ക്ലാസ്സില്‍ കേക്ക് മുറിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍; പ്രതിഷേധാത്മകമായി കോളേജ് മുറ്റത്ത് കേക്ക് മുറിക്കല്‍ സമരം നടത്തി

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ക്ലാസില്‍ കേക്ക് മുറിച്ചതിന് സസ്‌പെന്റുചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ കോളജ് മുറ്റത്ത് കേക്ക് മുറിച്ച് പ്രതിഷേധിച്ചു. മലപ്പുറം മമ്പാട് എംഇഎസ് കോളജിലെ വിദ്യാര്‍ത്ഥികളാണ് കേക്ക് മുറിക്കല്‍ സമരം നടത്തി പ്രതിഷേധിച്ചത്. എസ്.എഫ്.ഐയുടെ നേതൃത്വത്തിലായിരുന്നു സമരം. കോളജിന് സ്വയംഭരണ പദവി ലഭിച്ചതിന് ശേഷം ഏകപക്ഷീയമായ നിലപാടുകളാണ് പ്രിന്‍സിപ്പല്‍ സ്വീകരിച്ചു വരുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കോളജിലെ ഒന്നാം വര്‍ഷ മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളാണ് പുതുവത്സരദിനത്തില്‍ ക്ലാസില്‍ കേക്ക് മുറിച്ചതിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ടത്. ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയുമാണ് പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തത്. ഇതേതുടര്‍ന്ന് ഇന്ന് രാവിലെ കോളജിലെത്തിയ വിദ്യാര്‍ത്ഥികള്‍ കേക്ക് മുറിക്കല്‍ സമരം സംഘടിപ്പിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























