കോഴിക്കോട്ട് സ്‌കൂട്ടര്‍ അപകടത്തില്‍ യുവാവ് മരിച്ചു

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഫുട്ട്പാത്തിലിടിച്ച് കയറി യുവാവ് മരിച്ചു. ജെടിഎസിനു സമീപം തട്ടാശേരി സുരേഷാണ് (35) മരിച്ചത്. കോണ്‍വെന്റ് റോഡില്‍ ക്രിസ്ത്യന്‍ പള്ളിക്കു സമീപം ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. രാവിലെ ഭഗവതികോട്ടക്കല്‍ ക്ഷേത്രത്തിലേക്ക് സുരേഷ് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നു കരുതുന്നു. രജിലയാണ് ഭാര്യ. ഒരു മകനുണ്ട്്. വടകര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























