മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും...ഗവർണർക്കെതിരെ പടയൊരുക്കി മുഖ്യൻ..മകളുടെ കാര്യം കോടതിയുടെ കയ്യിൽ...പുനഃപരിശോധന ഹർജിയാണ് കോടതി പരിഗണിക്കുന്നത്...ഉത്തരവ് നിർണായകം...

മുഖ്യമന്ത്രി പിണറായി വിജയൻ അവിടെ ഗവണർക്കെതിരെ പടയൊരുക്കുമ്പോൾ ഇന്ന് മകൾ വീണയുടെ കാര്യത്തിൽ ഹൈക്കോടതി തീരുമാനം അറിയിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പിണറായി സർക്കാർ സുപ്രീംകോടതിയിലേക്ക്. എട്ട് ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടതുസർക്കാർ റിട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ബില്ലുൾപ്പടെ എട്ടെണ്ണം ഗവർണർ അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടിയ സംസ്ഥാന സർക്കാർ ഗവർണർക്കെതിരെ സുപ്രീംകോടതിയിൽ പോകാൻ തീരുമാനമെടുത്തത്.ഇവിടെ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരായ പുനഃപരിശോധന ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ആരോപണം തെളിയിക്കുന്നതിനാവശ്യമായ പ്രാഥമിക തെളിവുകൾ പോലും ഹർജിയിൽ ഇല്ലെന്നായിരുന്നു വിജിലൻസ് കോടതി നേരത്തെ പറഞ്ഞത്.മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഗിരീഷ് ബാബു മരിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കുമോ എന്ന് പരിശോധിക്കാൻ കോടതി അമിക്കസ് ക്യൂറിയെ കഴിഞ്ഞദിവസം നിയോഗിച്ചു.പാലാരിവട്ടം പാലം അഴിമതിക്കേസ്, മാസപ്പടി വിവാദം എന്നിവയിലെ പരാതിക്കാരനാണ്.കേരള രാഷ്ട്രീയത്തില്‍ വിവാദമായി മാറിയ നിരവധി കേസുകളിൽ ഹർജിക്കാരനാണ് ഗിരീഷ്.
പാലാരിവട്ടം പാലം അഴിമതി, മാസപ്പടി വിവാദം എന്നിവയിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത് ഇദ്ദേഹമായിരുന്നു. പ്രളയ ഫണ്ട് തട്ടിപ്പ് കേസിലും ഗിരീഷ് ബാബു ഇടപെട്ടിരുന്നു.ഏറ്റവുമൊടുവിൽ അദ്ദേഹം ഇടപെട്ടത് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ ഉയർന്ന് വന്ന മാസപ്പടി വിവാദത്തിലായിരുന്നു. വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഇദ്ദേഹം മൂവാറ്റുപുഴ വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസ് തള്ളിയതോടെ ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിലും ഹർജി നൽകി. ഈ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഗിരീഷ് ബാബുവിന്റെ മരണം.കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നാണ് വീണ വിജയൻ 1.72 കോടി രൂപ കൈപ്പറ്റിയത്. ഇൻകം ടാക്സ് കണ്ടെത്തൽ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.അഡ്വ. അഖിൽ വിജയിയെ ആണ് അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി, മകൾ വീണ, യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹീംകുഞ്ഞ് എന്നിവർ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് അനധികൃതമായി മാസപ്പടി കൈപ്പറ്റിയെന്ന ആരോപണമാണ് ഹരജിയിൽ ഉന്നയിക്കുന്നത്.മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്ക് അടക്കം സി.എം.ആർ.എൽ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന സെറ്റിൽമെന്‍റ് ബോർഡിന്‍റെ കെണ്ടത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഹരജി. വിജിലൻസ് അന്വേഷണ ആവശ്യം നിലനിൽക്കുമോ ഇല്ലയോ എന്നാണ് അമിക്കസ് ക്യൂറി കോടതിയിൽ അറിയിക്കേണ്ടത്.വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും അപ്പോൾ മാത്രമേ എന്താകും മുന്പോട്ടുള്ള നിയമ നടപടികൾ അന്വേഷണം ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങളിലെ തീരുമാനങ്ങൾ പുറത്തു വരുള്ളൂ...
https://www.facebook.com/Malayalivartha


























