ലഹരി മാഫിയ ആറ്റിങ്ങലില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസ്.... ജയിലില്‍ കഴിയുന്ന കുമ്പിളി പ്രണവും ശ്രീജിത്തും ജാമ്യഹര്‍ജിയുമായി ജില്ലാ കോടതിയില്‍, പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനും പ്രോസിക്യൂഷന്‍ നിലപാടറിയിക്കാനും ജില്ലാ കോടതി ഉത്തരവ്

ലഹരി മാഫിയ ആറ്റിങ്ങലില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ ആറ്റിങ്ങല്‍ ശ്രീജിത്ത് കൊലക്കേസില്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനും പ്രോസിക്യൂഷന്‍ നിലപാടറിയിക്കാനും ജില്ലാ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്.
ജയിലില്‍ കഴിയുന്ന പ്രതികളായ കുമ്പിടി എന്ന പ്രണവും ശ്രീജിത്തും സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി.വി. ബാലകൃഷ്ണന്‍ ഉത്തരവിട്ടത്. ലഹരി മാഫിയകള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വക്കം മണക്കാട് വീട്ടില്‍ സുരേന്ദ്രന്‍ -ഗിരിജ ദമ്പതികളുടെ മകന്‍ അപ്പു എന്ന ശ്രീജിത്താണ് (25) മര്‍ദ്ദനമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. ആഗസ്റ്റ് 18 ന് വൈകിട്ട് 6 ന് 12 കി.മി അകലെയുള്ള ഊരു പൊയ്കയില്‍ വിളിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയത്.
ലഹരി വില്‍പനയുമായി ബന്ധപ്പെട്ട പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ചവിട്ടും വടി ഉപയോഗിച്ചുള്ള അടിയും ഏറ്റതാണ് മരണ കാരണമെന്നാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍ പൊലീസിനെ അറിയിച്ചത്.
സംഭവത്തില്‍ അഞ്ച് പേര്‍ ആദ്യം അറസ്റ്റിലായി. വാളക്കോട് സ്വദേശി രാഹുല്‍(26), ഊരുപൊയ്ക സ്വദേശി രാഹുല്‍ ദേവ്(26), കിഴുവിലം സ്വദേശി അറഫ് ഖാന്‍(26), വാമനപുരം സ്വദേശി അനുരാഗ്(24), കാരേറ്റ് സ്വദേശി രാഹുല്‍(26) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിന് മുമ്പും ശേഷവും പ്രതികളെ സഹായിച്ചവരാണ് അറസ്റ്റിലായത്.
പ്രതികളില്‍ ഒരാളായ വിജിത്ത് ആണ് ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിച്ചത്. ശ്രീജിത്തിന്റെ മരണം ഉറപ്പായതിന് പിന്നാലെ ഇയാള്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രധാന പ്രതികളായ വിനീത് കുര്യന്‍, പ്രണവ് കുമ്പിടി, ശ്രീജിത്ത്, വിജിത്ത് എന്നിവര്‍ക്കായി തെരച്ചില്‍ തുടരവേ ആഗസ്റ്റ് 21 ന് ഇവരും അറസ്റ്റിലായി.
സംഭവ ദിവസം രാത്രി 11ഓടെയാണ് രാഹുലും അഖില്‍ കൃഷ്ണനും ചേര്‍ന്ന് ശ്രീജിത്തിനെ വലിയകുന്ന് താലൂക്കാശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ രാഹുല്‍ ബൈക്കുമായി രക്ഷപ്പെട്ടു. സംഭവത്തില്‍ ദുരൂഹത തോന്നിയ ആശുപത്രി ജീവനക്കാര്‍ അഖില്‍ കൃഷ്ണയെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ഇതിനിടയില്‍ ഇവരെ തേടി ആശുപത്രിയിലെത്തിയ വൈശാഖിനെയും സതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ട രാഹുലിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി.
ഗുണ്ട കുര്യന്‍ എന്നറിയപ്പെടുന്ന കുര്യന്‍ വിനീതും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. വിനീതിനെ കൂടാതെ പ്രണവ്, ശ്രീജിത്ത്, വിജിത് എന്നിവര്‍ക്കും കൊലപാതകത്തില്‍ പങ്കുള്ളതായി പോലീസിന് വ്യക്തമായിട്ടുണ്ട്. തിരുവനന്തപുരത്ത് വിവാഹ വീട്ടില്‍ ബോംബ് ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതിയാണ് കുര്യന്‍ വിനീത്.
കഠിനംകുളം എസ്‌ഐ ചന്ദദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ലഹരി മാഫിയ ആറ്റിങ്ങല്‍ മേഖലയില്‍ വ്യാപകമാണെന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. ലഹരി മാഫിയയെ സഹായിച്ചെന്ന ആരോപണത്തില്‍ ആറ്റിങ്ങല്‍ സി.ഐ ആയിരുന്ന തന്‍സീര്‍ മുഹമ്മദിനെതിരെ അടുത്തിടെ വകുപ്പുതല നടപടിയും ഉണ്ടായി.
"
https://www.facebook.com/Malayalivartha


























