ശബരിമല തീര്‍ത്ഥാടനം.... റെയില്‍വേ സ്റ്റേഷന്‍ വികസനം, ശബരിമല തീര്‍ത്ഥാടനം, പുതിയ ട്രെയിനുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ തോമസ് ചാഴികാടന്‍ എം.പിയുടെ നിര്‍ദ്ദേശപ്രകാരം 10 ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ അവലോകന യോഗം ചേരും

റെയില്‍വേ സ്റ്റേഷന്‍ വികസനം, ശബരിമല തീര്‍ത്ഥാടനം, പുതിയ ട്രെയിനുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ തോമസ് ചാഴികാടന്‍ എം.പിയുടെ നിര്‍ദ്ദേശപ്രകാരം 10 ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ അവലോകന യോഗം ചേരും.
തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജരടക്കം പങ്കെടുക്കും. കോട്ടയം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്രവേശന കവാടം, അനുബന്ധ പാര്‍ക്കിംഗ് സൗകര്യം എന്നിവ ഡിസംബറില്‍ തുറന്നു നല്‍കണമെന്ന് എം.പി ആവശ്യപ്പെട്ടു.
കോട്ടയം ഗുഡ് ഷെഡ് റോഡില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കം ചര്‍ച്ചയാകും. കോട്ടയം റെയില്‍വേ സ്റ്റേഷനെയും മദര്‍ തെരേസ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിന്റെ പുനര്‍ നിര്‍മ്മാണം അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ഡിവിഷണല്‍, സോണല്‍, റെയില്‍വേ ബോര്‍ഡ് തലത്തില്‍ കത്തുകള്‍ നല്‍കുകയും വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും റോഡ് തകര്‍ന്നിട്ട് 17 മാസം കഴിഞ്ഞിട്ടും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























