ട്രാൻസ്‌ജെൻഡർ സമൂഹത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 10 ലക്ഷം രൂപ...വമ്പൻ പ്രഖ്യാപനവുമായി സുരേഷ് ഗോപി... ട്രാൻസ്‌ജെൻഡർമാർ പല നിവേദനങ്ങളും സമർപ്പിച്ചിട്ടുണ്ട്...കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കു മുൻപാകെ അവതരിപ്പിക്കാൻ അവസരമൊരുക്കിത്തരാം...കളിയാക്കിയവർ എല്ലാം ഇപ്പോൾ ഓടി...

എത്രയൊക്കെ ആരൊക്കെ അവഹേളനങ്ങളുടെ മുന്നയമ്പുകൾ എറിഞ്ഞാലും . ഒരാൾ ചെയുന്ന നല്ല പ്രവർത്തി മതി വരുന്ന ആരോപണങ്ങളെ തടയാൻ. അത്രയേറെ ജന മനസ്സുകളിലേക്ക് ഇറങ്ങി ചെല്ലുന്ന ഒരാളാണ് സുരേഷ് ഗോപി. എന്നിട്ടും അദ്ദേഹത്തെ ക്രൂശിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാതെ കുറെയെണ്ണം ഓടി കൂടും . പക്ഷെ നെഗറ്റീവ്സ് നു ഒന്നും സമയമില്ല. അദ്ദേഹത്തിന് ചെയ്തു തീർക്കാനുള്ള പ്രവർത്തികൾ ചെയ്തു കൂട്ടുന്നതിനുള്ള തിരക്കിലാണ്. ഇപ്പോഴിതാ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി. വാഹനാപകടത്തിൽ മരിച്ച മകൾ ലക്ഷ്മിയുടെ പേരിലുള്ള ഫൗണ്ടേഷനിൽനിന്നാണ് ഇത് നൽകുക.
മുംബൈയിലെ സാമൂഹിക-സാംസ്കാരിക സംഘടനയായ പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിച്ച ’കേരളപ്പിറവി ട്രാൻസ്‌ജെൻഡേഴ്‌സിനൊപ്പം’ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.‘‘ട്രാൻസ്‌ജെൻഡർമാർ പല നിവേദനങ്ങളും സമർപ്പിച്ചിട്ടുണ്ട്. സ്വന്തമായി അവയ്ക്ക് പരിഹാരം കാണാനുള്ള ശേഷി ഇപ്പോൾ ഇല്ല. എങ്കിലും അവയെല്ലാം കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കു മുൻപാകെ അവതരിപ്പിക്കാൻ അവസരമൊരുക്കിത്തരാം’’-സുരേഷ് ഗോപി പറഞ്ഞു.പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തംകുമാർ, ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അതിഥി, ബി.ജെ.പി. സംസ്ഥാന സമിതിയംഗങ്ങളായ സി.ജി. രാജഗോപാൽ, പി.എസ്. ശിവശങ്കർ, ഷെവലിയാർ കെ.വി. ജോൺ, പാർഥൻ കെ. പിള്ള നാസിക്,സുജിത് ഭാരത് തൃശ്ശൂർ, ടി.ആർ. ദേവൻ, എം.പി. ബിജു തുടങ്ങിയവരും ’ഗരുഡൻ’ സിനിമയുടെ അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
നടൻ സുരേഷ് ഗോപി പങ്കെടുത്ത ’കേരളപ്പിറവി ട്രാൻസ്‌ജെൻഡേഴ്‌സിനൊപ്പം’ എന്ന പരിപാടിയിൽ പോലീസ് എത്തിയതിനെത്തുടർന്ന് പരിഭ്രാന്തി. ബോംബ് ഭീഷണിയെത്തുടർന്നാണ് പോലീസ് വന്നതെന്ന അഭ്യൂഹവും പരന്നു. കളമശ്ശേരിയിലെ സ്ഫോടനത്തിനു ശേഷം ആൾക്കൂട്ടമുള്ള പരിപാടികളിൽ ഏർപ്പെടുത്തിയ പരിശോധന മാത്രമായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം.സുരേഷ് ഗോപിയുടെ പ്രസംഗത്തിനിടെയാണ് പോലീസ് എത്തിയ വിവരം സംഘാടകരിലൊരാൾ അദ്ദേഹത്തെ അറിയിച്ചത്. തുടർന്ന് സുരേഷ് ഗോപി പ്രസംഗം നിർത്തി വിശ്രമ മുറിയിലേക്കു പോയി. ഇതോടെ ബോംബുഭീഷണിയാണെന്ന വിവരം പരക്കുകയും സദസ്സിലുള്ളവർ പരിഭ്രാന്തരാകുകയും ചെയ്തു. പരിപാടി അലങ്കോലമാക്കാനുള്ള ആരുടെയോ ബോധപൂർവമായ ശ്രമമാണെന്ന് ആരോപിച്ച് ട്രാൻസ്‌ജെൻഡർമാർ ബഹളമുണ്ടാക്കി.
പോലീസ് മടങ്ങിയ ശേഷം പരിപാടി തുടർന്നു.തിരിച്ചെത്തിയ സുരേഷ് ഗോപി, പോലീസ് അവരുടെ ജോലി ചെയ്യുകയാണെന്നും തടസ്സപ്പെടുത്തരുതെന്നും പറഞ്ഞു. പോലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രസംഗം ഇടയ്ക്ക് നിർത്തി മടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബോംബു ഭീഷണിയൊന്നും ലഭിച്ചിരുന്നില്ലെന്ന് സെൻട്രൽ പോലീസ് പറഞ്ഞു.അദ്ദേഹത്തിന്റെ ഈ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം കൈയടി നേടി കൊടുക്കുന്നത്.അതിനിടയിൽ കഴിഞ്ഞ ദിവസം ഉണ്ടായ മറ്റൊരു സംഭവം കൂടെ വൈറലായിരുന്നു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി സുരേഷ് ഗോപി. ’നോ ബോഡി ടച്ചിങ്, പ്ലീസ് കീപ്പ് എവേ ഫ്രം മീ...’ എന്നു പറഞ്ഞാണ് അദ്ദേഹം ചാനൽ മൈക്കുകൾക്കു മുന്നിൽനിന്ന് ധൃതിയിൽ നടന്നുനീങ്ങിയത്. ട്രാൻസ്‌ജെൻഡർമാരുടെ കേരളപ്പിറവി ആഘോഷത്തിനെത്തിയതായിരുന്നു സുരേഷ് ഗോപി.
https://www.facebook.com/Malayalivartha


























