സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണത്തിന് നടപടി ഉടനുണ്ടാകുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണത്തിന് നടപടി ഉടനുണ്ടാകുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ . പെന്‍ഷന്‍ വിതരണത്തിനുള്ള പണം ഉടന്‍ കണ്ടെത്തും. പതിനെട്ട് മാസം കുടിശിക വരുത്തിയവരാണ് നാല്മാസത്തെ കുടിശികയെ വിമര്‍ശിക്കുന്നതെന്നും കെഎന്‍ ബാലഗോപാല്‍ .
കേരളീയം ധൂര്‍ത്തല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.. ഭാവി കേരളത്തിനുള്ള നിക്ഷേപമാണ് കേരളീയം പരിപാടി കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ തനത് ഉത്പന്നങ്ങളും വികസന നേട്ടങ്ങളേയും ലോകത്തിന് മുന്നില്‍ ബ്രാന്റ് ചെയ്യുന്നതിനുള്ള പരിപാടിയാണ് നടക്കുന്നതെന്നും വിശദീകരിച്ച് ധനമന്ത്രി. പ്രതിപക്ഷ ആരോപണങ്ങളെ കെഎന്‍ ബാലഗോപാല്‍ തള്ളി .
പങ്കാളിത്ത പെന്‍ഷന്‍പദ്ധതി പുനപരിശോധിക്കാനായി സര്‍ക്കാര്‍ തലത്തില്‍ പുതിയ സമിതി രൂപീകരിച്ചു. ധന,നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്നതാണ് സമിതി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കാനായി നിലവില്‍ സമിതിയുണ്ട്. ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ വിശദമായ പഠിക്കാനും കാലതാമസമില്ലാതെ തീരുമാനമെടുക്കാനുമാണ് രണ്ട് മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉള്‍പ്പടുന്ന മറ്റൊരു സമിതിയെ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























