പെമ്പിളൈ ഒരുമൈ തമിഴ് പാര്‍ട്ടികളുമായി ബന്ധം സ്ഥാപിക്കില്ല

തമിഴ്‌നാട്ടില്‍ നിന്നുള്ള പാര്‍ട്ടികളുമായി ബന്ധം സ്ഥാപിക്കാന്‍ പെണ്ണൊരുമ തയ്യാറല്ലെന്ന് നേതാക്കള്‍ അറിയിച്ചു. പെമ്പിളൈ ഒരുമൈ എന്ന പേരില്‍ ട്രേഡ് യൂണിയന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സമരത്തില്‍ പങ്കെടുത്ത തോട്ടം തൊഴിലാളികള്‍ക്ക് നേരെ പരോക്ഷമായ ശിക്ഷാ നടപടികള്‍ കമ്പനി സ്വീകരിക്കുന്നതായും നേതാക്കള്‍ ആരോപിച്ചു.
മൂന്നാറില്‍ സമരത്തിന് ശേഷം എഐഎഡിഎംകെയുടെ നേതാക്കള്‍ എത്തി പാര്‍ട്ടിയില്‍ ചേരാന്‍ പണം വാഗ്ദാനം ചെയ്തുവെങ്കിലും പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ അതിന് ഒരുക്കമല്ല. മൂന്നാറിന്റെ പൊതുപ്രശ്‌നങ്ങളില്‍ ഇടപെട്ട് പെണ്‍ ഒരുമയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനാണ് നേതാക്കളുടെ നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























