ഡിജിപി സെന്‍കുമാറിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

സമൂഹ മാധ്യമങ്ങളില്‍ പൊലീസുകാര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഡിജിപി സെന്‍കുമാര്‍ പുറപ്പെടുവിപ്പിച്ച സര്‍ക്കുലറിനെ വിമര്‍ശിച്ച സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഡിജിപി സെന്‍കുമാറിന്റെ സര്‍ക്കുലറിനെ ചോദ്യം ചെയ്താണ് രാജേഷ് കുമാറാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.
ഡിജിപിയുടെ നടപടികളെ വിമര്‍ശിച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഡിജിപി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രഞ്ച് ഡിവൈഎസ്പി രാജേഷ് കുമാറിനെ വിളിച്ചു വരുത്തി മൊഴിയെടുത്തു.ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലാണ് രാജേഷിന് സസ്‌പെന്‍ഷന്‍.
ഡിജിപി സെന്‍കുമാര്‍ ഉള്‍പ്പെടുന്ന പല സംഭവങ്ങളും ഉദാഹരണങ്ങളായി പരാമര്‍ശിച്ചു കൊണ്ടാണ് രാജേഷ് കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുള്ളത്. നിശബ്ദതയുടെ പേരാണ് മരണം എന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍ സെന്‍കുമാര്‍ നടപ്പിലാക്കുന്ന പുതിയ തീരുമാനങ്ങള്‍ ആശയ സ്വാതന്ത്ര്യത്തെ തടയുന്നുവെന്ന രീതിയിലാണ് നല്‍കിയിട്ടുള്ളത. ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യ ഉദ്ഘാടനം ചെയ്ത ഡി.ജി.പിയുടെ നടപടിയെയും അദ്ദേഹം വിമര്‍ശിക്കുന്നു. വ്യക്തിപരമായ താല്‍പര്യങ്ങളേയും മതത്തേയും ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെടുത്തിയ നിലപാടുകളേയും നിശ്ശിതമായി വിമര്‍ശിച്ചുകൊണ്ടാണ് പോസ്റ്റ് തുടരുന്നത്.
പ്രതികരിക്കാന്‍ കഴിയാതെ നിശബ്ദമായി തുടരുന്നത് മരണത്തിനു തുല്യമാണെന്നു രാജേഷ് കുറിക്കുന്നു. ജനാധിപത്യ രാജ്യത്തില്‍ അടിച്ചേല്‍പ്പിക്കുന്ന രാഷ്ട്രീയ നിശബ്ദത ജനാധിപത്യത്തിന്റേയും പൗരന്റേയും കൊലപാതകമാണെന്ന അഭിപ്രായപ്രകടനത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. ഇത് തന്റെ വ്യക്തപരമായ അഭിപ്രായമല്ലെന്നും രാഷ്ട്രീയ അവബോധമുള്ള ഒരു പൗരന്റെ ചിന്തയാണെന്നും വ്യക്തമാക്കി ഇനി മുതല്‍ സര്‍ക്കുലര്‍ പ്രകാരം ബോധശൂന്യനായി ജീവിച്ചുകൊള്ളാമെന്ന രീതിയിലുള്ള പരിഹാസവും രാജേഷ് കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























