നിരന്തരംപറഞ്ഞിട്ടും പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ക്കും കൊടികള്‍ക്കും കുറവില്ല...ആഞ്ഞടിച്ച് ഹൈക്കോടതി...നിലവില്‍ ചിലസംഘടനാ ഭാരവാഹികളുടെ പടമാണ് റോഡില്‍ മുഴുവന്‍. എല്ലാവരും ചിരിച്ചുനില്ക്കുകയാണ്...
പലപ്പോഴും പരസ്യ ബോർഡുകൾക്കെതിരെ കോടതി വടിയെടുകൊണ്ട് രംഗത്ത് വരാറുണ്ട്. എന്നിട്ടും അത്തരം ഡോറുകൾ കണ്ടിട്ടും യാതൊരു തരത്തിലുള്ള നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. കൃത്യമായി പിഴ ഈടാക്കാനും ഒന്നിനും അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നേരവും ഇല്ല. സമയവും ഇല്ല. നിരന്തരംപറഞ്ഞിട്ടും പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ക്കും കൊടികള്‍ക്കും കുറവില്ലെന്ന് ഹൈക്കോടതി. നിലവില്‍ ചിലസംഘടനാ ഭാരവാഹികളുടെ പടമാണ് റോഡില്‍ മുഴുവന്‍. എല്ലാവരും ചിരിച്ചുനില്ക്കുകയാണ്. എന്താണ് പിഴയീടാക്കാത്തതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു. പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകളും കൊടികളും നീക്കംചെയ്യണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
എത്ര കേസില്‍ നടപടി സ്വീകരിച്ചു, എത്രരൂപ പിഴയായി ഈടാക്കി എന്നറിയിക്കാനും കോടതി നിര്‍ദേശിച്ചു. പാതയോരങ്ങളിലെ ബോര്‍ഡും കൊടികളും പുതിയ കേരളത്തിന് ആവശ്യമില്ല. സ്വന്തം മുഖംകാണാനുള്ള താത്പര്യംമാത്രമാണിതിന് പിന്നില്‍. മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇതില്ല. ഇതിനെതിരേ നടപടി സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയ കമ്മിറ്റി അംഗങ്ങളെ വിളിച്ചുവരുത്തേണ്ടിവരുമെന്നും പ്രതികരിച്ചു.താന്‍ പോകുന്ന വഴിയില്മാത്രമാണ് കൊടിയും ബോര്‍ഡുകളും ഇല്ലാത്തത്. എന്നാല്‍ എല്ലാ റോഡുകളിലൂടെയും താന്‍ പോകുന്നുണ്ടെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.ചിലയിടത്തൊക്കെ കൊടി അഴിച്ചുമാറ്റിയാലും കെട്ടിയ കമ്പ് അഴിച്ചുമാറ്റത്ത അവസ്ഥയുണ്ട്. സര്‍ക്കാര്‍ ഏജന്‍സികള്‍തന്നെ നിയമം ലംഘിക്കുന്നുണ്ടെന്നും പറഞ്ഞു. അടുത്തയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.പല വിഷയങ്ങളിലും സർക്കാരിനെതിരെ ശക്തമായ നിലപാടുകൾ കടുപ്പിച്ചു കൊണ്ട് ഹൈ കോടതി രംഗത്ത് വരാറുണ്ട്.
ഇപ്പോൾ സർക്കാരിന്റെ നവ കേരള സദസ് നടക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട നാട് നീളെ പോസ്റ്റർ അടിച്ചു വച്ചിരിക്കുകയാണ് സർക്കാർ. അടുത്തതായി വരൻ പോകുന്ന സ്ഥലങ്ങളിൽ എല്ലാം തന്നെ മാസങ്ങൾക്ക് മുൻപേ ഇത്തരത്തിൽ പോസ്റ്റർ റോഡ് സൈഡിൽ എല്ലാം അടിച്ചു വച്ചിട്ടുണ്ട്. പാതയോരങ്ങളിലെ അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ നീക്കാൻ ശക്തമായ നടപടി സ്വീകരിക്കാൻ തദ്ദേശ വകുപ്പ് ഉത്തരവിറക്കിയിട്ടും കോർപറേഷന് മെല്ലെപ്പോക്ക് നയം.നഗരത്തിലെ പ്രധാന ജങ്ഷനുകളിലെല്ലാം കാൽനടക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നതരത്തിൽ സ്ഥാപിച്ച വലുതും ചെറുതുമായ ബോർഡുകൾ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. ഭീഷണിയാകുന്ന ബോർഡുകൾ ഉടൻ നീക്കം ചെയ്യാൻ സർക്കാർതലത്തിൽ തന്നെ നിരവധി തവണ ആവശ്യപ്പെട്ടത് നടപ്പായിരുന്നില്ല.
തുടർന്ന് ഹൈകോടതി താക്കീതുനൽകി പക്ഷെ എന്നിട്ടും ഒരു ചൂടും വിഷയത്തിൽ ഇല്ല. നഗരത്തിലെ ബോർഡുകൾ എടുത്തുമാറ്റാൻ കാര്യമായ നടപടിയുണ്ടായിട്ടില്ല. പാതയോരങ്ങൾ, നടപ്പാതകൾ, കൈവരികൾ, റോഡുകളുടെ സെന്റർ മീഡിയൻ,ട്രാഫിക് ഐലൻഡ് എന്നിവിടങ്ങളിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവയാണ് നീക്കാനാവശ്യപ്പെട്ടത്.സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾക്കപ്പുറം വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും മത സാമുദായിക പ്രസ്ഥാനങ്ങളുടെയും ബോർഡുകളും കൊടിതോരണങ്ങളുമാണ് പാതയോരങ്ങളിൽ ഏറെയുമുള്ളത് എന്നതിനാലാണ് നിയമം കർശനമായി നടപ്പാക്കുന്നതിൽ അധികൃതർ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതെന്നും വിമർശനമുയർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha