Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

ചരിത്ര നിര്‍മ്മിതിയില്‍ നായകന്‍മാര്‍ മാത്രമല്ല നായികമാരുമുണ്ട്... കേരളത്തിന്റെ ചരിത്ര നിര്‍മ്മിതിയില്‍ നായകന്‍മാര്‍ മാത്രമല്ല നായികമാരുമുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

02 NOVEMBER 2023 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

 ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ഒട്ടേറെ സ്ത്രീകളുടെ ജീവിതങ്ങളുണ്ട്. ഓരോ പെണ്‍കുട്ടിയേയും സ്ത്രീയേയും സംബന്ധിച്ച് 'പെണ്‍ കാലങ്ങള്‍' എക്‌സിബിഷന്‍ നല്‍കുന്ന പ്രചോദനവും ആത്മവിശ്വാസം വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. കേരളീയം 2023ന്റെ ഭാഗമായി തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച പെണ്‍ കാലങ്ങള്‍ - വനിത മുന്നേറ്റത്തെ കുറിച്ചുള്ള എക്സിബിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ സ്ത്രീ പോരാട്ടങ്ങളുടെ ചരിത്രം വളരെ മനോഹരമായി രേഖപ്പെടുത്തുന്ന എക്‌സിബിഷനാണിത്. സ്ത്രീ പോരാട്ടങ്ങളുടെ, സ്ത്രീ മുന്നേറ്റങ്ങളുടെ, നേട്ടങ്ങളുടെ അടയാളപ്പെടുത്തലുകള്‍ ഭാവിയിലേക്ക് എങ്ങനെയായിരിക്കണം എന്നുള്ളത് സംബന്ധിച്ചുള്ള വലിയ പ്രേരണ കൂടിയാണ് ഈ പരിപാടികള്‍ നല്‍കുന്നത്. കേരളത്തിലെ സ്ത്രീ പോരാട്ടങ്ങളേയും അതോടൊപ്പം സമസ്ത മേഖലകളിലും പോരാട്ടങ്ങളിലൂടെ മുന്നേറിയ സ്ത്രീകളേയും ലോകത്തിന് കാണാനാകും. അത് ഏത് മേഖലയിലുള്ള സ്ത്രീയെ സംബന്ധിച്ചും പെണ്‍കുട്ടിയെ സംബന്ധിച്ചും വ്യക്തിപരമായി ആത്മവിശ്വാസം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ സ്ത്രീ മുന്നേറ്റ-പോരാട്ട ചരിത്രം പറയുകയാണ് കേരളീയം 2023യുടെ ഭാഗമായുള്ള 'പെണ്‍കാലങ്ങള്‍'. ചരിത്രം രേഖപ്പെടുത്താതെ വിസ്മരിക്കപ്പെട്ടു പോയവരെ കൂടി അടയാളപ്പെടുത്തുകയാണ് ഈ പ്രദര്‍ശനം. മാറുമറയ്ക്കല്‍ സമരം മുതല്‍ തുടങ്ങുന്ന പോരാട്ട ചരിത്രം, സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകള്‍, ഇതെല്ലാം ആധുനിക കേരളത്തിന്റെ നിര്‍മ്മിതിയില്‍ വഹിച്ച പങ്കിനെ ഓര്‍മ്മപ്പെടുത്തുകയാണ് പെണ്‍കാലങ്ങള്‍.

രാഷ്ട്രീയം, സാഹിത്യം, സിനിമ, മാധ്യമം, വൈജ്ഞാനിക മേഖല, കായിക മേഖല, ശാസ്ത്ര സാങ്കേതിക രംഗം, ഭരണ നിര്‍വഹണ രംഗം, നീതിന്യായ രംഗം തുടങ്ങി നമ്മുടെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഇടപെടല്‍ നടത്തിയിട്ടുള്ള സ്ത്രീകളേയും അവരുടെ അസാധാരണമായ സംഭാവനകളെയും ആദരിക്കുന്നതിനോടൊപ്പം പുരോഗമന കേരളം കെട്ടിപ്പടുക്കുന്നതില്‍ അവരുടെ ശക്തമായ ഇടപെടല്‍ സ്ഥിരീകരിക്കുകയും ഇതിന് ആക്കം കൂട്ടാനുതകുംവിധം സര്‍ക്കാറിന്റെ സ്ത്രീപക്ഷ സമീപനങ്ങള്‍ ഈ പെണ്‍വഴികളെ എങ്ങനെ ഗുണപരമായി മാറ്റി തീര്‍ത്തു എന്ന അന്വേഷണവും ഈ ദൃശ്യ വിരുന്നിന്റെ ഭാഗമായിട്ടുണ്ട്.

വെറുമൊരു ചരിത്ര വിവരണമല്ല, ശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും നേട്ടങ്ങളുടെയും ചലനാത്മകമായ ഒരു അനുഭവമായിരിക്കും ഈ പ്രദര്‍ശനം. ഫോട്ടോ എക്സിബിഷനും വീഡിയോ പ്രദര്‍ശനങ്ങളും സാംസ്‌കാരിക പരിപാടികളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അയ്യങ്കാളി ഹാളില്‍ നടക്കുന്ന പ്രദര്‍ശനം നവംബര്‍ ഏഴ് വരെ നീണ്ടുനില്‍ക്കും.

വനിത വികസന കോര്‍പറേഷന്‍ എം.ഡി. വി.സി. ബിന്ദു, ഡോ. സജിത മഠത്തില്‍, ഡോ. ടികെ. ആനന്ദി, ഡോ. സുജ സൂസന്‍ ജോര്‍ജ്, പ്രൊഫ. ഉഷാ കുമാരി എന്നിവര്‍ പങ്കെടുത്തു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (13 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (30 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (45 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (51 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

Malayali Vartha Recommends