വല്ലവരും കഷ്ടപ്പെട്ട്, അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന മുതൽ എടുത്ത് സ്ത്രീധനം എന്ന ഓമനപ്പേരിൽ നക്കാൻ റെഡിയായി നില്ക്കുന്ന ഊളകൾക്ക് അവസാനം ഇല്ലാത്തിടത്തോളം ഇനിയും കഥ തുടരും; അന്ന് വരെ സ്നേഹം കാണിച്ചു കൂടെ നടന്നവൻ സ്ത്രീധനം ഇല്ലെങ്കിൽ കെട്ടില്ല എന്ന് പറയുമ്പോൾ നീ പോടാ പുല്ലേ എന്ന് പറഞ്ഞു പറ്റിയാൽ അവന്റെ ചെപ്പാക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചിട്ട് കാർക്കിച്ചു തുപ്പി നടന്നു പോകാൻ പെൺകുട്ടികൾ പഠിക്കാത്തിടത്തോളം കാലം ഇനിയും കഥ തുടരും; പൊട്ടിത്തെറിച്ച് അഞ്ജു പാർവതി പ്രഭീഷ്
വല്ലവരും കഷ്ടപ്പെട്ട്, അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന മുതൽ എടുത്ത് സ്ത്രീധനം എന്ന ഓമനപ്പേരിൽ നക്കാൻ റെഡിയായി നില്ക്കുന്ന ഊളകൾക്ക് അവസാനം ഇല്ലാത്തിടത്തോളം ഇനിയും കഥ തുടരും. അന്ന് വരെ സ്നേഹം കാണിച്ചു കൂടെ നടന്നവൻ സ്ത്രീധനം ഇല്ലെങ്കിൽ കെട്ടില്ല എന്ന് പറയുമ്പോൾ നീ പോടാ പുല്ലേ എന്ന് പറഞ്ഞു പറ്റിയാൽ അവന്റെ ചെപ്പാക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചിട്ട് കാർക്കിച്ചു തുപ്പി നടന്നു പോകാൻ പെൺകുട്ടികൾ പഠിക്കാത്തിടത്തോളം കാലം ഇനിയും കഥ തുടരും. പൊട്ടിത്തെറിച്ച് അഞ്ജു പാർവതി പ്രഭീഷ് . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
വല്ലവരും കഷ്ടപ്പെട്ട്, അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന മുതൽ എടുത്ത് സ്ത്രീധനം എന്ന ഓമനപ്പേരിൽ നക്കാൻ റെഡിയായി നില്ക്കുന്ന ഊളകൾക്ക് അവസാനം ഇല്ലാത്തിടത്തോളം ഇനിയും കഥ തുടരും. അന്ന് വരെ സ്നേഹം കാണിച്ചു കൂടെ നടന്നവൻ സ്ത്രീധനം ഇല്ലെങ്കിൽ കെട്ടില്ല എന്ന് പറയുമ്പോൾ നീ പോടാ പുല്ലേ എന്ന് പറഞ്ഞു പറ്റിയാൽ അവന്റെ ചെപ്പാക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചിട്ട് കാർക്കിച്ചു തുപ്പി നടന്നു പോകാൻ പെൺകുട്ടികൾ പഠിക്കാത്തിടത്തോളം കാലം ഇനിയും കഥ തുടരും.
ഭാവിയിൽ ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കേണ്ടുന്ന ഒരുപാട് മനുഷ്യരെ മരണത്തെ നോക്കി കൊഞ്ഞനം കാട്ടി തിരികെ നടത്തേണ്ടിയിരുന്ന ഒരു ഡോക്ടർ പെൺകുട്ടിയാണ് ജീവിതത്തിൽ നിന്നും സ്വയം വി ആർ എസ് എടുത്ത് മടങ്ങിയിരിക്കുന്നത്. അതും കേവലം പണം മോഹിയായ ഒരുത്തന്റെ പിന്മാറ്റം കണ്ടിട്ട്!! വിഷമത്തിനൊപ്പം തെല്ല് ദേഷ്യവും തോന്നുന്നുണ്ട് പെൺകുട്ടി നിന്നോട്.
എന്നിരുന്നാലും കുറ്റപ്പെടുത്താൻ കഴിയുന്നില്ല. കാരണം ടോക്സിസിറ്റി എല്ലാവർക്കും ഒരേപോലെ താങ്ങാനായി എന്ന് വരില്ല. ഒരു മെഡിക്കൽ പി. ജി. വിദ്യാർത്ഥിക്ക് ജോലിയ്ക്കൊപ്പം പഠനഭാരം തന്നെ വേണ്ടുവോളം ഉണ്ടാവും. അതിനിടയിൽ ഏറ്റവും അടുത്ത ഒരാളിൽ നിന്നും വരുന്ന വഞ്ചന സഹിക്കുവാൻ കഴിഞ്ഞെന്ന് വരില്ല.
ഈ മോളുടെ ആത്മഹത്യാ വാർത്ത കേട്ടിട്ട് ആകെ തോന്നുന്നത് നിർവ്വികാരത മാത്രം. പക്ഷേ മുഖപുസ്തക കവലകളിൽ എമ്പാടും സ്ത്രീധനത്തിന് എതിരായ ആപ്ത വാക്യം പലരുടെയും സ്റ്റാറ്റസുകളിൽ ഘനഗംഭീരമായി തൂങ്ങുന്നുണ്ട്. അത് കാണുമ്പോൾ മാത്രം നിർവ്വികാരത മാറി ഒരു ലോഡ് പുച്ഛം തികട്ടി തികട്ടി വരുന്നത് ഈ കേരളീയസമൂഹത്തിന്റെ പുറംപൂച്ച് വ്യക്തമായി അറിയാവുന്നതിലാണ്.
വിവാഹമെന്നത് ഇന്ന് പൊതുസമൂഹ കമ്പോളത്തിലെ ഏറ്റവും മാർക്കറ്റുള്ള കച്ചവട ചരക്കാണ്. അത് ഒരു ടൂ സൈഡഡ് ബിസിനസ്സ് തന്നെയാണ്. ഒന്നുകിൽ പെണ്ണ് നല്ല വിലയ്ക്ക് തൂക്കി വിൽക്കപ്പെടും ; അല്ലെങ്കിൽ ആണിന്റെ മാറ്റും പകിട്ടും ഉരച്ചുനോക്കി വാങ്ങപ്പെടുന്നു. പെണ്ണ് എന്ന വസ്തു അഥവാ കൊമോഡിറ്റി വിറ്റഴിക്കാതെ കുറച്ചുനാൾ ഇരുന്നുപ്പോയാൽ പിന്നെ വമ്പിച്ച ആദായവില്പന ആയി. വാങ്ങുന്നവന്റെ ഡിമാന്റ് കൂടുന്നു. പരസ്യമായി നടത്തുന്ന ഈ കച്ചവടത്തിൽ പങ്കുള്ളവരിൽ ആൺ-പെൺ വ്യത്യാസമില്ല.
പെണ്ണിന്റെ അച്ഛനും അമ്മയും കൂടി വിലയിട്ട് നിറുത്തിയിരിക്കുന്ന ഒരു ഉരുപ്പടിയെ വിലപേശി, വിലപറഞ്ഞ് മകനു വേണ്ടി വാങ്ങുന്ന മറ്റൊരു അച്ഛനും അമ്മയും. പെണ്ണിന്റെ സ്വർണ്ണം വിറ്റ് സ്ഥലം വാങ്ങി ,വീട് വച്ച് ഭാര്യയെയും കുട്ടികളെയും പോറ്റുന്നുവെന്ന അന്തസ്സ് കാട്ടുന്ന ആണുങ്ങൾ. ഒരു ആൺകുഞ്ഞ് ജനിക്കുമ്പോഴേ നല്ല വിലയിട്ട് വില്ക്കാമല്ലോയെന്ന ലഡ്ഡു മനസ്സിലിട്ട് പൊട്ടിക്കുന്ന അമ്മമാർ. ആഹാ!! എത്ര മനോഹരമായ ആചാരങ്ങൾ.
കല്യാണത്തെ തുടർന്നു വരുന്ന മറുവീട് ചടങ്ങ് മുതൽ തുടങ്ങുന്ന വാണിഭം. ഓണം,വിഷു, ക്രിസ്തുമസ് പെരുന്നാൾ എന്നിവയിൽ മരുമകളുടെ വീട്ടിൽ നിന്നു കിട്ടുന്നത് കൊണ്ട് ആഘോഷിക്കാൻ തയ്യാറെടുക്കുന്ന ചെക്കൻ വീട്ടുകാർ. കല്യാണം കഴിഞ്ഞു പോയ പെണ്ണ് രണ്ട് ദിവസത്തിൽ കൂടുതൽ സ്വന്തം വീട്ടിൽ ഒറ്റയ്ക്ക് നിന്നാൽ അവളുടെ പ്രശ്നങ്ങൾ ചോദിച്ചറിയാൻ മിനക്കെടാതെ ഏത് വിധേനയും ഭർതൃവീട്ടിലേയ്ക്ക് മടക്കി അയയ്ക്കുന്ന പെറ്റവയറുകൾ. പെൺകുട്ടി വീട്ടിൽ നിന്നാൽ സമൂഹം എന്തും പറയുമെന്ന ഭയം സദാ വേട്ടയാടപ്പെടുന്ന വീട്ടുകാർ.!! പ്രബുദ്ധത വല്ലാതെ കൂടിയത് കൊണ്ടുള്ള ഗുണങ്ങൾ!!
സ്ത്രീ തന്നെ ധനം എന്ന് സ്റ്റാറ്റസ് ഇടുന്ന നിങ്ങളിൽ തൊണ്ണൂറ്റമ്പത് ശതമാനവും മുകളിൽ പറഞ്ഞ കാറ്റഗറിയിൽ ഉൾപ്പെട്ടവരാണ്. പെണ്ണ് കാണാൻ പോകുമ്പോൾ കൂടെ വരുന്ന കാരണവന്മാരെ കൊണ്ട് എത്ര കിട്ടും എന്തൊക്കെ ലാഭം എന്ന കണക്കെടുപ്പ് നടത്താത്തവർ നിങ്ങളിൽ എത്രപേരുണ്ട്? കല്യാണപ്പന്തലിൽ കിട്ടാവുന്ന സ്വർണ്ണം അപ്പടി അണിഞ്ഞു മേനി കാട്ടി നിൽക്കണം എന്ന് കരുതാത്ത കല്യാണപ്പെണ്ണുങ്ങൾ നമ്മളിൽ എത്രപേരുണ്ട്? സ്ത്രീധനം കൊടുത്ത് പെണ്മക്കളെ വിൽക്കുന്ന മാതാപിതാക്കൾ അസ്സൽ കച്ചവട ലാക്കോടെ തന്നെയാണ് ആണുങ്ങളെ വിലയ്ക്കെടുക്കുന്നത്.
ഗവണ്മെന്റ് ജോലി, മാസശമ്പളം ,കിമ്പളം,സോഷ്യൽ സ്റ്റാറ്റസ്, കുടുംബമഹിമ, തറവാട്ട് പേര് പോസ്റ്റൽ പിൻ സഹിതം, കാർ , വീട് , സ്വത്ത്, ഒക്കെയും അളന്നുമുറിച്ചു നോക്കി, വീണ്ടും മുറിച്ചു ഉരച്ചു നോക്കി ആണുങ്ങളെ വാങ്ങുന്ന മാതാപിതാക്കൾ ഇവിടെ ഉള്ളിടത്തോളം കാലം ഈ വ്യവഹാരം ഇങ്ങനെ ഇടമുറയില്ലാതെ നടക്കും. അത് പോലെ നൂല്കെട്ടിന് മകന് ഇട്ട അരഞ്ഞാണം മുതൽ കല്യാണപ്പന്തലിൽ നിൽക്കുന്നിടം വരെ ഉള്ള തടി ഉരുപ്പടി ആക്കി മാറ്റിയതിന് വന്ന വരവ്- ചെലവ് ഒക്കെ കൂട്ടി അതിന്റെ നൂറിരട്ടി പെണ്ണിന്റെ വീട്ടിൽ നിന്നും വാങ്ങാൻ ഉളുപ്പ് ഇല്ലാത്ത മാതാപിതാക്കൾ ഉള്ളിടത്തോളം കാലം സ്ത്രീധനം എന്നത് അവകാശം എന്ന് കരുതുന്ന ഊള ചെക്കന്മാർ ഇവിടെ കാണും.
ഈ സംഭവത്തെ പല വീക്ഷണക്കോണുകളിലൂടെ നോക്കികണ്ട് വാളിൽ സ്റ്റാറ്റസ് ഇട്ട് മരണപ്പെട്ട കുട്ടിയുടെ അച്ഛനമ്മമാരെ നന്നാക്കാൻ ശ്രമിക്കുന്നവർ സ്വയമൊരു ആത്മപരിശോധന നടത്തുക. വീട്ടിലെ സ്വന്തം മകളെ എത്ര കിലോ സ്വർണ്ണവും പണവും കൊടുത്ത് കതിർമണ്ഡപത്തിലേയ്ക്ക് ആനയിച്ചുവെന്ന് ഓർത്തു നോക്കുക. എന്നിട്ട് ആനക്കെടുപ്പത് പൊന്നിട്ട് നില്ക്കുന്ന മകളുടെ അടുത്ത് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത ആ മൊമെന്റ് ഓർത്ത് നോക്കുക.
സ്വന്തം മകന്റെ ജോലിയും ശമ്പളവും സ്റ്റാറ്റസും അളന്നു തൂക്കി വില പേശി പൊക്കത്തിനും തൂക്കത്തിനും വരെ വിലയിട്ട് എത്ര രൂപയ്ക്കവനെ വിറ്റുവെന്ന് മനക്കണക്ക് കൂട്ടിനോക്കുക. കെട്ടിയ പെണ്ണ് തന്ന കാറിൽ ഞെളിഞ്ഞിരുന്ന് അവളുടെ സ്വർണ്ണം വിറ്റ് വാങ്ങിയ വീട്ടിൽ അമർന്നിരുന്നിട്ട ഇന്നത്തെ സ്റ്റാറ്റസ് തന്നെ തിരിഞ്ഞുകൊത്തുന്നില്ലെന്ന് മീശപിരിച്ച ആൺപിറന്നോന്മാർ ഉറപ്പുവരുത്തുക . പ്രേമിച്ചവന്റെ പണത്തിനോടുള്ള ദുരയും ആർത്തിയും കണ്ടിട്ടും അവനെ തന്നെ വേണമെന്ന് വാശിപ്പിടിച്ചു കരഞ്ഞ, വീട്ടുകാരെ കൊണ്ട് സ്വന്തം വീടിന്റെ അടിയാധാരം വരെ പണയം വച്ചിട്ട് കല്യാണപ്പന്തലിൽ കലിപ്പന്റെ കാന്താരി ആയി നിന്നത് താൻ അല്ലെന്ന് ഇന്ന് ഈ കുട്ടിയുടെ ദുർബുദ്ധിയെ പഴിച്ചു പോസ്റ്റ് ഇട്ട മഹതികൾ ഉറപ്പ് വരുത്തുക.
ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസമായോണ്ട് ഇന്ന് മുഴുക്കനേം നമുക്ക് സ്ത്രീധനത്തിന് എതിരെ ഘോരം ഘോരം പ്രസംഗിക്കാം. എന്നിട്ട് നടി രാധയുടെ മകളുടെ ആഡംബര കല്യാണ വിശേഷങ്ങളിലേയ്ക്ക് ഊളി ഇടാം.!!അപ്പോൾ പണത്തിനു ദുര മൂത്ത ഒരു ആർത്തിപ്പിശാച് ഡോക്ടർ അതായത് ഈ കുട്ടിയെ മരണത്തിലേയ്ക്ക് തള്ളി വിട്ട ആ ഒരുവൻ തന്റെ പേരോ വീടോ ഐഡന്റിറ്റിയോ ഒന്നും വെളിപ്പെടാത്ത ധൈര്യത്തിൽ അടുത്ത ഇരയെ പ്രണയത്തിന്റെ വലയിൽ കുരുക്കാൻ റെഡി ആയിട്ടുണ്ടാവും . ഇനിയും കഥ തുടരും!!
https://www.facebook.com/Malayalivartha