Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

നിക്ഷേപകരുടെയും ചിട്ടി ഉൾപ്പെടെ മറ്റ് ഇടപാടുകാരുടെയും ജീവിതം കരിനിഴലിലാക്കിയ കരുവന്നൂർ ബാങ്ക് തട്ടിപ്പ്.. ഇ.ഡി പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു....കുറ്റപത്രത്തിന് 12,000 ലേറെ പേജുകളുണ്ട്.... ആറ് വലിയ പെട്ടികളിലായാണ് കുറ്റപത്രം എത്തിച്ചത്.... 50 വ്യക്തികളും അഞ്ചു സ്ഥാപനങ്ങളും പ്രതിപ്പട്ടികയിലുണ്ട്....

02 NOVEMBER 2023 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

നിക്ഷേപകരുടെയും ചിട്ടി ഉൾപ്പെടെ മറ്റ് ഇടപാടുകാരുടെയും ജീവിതം കരിനിഴലിലാക്കിയ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു. 90 കോടിയുടെ കള്ളപ്പണ ഇടപാ‌ട് നടന്നെന്ന് വ്യക്തമാക്കുന്ന കുറ്റപത്രത്തിന് 12,000 ലേറെ പേജുകളുണ്ട്. ആറ് വലിയ പെട്ടികളിലായാണ് കുറ്റപത്രം എത്തിച്ചത്. 50 വ്യക്തികളും അഞ്ചു സ്ഥാപനങ്ങളും പ്രതിപ്പട്ടികയിലുണ്ട്.ബാങ്ക് നടത്തുന്ന റബ്കോ ഏജൻസിയുടെ കമ്മിഷൻ ഏജന്റായിരുന്ന എ.കെ. ബിജോയിയാണ് ഒന്നാം പ്രതി. ​സി.പി.എം നേതാവും വ​ട​ക്കാ​ഞ്ചേ​രി നഗരസഭ കൗൺസിലറുമായ പി.ആർ. അരവിന്ദാക്ഷൻ 15-ാം പ്രതിയാണ്. തട്ടിപ്പിന്റെ ആസൂത്രകനെന്ന് ഇ.ഡി പറയുന്ന പി. സതീഷ്‌കുമാർ 14-ാം പ്രതി. ബിനാമി ഇടപാടുകാരൻ പി.പി. കിരൺ ഒമ്പതും ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് 16 ഉം പ്രതികളാണ്.കിരണിന്റെ രണ്ടും ബിജോയിയുടെ മൂന്നും സ്ഥാപനങ്ങൾ ആദ്യത്തെ 10 പ്രതികളുടെ പട്ടികയിലുണ്ട്.

 

തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തി ഇ.ഡി സ്വത്തുക്കൾ കണ്ടുകെട്ടിയ 39 പേരും പ്രതികളാണ്. ഇ.ഡിയുടെ ചോദ്യം ചെയ്യലിനു വിധേയരായ എ.സി.മൊയ്തീൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളുടെ പേരുകൾ പ്രാഥമിക കുറ്റപത്രത്തിലില്ലെന്നാണ് അറിയുന്നത്.ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അറസ്റ്റിലായ 19 പേരും ഇ.ഡി കേസിലും പ്രതികളാണ്. 2011 മുതൽ 2021 വരെ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്നവരും ബാങ്കിലെ ജീവനക്കാരും പട്ടികയിലുണ്ട്.ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ എസ്.ജി. കവിത്കറാണ് കുറ്റപത്രം കോടതിക്ക് കൈമാറിയത്.കേസിൽ പി. സതീഷ്‌കുമാർ, പി.പി. കിരൺ എന്നിവർ അറസ്റ്റിലായതിന്റെ 60-ാം ദിവസം നാളെയാണ്. അതിനു മുമ്പ് കുറ്റപത്രം സമർപ്പിച്ചതിനാൽ ഇവർ ഉൾപ്പെടെ അറസ്റ്റിലായ നാലുപേർക്കും സ്വാഭാവികജാമ്യം ലഭിക്കാനുള്ള വഴിയടയും. വിശദമായ അന്വേഷണത്തിനു ശേഷം അന്തിമ കുറ്റപത്രത്തിൽ പ്രതികളുടെ എണ്ണം വർദ്ധിക്കാനും സ്ഥാനങ്ങൾ മാറാനും സാദ്ധ്യതയുണ്ടെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.

പ്രതികളുടെ പേരുവിവരങ്ങൾ, അവർ ചെയ്ത കുറ്റങ്ങൾ, അവ സംബന്ധിച്ച തെളിവുകൾ, സാധൂകരിക്കുന്ന രേഖകൾ, സാമ്പത്തിയിടപാടുകളുടെ തെളിവുകൾ, മറ്റു വിശദാംശങ്ങൾ എന്നിവയുൾപ്പെടെയുള്ള 12,000 ലേറെ പേജുകളാണ്കള്ളപ്പണം വെളുപ്പിൽ നിരോധന നിയമം (പി.എം.എൽ.എ ) സംബന്ധിച്ച പ്രത്യേക കോടതിയിൽ എത്തിച്ചത്. 87.75 കോടി രൂപ വിലമതിക്കുന്ന നൂറോളം വസ്തുവകകളും ബാങ്ക് നിക്ഷേപങ്ങളും കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.''പ്രാഥമിക കുറ്റപത്രം മാത്രമാണ് സമർപ്പിച്ചത്. അടുത്തഘട്ടം അന്വേഷണം വിശദമായി തുടരും. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ ശേഖരിച്ച വിവരങ്ങളും തെളിവുകളും രേഖകളുമാണ് കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചത്.ബാങ്കിൽ നിക്ഷേപം പിൻവലിക്കാൻ ഇന്നലെ 43 പേരെത്തി. 38.9 ലക്ഷം രൂപ തിരികെനൽകി. പാക്കേജ് പ്രകാരം 21,190 പേർക്ക് പൂർണമായും 2,448 പേർക്ക് ഭാഗികമായും തുക പിൻവലിക്കാനാകും.

 

23,688 സേവിംഗ്സ് ബാങ്ക് നിക്ഷേപകരാണുള്ളത്. ആദ്യദിനം കൂടുതൽ പേരെത്താതിരുന്നത് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കാതിരുന്നതിനാലാണ്. വരുംദിവസങ്ങളിൽ കൂടുതൽ പേരെത്തും. 8,049 പേരാണ് സ്ഥിരനിക്ഷേപകർ.50000 മുതൽ 1 ലക്ഷം വരെയുള്ള നിക്ഷേപമാണ് ഇന്നലെ മുതൽ നൽകുന്നതെന്ന് അറിയാതെ അതിൽ കൂടുതലും കുറവും തുക നിക്ഷേപം ഉള്ളവരും എത്തിയിരുന്നു. വീണ്ടും നിക്ഷേപം നടത്താൻ താൽപര്യമുണ്ടോയെന്ന് തുക പിൻവലിക്കാൻ എത്തിയവരോട് ഉദ്യോഗസ്ഥർ ചോദിക്കുന്നുണ്ട്. ബാങ്കിന്റെ മറ്റു ബ്രാഞ്ചുകളിൽ നിക്ഷേപം ഉള്ളവർക്ക് അവിടെ നിന്നു നൽകുന്ന രസീതുമായി കരുവന്നൂരിലെ ഹെഡ് ഓഫിസിൽ എത്തിയാൽ തുകയ്ക്കുള്ള ചെക്കാണ് നൽകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (13 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (30 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (45 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (51 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

Malayali Vartha Recommends