പരിശീലന പറക്കലിനിടെ കൊച്ചിയിൽ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഒരു മരണം:- രണ്ട് പേർക്ക് പരിക്ക്...

പരിശീലന പറക്കലിനിടെ കൊച്ചിയിൽ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഒരു മരണം. നാവിക ആസ്ഥാനത്തെ ചേതക്ക് എന്ന ഹെലികോപ്ടറാണ് അപകടത്തിൽപെട്ടത്. ഹെലികോപ്റ്റർ റൺവേയിലേയ്ക്ക് തകർന്ന് വീണ് അപകടമുണ്ടാവുകയായിരുന്നു. റണ്‍വേയില്‍ ഉണ്ടായിരുന്ന നാവികസേനാ ഉദ്യോഗസ്ഥനാണ് മരിച്ചത്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരെയും നേവിയുടെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. കൊച്ചി ഹാര്‍ബര്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. നാവികസേനയിലെ ഏറ്റവും പഴക്കമേറിയ 'ചേതക്' ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. സാങ്കേതിക തകരാര്‍ കാരണമാണ് അപകടമുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെക്കുറിച്ച് നാവികസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അൽപ സമയത്തിനകം അപകടത്തെ കുറിച്ച് നാവികസേനയുടെ പ്രതികരണമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ചേതൻ ഹെലികോപ്റ്റർ ഐ എൻ എസ് ഗരുഡ റൺവേയിൽ തകർന്ന് വീഴുകയായിരുന്നു. സാധാരണ നാവിക സേനാ പരിശീലനം ഇവിടെ നടക്കാറുണ്ട്. പരിശീലന പറക്കലിനിടെയാണ് റൺവേയിലേയ്ക്ക് ഹെലികോപ്റ്റർ തകർന്ന് വീണത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ടെക്നിക്കൽ സപ്പോർട്ടിങ് സ്റ്റാഫായ നാവികന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
അടിയന്തിര സാഹചര്യം കണക്കാക്കിയുള്ള രക്ഷാപ്രവർത്തനം നിലവിൽ പുരോഗമിക്കുകയാണ്. നാവികസേനയുടെ ഏറ്റവും പഴയ ഹെലികോപ്റ്ററാണ് ചേതക്. പരിശീലനപ്പറക്കലിനിടെ ഉയർന്നു പൊങ്ങുമ്പോഴായിരുന്നു അപകടം. മരിച്ചയാളുടെ പേരുവിവരങ്ങൾ ലഭ്യമല്ല. മുമ്പും സമാനമായ സംഭവങ്ങൾ കൊച്ചിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. നാവികസേനാ ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നു വീണ് രണ്ട് നാവികര്‍ കൊല്ലപ്പെട്ടിരുന്നു.
ഹെലികോപ്റ്ററുകള്‍ കയററിയിടുന്ന ഹാങ്ങറിന്റെ വാതിലുകള്‍ നാവികരുടെ മേലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. 1965ലാണ് ചേതക് നാവികസേനയുടെ ഭാഗമായത്.
രണ്ട് ടൺ ഭാരമുള്ള ചേതക്കിന് 185 കിലോമീറ്റർ വേഗതയും 500 കിലോമീറ്റർ റേഞ്ചും ഉണ്ട്. ഒറ്റ എൻജിനുള്ള ഹെലികോപ്റ്ററിൽ രണ്ട് പൈലറ്റുമാരുൾപ്പെടെ ഏഴുപേർക്ക് സഞ്ചരിക്കാനാകും.
https://www.facebook.com/Malayalivartha

























