ഇനി മാധ്യമങ്ങളോട് സുരേഷ് ഗോപി കരുതലോടെയേ ഇടപെടൂ... ഇന്ന് മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ തയാറാകാതെ ബിജെപി നേതാവും മുൻ എംപിയും നടനുമായ സുരേഷ് ഗോപി തന്റെ പുതിയ സമീപനം വ്യക്തമാക്കി...

ഇനി മാധ്യമങ്ങളോട് സുരേഷ് ഗോപി കരുതലോടെയേ ഇടപെടൂ. ഇന്ന് മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ തയാറാകാതെ ബിജെപി നേതാവും മുൻ എംപിയും നടനുമായ സുരേഷ് ഗോപി തന്റെ പുതിയ സമീപനം വ്യക്തമാക്കി. തിരുവനന്തപുരം തിയേറ്ററിൽ 'ഗരുഡൻ' സിനിമ കാണാനെത്തിയതായിരുന്നു അദ്ദേഹം. സുരക്ഷാ ജീവനക്കാർക്കൊപ്പം ഒരക്ഷരം പോലും മിണ്ടാതെ നടന്നുനീങ്ങുകയായിരുന്നു അദ്ദേഹം.
ഇന്നലെ തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലും മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി കയർത്തു സംസാരിച്ചിരുന്നു. 'എന്റെ അടുത്ത് ആളാകാൻ വരരുത്' എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രകോപന ചോദ്യങ്ങൾക്കിടെയായിരുന്നു ഈ പ്രതികരണം. ഇത് മാധ്യമ ഗ്രൂപ്പുകളും സൈബർ സഖാക്കളും ആഘോഷമാക്കി. ഈ സാഹചര്യത്തിലാണ് ഇനി മാധ്യമങ്ങളോട് അകലം പാലിച്ചത്.
'ആളാകാൻ വരരുത്. കോടതിയാണ് ഇനി നോക്കുന്നത്. അവർ നോക്കിക്കോളും' എന്നായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കോഴിക്കോട്ട് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ നടൻ മാപ്പും പറഞ്ഞു.
അടുത്തിടെ, കൊച്ചി കലൂരിൽ ട്രാൻസ്‌ജെൻഡേഴ്‌സിന്റെ കേരളപ്പിറവി ദിനാഘോഷത്തിൽ അതിഥിയായി എത്തിയ സുരേഷ് ഗോപി, മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. 'പ്ലീസ് കീപ് എവേ ഫ്രം മീ, നോ ബോഡി ടച്ചിങ്. താങ്ക്യു' എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
https://www.facebook.com/Malayalivartha
























