Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഗസ്സയിൽ ഇസ്രയേൽ ആക്രമണം അതിരൂക്ഷം... പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങിയ ശേഷമുള്ള ശക്തമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്... വടക്കൻ ഗസ്സയെ വിജന ദ്വീപാക്കുക എന്ന ലക്ഷ്യത്തോടെ ഗസ്സാസിറ്റി കരവഴി വളഞ്ഞ് ഇസ്രയേൽ സൈന്യം തന്ത്രപരമായ ഇടപെടലാണ് നടത്തുന്നത്..

04 NOVEMBER 2023 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ഗസ്സയിൽ ഇസ്രയേൽ ആക്രമണം അതിരൂക്ഷം. പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങിയ ശേഷമുള്ള ശക്തമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. വടക്കൻ ഗസ്സയെ വിജന ദ്വീപാക്കുക എന്ന ലക്ഷ്യത്തോടെ ഗസ്സാസിറ്റി കരവഴി വളഞ്ഞ് ഇസ്രയേൽ സൈന്യം തന്ത്രപരമായ ഇടപെടലാണ് നടത്തുന്നത്. യുഎൻ പൊതുസഭയുടെ വെടിനിർത്തൽ ആവശ്യം പോലും തള്ളിയാണ് ആക്രമണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 130 ഹമാസുകാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

ഗസ്സ സിറ്റിയിലെ ഹമാസ് താവളങ്ങളെ ലക്ഷ്യമിട്ടും വെള്ളിയാഴ്ച വ്യോമാക്രമണം കടുപ്പിച്ചു. ഗസ്സയിലെ ഏറ്റവും വലിയ നഗരമായ ഗസ്സാസിറ്റിയുടെ നിയന്ത്രണം ഇസ്രയേൽ ഏറ്റെടുത്തിട്ടുണ്ട്. ലെബനീസ് അതിർത്തിയിൽനിന്ന് വടക്കൻ ഇസ്രയേലിലെ സൈനികകേന്ദ്രങ്ങൾ ഹിസ്ബുള്ളയും ആക്രമിച്ചു. ചാവേർ ഡ്രോണുകളും പീരങ്കികളുമുപയോഗിച്ചായിരുന്നു ആക്രമണം. പകരം ലെബനീസ് അതിർത്തിയിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ഇസ്രയേൽ പോർവിമാനങ്ങൾ തകർത്തു.

 

 

വെടിനിർത്തൽ തങ്ങളുടെ അജൻഡയിലില്ലെന്നാണ് ഇസ്രയേൽ നിലപാട്. ഹമാസിനെ ഉന്മൂലനം ചെയ്യുംവരെ ഗസ്സയിലെ സൈനികനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യാഴാഴ്ച ആവർത്തിച്ചു. ''ഞങ്ങൾ ലക്ഷ്യത്തിന്റെ പാതിവഴിയിലാണ്. ഇപ്പോൾതന്നെ ഗസ്സാസിറ്റിയുടെ പ്രാന്തപ്രദേശങ്ങളിലെല്ലാം സൈന്യം നിലയുറപ്പിച്ചുകഴിഞ്ഞു. വേദനാജനകമായ നഷ്ടങ്ങൾക്കിടയിലും ഞങ്ങൾ മുന്നേറും, വിജയിക്കും. ആർക്കും ഞങ്ങളെ തടുക്കാനാവില്ല.''-നെതന്യാഹു പറഞ്ഞു.

ഹമാസിന്റെ ആസ്ഥാനം, പ്രധാന സൈനികത്താവളങ്ങൾ, കിലോമീറ്ററുകൾ ദൈർഘ്യമുള്ള ഭൂഗർഭകേന്ദ്രങ്ങൾ, ബങ്കറുകൾ എന്നിവ ഗസ്സാസിറ്റിയിലാണ്. ഇവ തകർക്കുകയാണ് ഇസ്രയേൽ ലക്ഷ്യം. ഗസ്സാ സിറ്റിയിലെ ജനസാന്ദ്രതയേറിയ, കെട്ടിടങ്ങളാൽ നിബിഡമായ പ്രദേശത്ത് ഇസ്രയേൽ സൈന്യം ഹമാസുകാരുമായി നേർക്കുനേർ യുദ്ധത്തിലാണ്. ഗസ്സാസിറ്റിക്കകത്തേക്ക് സൈന്യത്തിനുള്ള വഴിയൊരുക്കാൻ കര, കടൽ മാർഗം മിസൈലാക്രമണം ശക്തമാക്കി. അഞ്ചുലക്ഷത്തോളം താമസക്കാരാണ് ഗസ്സാസിറ്റിയിലുള്ളത്.

ഗസ്സയിൽ ആംബുലൻസ് വ്യൂഹത്തിനു നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗുരുതര പരുക്കു മൂലം ചികിത്സയ്ക്കായി ഈജിപ്തിലേക്കു കൊണ്ടുപോകവെയാണ് രോഗികൾ ആക്രമിക്കപ്പെട്ടത്. ഗസ്സയിലെ പ്രധാന ആശുപത്രിയായ അൽ ഷിഫയുടെ കവാടത്തിൽവച്ചും ഗസ്സയിൽ തന്നെ അൻസാർ സ്‌ക്വയറിനു സമീപവും ആക്രമണമുണ്ടായി. കഴിഞ്ഞമാസം 17ന് അൽ അഹ്ലി അറബ് ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ കഴിഞ്ഞദിവസം രാത്രി നടത്തിയ ആക്രമണത്തിൽ കമാൻഡർ മുസ്തഫ ദാലുൽ ഉൾപ്പെടെ ഒട്ടേറെ ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9227 ആയി. ഇവരിൽ കുട്ടികൾ 3826. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ വ്യോമാക്രമണത്തിൽ ഫലസ്തീൻ ടിവി റിപ്പോർട്ടറും 9 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ 10 പേർ കൂടി കൊല്ലപ്പെട്ടു.

ഇസ്രയേലിലെ സ്ഥാനപതിയെ തിരിച്ചുവിളിച്ച ബഹ്‌റൈൻ, സാമ്പത്തിക ബന്ധം വിഛേദിച്ചു. ബഹ്‌റൈനിലെ ഇസ്രയേൽ സ്ഥാനപതി രാജ്യം വിട്ടതായും സ്ഥിരീകരിച്ചു. 2020ലാണ് ബഹ്‌റൈൻ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (10 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (19 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (31 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (38 minutes ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (1 hour ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (3 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (3 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (3 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

Malayali Vartha Recommends