വയനാട്ടിൽ ആനക്കൊമ്പുമായി ആറംഗസംഘം പിടിയിൽ, ഇവർ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുത്തു

വയനാട്ടിൽ ആനക്കൊമ്പുമായി ആറംഗസംഘം അറസ്റ്റിലായി. കർണാടകത്തിൽ നിന്ന് എത്തിച്ച ആനക്കൊമ്പാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കര്‍ണാടകത്തില്‍ നിന്ന് എത്തിച്ച ആനക്കൊമ്പ് പ്രതികള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നാണ് കണ്ടെടുത്തത്. മാനന്തവാടിയിലാണ് സംഭവം.വനംവകുപ്പിന്റെ ഇന്റലിജന്‍സ്, ഫ്ലയിങ് സ്‌ക്വാഡ് വിഭാഗങ്ങൾ സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. കര്‍ണാടക സ്വദേശികളും മലയാളികളും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.
അതേസമയം, തിരുവനന്തപുരത്ത് ടാറ്റൂ കേന്ദ്രത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 78.78ഗ്രാം എംഡിഎംഎയുമായി ഗുണ്ടാത്തലവനും കൂട്ടാളിയും പിടിയിലായി. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയും ലഹരിമരുന്നു കടത്തു സംഘത്തിലെ പ്രധാനിയുമായ രാജാജി നഗർ സ്വദേശി മജീന്ദ്രൻ (40), പെരിങ്ങമ്മല ആയില്യം വീട്ടിൽ ഷോൺ അജി (24) എന്നിവരാണു പിടിയിലായത്.പിടിച്ചെടുത്ത എംഡിഎംഎയ്ക്കു മൂന്നു ലക്ഷത്തോളം രൂപ വിലവരും. മജീന്ദ്രൻ നടത്തുന്ന തമ്പാനൂർ എസ്‌എസ് കോവിൽ റോഡിലെ സ്റ്റെപ് അപ്പ് ടാറ്റൂ സ്റ്റുഡിയോ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു ഇവരുടെ ലഹരി കച്ചവടം.
https://www.facebook.com/Malayalivartha

























