സംസ്ഥാനപാതയില്‍ കൊവ്വല്‍പ്പള്ളിയിലെ കലുങ്കിന്റെ അറ്റകുറ്റപ്പണിക്കായിയെടുത്ത കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

സംസ്ഥാനപാതയില്‍ കൊവ്വല്‍പ്പള്ളിയിലെ കലുങ്കിന്റെ അറ്റകുറ്റപ്പണിക്കായിയെടുത്ത കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. കുശാല്‍നഗര്‍ സ്വദേശിയും പാറപ്പള്ളിയില്‍ താമസക്കാരനുമായ കെ. നിധീഷാണ് (40) വെള്ളിയാഴ്ച രാത്രി കുഴിയിലെ വെള്ളത്തില്‍ വീണ് മരിച്ചത്.
നാലുമീറ്റര്‍ നീളവും രണ്ടരമീറ്റര്‍ വീതിയുമുള്ള കുഴിയിലാണ് നിധീഷ് വീണ് മരിച്ചത്. രണ്ടുമീറ്ററോളം ആഴമുള്ള കുഴിയില്‍ ഒന്നരമീറ്ററോളം വെള്ളമുണ്ടായിരുന്നു. കുഴിക്കു ചുറ്റും വെള്ളച്ചായം പൂശിയ ടാര്‍ വീപ്പകളും സമീപത്ത് ബാരിക്കേഡും വെച്ചതുമൊഴികെ മറ്റ് സുരക്ഷാസംവിധാനമുണ്ടായിരുന്നില്ല.
വാഹനങ്ങള്‍ രാപകല്‍ വ്യത്യാസമില്ലാതെ സര്‍വീസ് നടത്തുന്ന റോഡ് പാതിമുറിച്ച് പണിയെടുക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാച്ചട്ടങ്ങളൊന്നും കൃത്യമായി ഉണ്ടായില്ലെന്നും പരാതിയുണ്ട്. രാത്രിയില്‍ വെളിച്ചമുണ്ടായിരുന്നില്ല. കുഴിയെടുത്തതിനുശേഷമുള്ള ഭാഗത്ത് റോഡ് നാലുമീറ്റര്‍ കഷ്ടിച്ചാണുള്ളത്. ആളുകള്‍ നടക്കുന്നതും വാഹനം പോകുന്നതുമെല്ലാം ഇതിലൂടെയാണ്.രണ്ടുവര്‍ഷത്തിലധികമായി കലുങ്ക് തകര്‍ന്നിട്ട്. അതിനുശേഷം ഒട്ടേറെ അപകടങ്ങളുണ്ടായി.
അലാമിപ്പള്ളിയിലെ രാജ് റസിഡന്‍സിയിലെ ജീവനക്കാരനാണ് നിധീഷ്.രാത്രി 11-ന് ജോലി കഴിഞ്ഞ് കൊവ്വല്‍പ്പള്ളി കലയറയിലെ ഭാര്യവീട്ടിലേക്കു പോകുകയായിരുന്നു. രാത്രി വൈകിയിട്ടും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് മൃതദേഹം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്. വെള്ളം കുടിച്ചാണ് മരണമെന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രില്‍നിന്നുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വിസ്റ്റ് നടത്തി.
"
https://www.facebook.com/Malayalivartha

























