മികച്ച കായിക താരങ്ങള്‍ക്ക് ജോലി, സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 8 പേരെ നിയമിച്ച് ഉത്തരവിറക്കി

മികച്ച കായിക താരങ്ങള്‍ക്ക് പബ്ലിക് സര്‍വീസില്‍ നിയമനം നല്‍കുന്നതിനായി മന്ത്രിസഭായോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പില്‍ 8 ഉദ്യോഗാര്‍ത്ഥികളെ ക്ലര്‍ക്ക് തസ്തികയില്‍ നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കായിക താരങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. സഹായം നൽകുന്നതിൽ പിന്നോട്ട് പോയില്ല. കേരള താരങ്ങളുടെ മെഡൽ വിലപ്പെട്ടതാണ്.
താരങ്ങൾക്ക് ജോലി നൽകിയതിൽ റെക്കോഡ് നേടിയുട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഒളിംപിക്സിൽ പങ്കെടുത്ത മുഴുവൻ താരങ്ങൾക്കും പത്ത് ലക്ഷം രൂപ വീതമാണ് സർക്കാർ നൽകിയത്. പി ആർ ശ്രീജേഷിന് 2 കോടി രൂപയും ജോലിയിൽ സ്ഥാനക്കയറ്റവും നൽകിയിരുന്നു. കായിക മത്സരങ്ങളിൽ മെഡൽ നേടിയവർക്ക് സംസ്ഥാന സർക്കാർ കൃത്യമായ പാരിദോഷികമാണ് നൽകി വരുന്നതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
https://www.facebook.com/Malayalivartha


























