സിഗ്നല്‍ തകരാര്‍... തിരുവനന്തപുരത്തു നിന്നു കാസര്‍കോട്ടേക്ക് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസ് ശനിയാഴ്ച എറണാകുളത്തെത്തിയത് ഒരു മണിക്കൂര്‍ 40 മിനിറ്റ് വൈകി....

തിരുവനന്തപുരത്തു നിന്നു കാസര്‍കോട്ടേക്ക് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസ് ശനിയാഴ്ച എറണാകുളത്തെത്തിയത് ഒരു മണിക്കൂര്‍ 40 മിനിറ്റ് വൈകി. തീരദേശപാതയിലെ ചേപ്പാട് റെയില്‍വേ സിഗ്നല്‍ തകരാറിലായതിനാല്‍ ഒരു മണിക്കൂറോളം പിടിച്ചിടുകയായിരുന്നു.
പിന്നാലെ ആലപ്പുഴ സ്റ്റേഷനിലും 15 മിനിറ്റ് നിര്‍ത്തിയിട്ടു. ആലപ്പുഴ പിന്നിട്ട് മാരാരിക്കുളം സ്റ്റേഷനിലെത്തിയപ്പോഴേക്കും തീവണ്ടികള്‍ ട്രാക്ക് മാറ്റുന്നതിനുള്ള പോയന്റ് തകരാറിലായി. 20 മിനിറ്റിനുശേഷമാണ് ഇവിടെ തകരാര്‍ പരിഹരിച്ചത്. ഒരുമാസം മുന്‍പാണ് തീരദേശപാതയിലൂടെ വന്ദേഭാരത് സര്‍വീസ് തുടങ്ങിയത്.
ആദ്യമായാണ് ഇതേ രീതിയില്‍ വന്ദേഭാരത് വൈകുന്നത്. ശനിയാഴ്ച തിരുവനന്തപുരത്തുനിന്നു പതിവുപോലെ 4.05-നുതന്നെ വന്ദേഭാരത് പുറപ്പെട്ടു. കൊല്ലത്ത് രണ്ടുമിനിറ്റു വൈകി 4.53-ന് എത്തി.പിന്നീട്, കൃത്യസമയത്തുതന്നെ കായംകുളം സ്റ്റേഷന്‍ പിന്നിട്ടു. അതിനുശേഷം ചേപ്പാട്ടെത്തിയപ്പോഴാണ് സിഗ്നല്‍ ലൈറ്റ് തെളിയാതെവന്നത്.
വൈകുന്നേരം 6.35-ന് എറണാകുളത്ത് എത്തേണ്ട വണ്ടി രാത്രി 8.15-നാണ് എത്തിയത്. കോഴിക്കോട്ട് 9.23-ന് എത്തേണ്ട തീവണ്ടി രണ്ടുമണിക്കൂര്‍ വൈകി 11.20-നാണ് എത്തിച്ചേര്‍ന്നത്.
"
https://www.facebook.com/Malayalivartha

























