ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് ചേതക് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ലീഡിംഗ് എയര്‍ മെക്കാനിക്കിന് (ജൂനിയര്‍ സെയ്‌ലര്‍) ദാരുണാന്ത്യം...

ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് ചേതക് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ലീഡിംഗ് എയര്‍ മെക്കാനിക്കിന് (ജൂനിയര്‍ സെയ്‌ലര്‍) ദാരുണാന്ത്യം. മദ്ധ്യപ്രദേശ് ബെണ്ട് സ്വദേശി യോഗേന്ദ്ര സിംഗാണ് (30) മരിച്ചത്. പൈലറ്റിനും സഹപൈലറ്റിനും പരിക്കേറ്റു.
സേനാ ആസ്ഥാനത്തോട് ചേര്‍ന്നുള്ള നേവല്‍ എയര്‍ സ്റ്റേഷനായ ഐ.എന്‍.എസ് ഗരുഡയിലെ റണ്‍വേയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം നടന്നത്.
അറ്റകുറ്റപ്പണിയുടെ ഭാഗമായി ഓടിച്ച് നോക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ മുന്നോട്ട് കുതിക്കുകയും റണ്‍വേയില്‍ നിന്ന യോഗേന്ദ്ര സിംഗിന്റെ ദേഹത്ത് മെയിന്‍ റോട്ടര്‍ (ഹെലികോപ്റ്ററിന്റെ പ്രധാന പങ്ക്) തട്ടുകയുമായിരുന്നു. ഉടന്‍ നാവിക ആസ്ഥാനത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലയ
മരണവിവരം ഇന്നലെ വൈകിട്ട് യോഗേന്ദ്രയുടെ ബന്ധുക്കളെ അറിയിച്ചു.ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും നാവിക സേനയുടെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.
2016ല്‍ സേനയുടെ ഭാഗമായ യോഗേന്ദ്ര സിംഗ് അടുത്തിടെയാണ് കൊച്ചിയിലെത്തിയത്.ഹെലികോപ്റ്ററിന്റെ മെയിന്‍ റോട്ടറിനോ ടെയില്‍ റോട്ടറിനോ എന്‍ജിനോ തകരാറുണ്ടായാലാണ് ഇതേരീതിയിലുള്ള അപകടമുണ്ടാവുകയെന്ന് വിദഗ്ദ്ധര്‍ .
https://www.facebook.com/Malayalivartha

























