നാല് വയസുകാരിയെ പീഡിപ്പിച്ചു, യുവാവിന് 60 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

പെരുമ്പാവൂരിൽ നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 60 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി.പട്ടിമറ്റം എരുമേലി സ്വദേശി വിഷ്ണുവിനെയാണ് കോടതി ശിക്ഷിച്ചത്. പെരുമ്പാവൂർ അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് വകുപ്പുകളിലായി 20 വർഷം വീതമാണ് അതിവേഗ പോക്സോ കോടതി ജഡ്ജി ദിനേശ് എം. പിള്ള ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എ. സിന്ധു ഹാജരായി.
2021-ൽ കുന്നത്തുനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷാവിധി. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ഇയാൾ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രണ്ടുതവണ ഇയാളിൽ നിന്ന് കുട്ടി പീഡനത്തിന് ഇരയായി. കുട്ടിക്ക് രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha


























