വി.എം സുധീരന്റേത് സ്വയം രക്ഷായാത്ര; പി.സി ജോര്‍ജ്

കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റേത് സ്വയം രക്ഷായാത്രയെന്ന് പി.സി ജോര്‍ജ്. നാലേമുക്കാല്‍ വര്‍ഷം ഭരിച്ചിട്ടും ജനരക്ഷായാത്ര നടത്തേണ്ടി വന്നത് കോണ്‍ഗ്രസിന്റെ ഗതികേടുകൊണ്ടാണെന്നും പി.സി ജോര്‍ജ് പരിസഹിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് ജനുവരി നാലിനാണ് തുടക്കമായത്. കാസര്‍ഗോഡ് കുമ്പളയില്‍ തുടങ്ങിയ ജനരക്ഷാ യാത്ര ഫെബ്രുവരി ഒന്‍പതിന് തിരുവനന്തപുരം ശംഖുമുഖത്താണ് സമാപിക്കുക. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെല്ലാം പങ്കെടുത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























