വളാഞ്ചേരി സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്

നിപ സംശയിച്ചതിന് പിന്നാലെ രോഗിക്ക് ചികിത്സ ആരംഭിച്ചിരുന്നുവെന്ന് മന്ത്രീ വീണാ ജോര്‍ജ് അറിയിച്ചു. ഹൈ റിസ്‌ക് ആയ ഏഴു പേരുടെ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു, എന്നാല്‍ ആദ്യഘട്ട പരിശോധനയില്‍ എല്ലാവരും നെഗറ്റീവാണ്. ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ പ്രദേശത്ത് അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. വളാഞ്ചേരി നഗരസഭ രണ്ടാം വാര്‍ഡില്‍ 3 കിലോമീറ്റര്‍ ചുറ്രളവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
രോഗി വീട്ടില്‍ നിന്ന് അധികം പുറത്തോട്ട് പോയിട്ടില്ല. വളാഞ്ചേരി നഗരസഭയില്‍ ഫീവര്‍ സര്‍വൈലന്‍സ് നടത്തും. രോഗപ്രതിരോധത്തിനായി 25 കമ്മിറ്റികള്‍ രൂപീകരിച്ചു. രോഗപകര്‍ച്ച ഇല്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണെന്നും മന്ത്രി പറഞ്ഞു. രോഗി വെന്റിലേറ്ററിലാണ് ഇവരെ പരിചരിച്ചവര്‍ക്ക് പനി ഉണ്ടെങ്കിലും പരിശോധനാ ഫലം നെഗറ്റീവാണ്. ഉറവിടം സംബന്ധിച്ച് ചില സംശയങ്ങള്‍ ഉണ്ട്. സാമ്പിള്‍ ശേഖരിച്ച് ഭോപ്പാല്‍ ലാബിലേക്ക് അയക്കും. ഒന്നാം തീയതിയാണ് വളാഞ്ചേരി ആശുപത്രിയില്‍ എത്തിയത്. ഇന്‍ക്യുബേറ്റ് ചെയ്തത് രണ്ടാം തീയതിയാണെന്നും മന്ത്രി പറഞ്ഞു.
പുനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം പോസിറ്റീവാകുകയായിരുന്നു. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. മരുന്ന് നല്‍കിയിട്ട് അസുഖം മാറുന്നില്ല. നിപ ലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. ആരോഗ്യ വകുപ്പ് സ്ഥിതി നിരീക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha