പാര്‍ട്ടി വിട്ടുപോയവരെല്ലാം മടങ്ങിവരണം: കുമ്മനം രാജശേഖരന്‍

പാര്‍ട്ടി വിട്ടുപോയവരെല്ലാം മടങ്ങിവരണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കെ. രാമന്‍ പിള്ളയും പി.പി. മുകുന്ദനുമടക്കം തിരിച്ച് എത്തണം. ഇതൊരു മിസ്ഡ് കോള്‍ മെമ്പര്‍ഷിപ്പിന്റെ കാര്യമല്ലെന്നും കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരുന്ന രാമന്‍പിള്ളയില്‍ നിന്നും സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന പി.പി. മുകുന്ദനില്‍ നിന്നുമാണ് താന്‍ താന്‍ രാഷ്ട്രീയം പഠിച്ചത്. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനാണു പാര്‍ട്ടി ശ്രമിക്കുന്നത്. വെള്ളാപ്പള്ളി നടേശനെ ജാമ്യത്തിലിറക്കാന്‍ ജെ.എസ്.എസ്. നേതാവ് എ.എന്‍. രാജന്‍ബാബു എത്തിയതിനെ ചോദ്യംചെയ്യാന്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനു ധാര്‍മികാവകാശമില്ല. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി കോടതിയില്‍ ഹാജരായത് കുമ്മനം ചൂണ്ടിക്കാട്ടി. അഭിഭാഷകന്‍ എന്ന നിലയിലാണ് രാജന്‍ ബാബു വെള്ളാപ്പള്ളി നടേശനോടൊപ്പം പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.യു.ഡി.എഫ്. വിടുന്ന കാര്യത്തില്‍ രാജന്‍ ബാബുവാണ് തീരുമാനമെടുക്കേണ്ടത്. തങ്ങള്‍ക്ക് ഒപ്പം കൂട്ടാന്‍ കഴിയുന്നവരെയെല്ലാം കൂട്ടും. എല്‍.ഡി.എഫും യു.ഡി.എഫും വിട്ടുവരുന്നവരെ പ്രവര്‍ത്തന പാരമ്പര്യം നോക്കി തീരുമാനിക്കും. കേരളാ കോണ്‍ഗ്രസുമായി മാത്രമല്ല, ആരുമായും സംസാരിക്കുന്നതില്‍ തെറ്റില്ല. സംസ്ഥാനത്ത് ഇനിയുള്ള നാളുകള്‍ ചര്‍ച്ചയുടേതാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ സമവാക്യങ്ങള്‍ മാറിമറിയും. ചില ബന്ധങ്ങള്‍ ശിഥിലമാവുകയും ചില ബന്ധങ്ങള്‍ ഉരുത്തിരിയുകയും ചെയ്യും. പുത്തന്‍ പ്രതീക്ഷയാണ് ഇവിടെയുള്ളത്. നാട്ടില്‍ സമാധാനമുണ്ടാക്കാന്‍ സി.പി.മ്മുമായി ബി.ജെ.പി ചര്‍ച്ച നടത്തുന്നതിനെ പ്രോല്‍സാഹിപ്പിക്കേണ്ട മുഖ്യമന്ത്രി അതിനെ പരിഹസിക്കുന്നത് അപലപനീയവും നിരുത്തരവാദപരവുമാണ്. നാടിന്റെ ആവശ്യമാണ് ചര്‍ച്ച. അതിനു പിന്തുണ നല്‍കുകയാണ് മുഖ്യമന്ത്രി ചെയേ്േണ്ടത്. കൊലപാതക രാഷ്ട്രീയത്തിലൂടെ ഒന്നും പരിഹരിക്കാനാകില്ലെന്ന ആശയം അംഗീകരിക്കപ്പെട്ടാല്‍ അതു പതിയെ പ്രയോഗത്തിലേക്കു നീങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























