നടത്തുന്നതിനിടെ കുടുംബം തിരിച്ചെത്തി.
കയ്യില്‍ കിട്ടിയ സ്വര്‍ണമാലയുമായി പ്രതി പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളനെ പിടിക്കാനായി നാട്ടുകാരും ഓടി. ഇതിനു പിന്നാലെ വീട്ടുകാരും ഓടി. ഒടുവില്‍ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് കള്ളനെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു..
"
https://www.facebook.com/Malayalivartha




















