മൈക്രോഫിനാന്‍സ് പദ്ധതിയില്‍ 80.30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലന്‍സ്

എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിലുള്ള മൈക്രോഫിനാന്‍സ് പദ്ധതിയില്‍ 80.30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലന്‍സ് കണ്ടെത്തി. പ്രതിപക്ഷ നേതാവ് വി.എസ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിശോധിക്കുമ്പോഴാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാരിനെയും തട്ടിപ്പ് നടന്ന കാര്യം അറിയിച്ചിട്ടിണ്ടെന്ന് വിജിലന്‍സ്, കോടതിയെ അറിയിച്ചു. മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് താന്‍ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. കേസിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ട്. വിഷയത്തെ നിയമപരമായി നേരിടുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കോടതി നിര്‍ദേശം അനുസരിച്ച് സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം 11ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ ഓഡിറ്റുകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് രഹസ്യ പരിശോധനയും നടത്തി. ഇതിനു ശേഷമാണ് തട്ടിപ്പ് നടന്നുവെന്ന നിഗമനത്തിലെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























