മുഴുവന്‍ പേരെഴുതി ബുക്കുചെയ്തില്ലെങ്കില്‍ ഇനി ട്രെയിനില്‍ സീറ്റില്ല

ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇനി ശ്രദ്ധിക്കണം. മുഴുവന്‍ പേരും എഴുതിയില്ലെങ്കില്‍ കണ്‍ഫേമായ ടിക്കറ്റ് ആണെങ്കിലും കിട്ടില്ല. റെയില്‍വേ മുന്‍കൂര്‍ ടിക്കറ്റ് സംവിധാനത്തില്‍ ഇതനുസരിച്ചുള്ള മാറ്റം വരുത്തുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും.
പുതിയ നിയമമനുസരിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പൂര്‍ണമായ പേരാണ് നല്‍കേണ്ടത്. ഇനിഷ്യല്‍, ചെറിയ വിളിപ്പേരുകള്‍, നിക്ക് നെയിമുകള്‍ എന്നിവ അംഗീകരിക്കില്ല.
ഉദാഹരണത്തിന് ബുക്ക് ചെയ്യുന്നയാളുടെ പേര് സി. വിജയന്‍ എന്നാണെങ്കില്‍ ബുക്ക് ചെയ്യുമ്പോള്‍ സി. വിജയന്‍ അല്ലെങ്കില്‍ വിജയന്‍, വിജയന്‍ സി. എന്നിങ്ങനെ എഴുതുന്നതിന് പകരം ചന്ദ്രന്‍ വിജയന്‍ എന്ന് തന്നെ എഴുതണമെന്നര്‍ത്ഥം. പുതിയ നിയമത്തിനനുസരിച്ചുള്ള റിസര്‍വേഷന്‍ ഫോമും ബുക്കിംഗ് സോഫ്ട് വെയറും തയ്യാറാക്കിയിട്ടുണ്ട്.
ഭീകരവാദവും ട്രെയിനിലൂടെയുള്ള കള്ളക്കടത്തും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ പൂര്‍ണമായ പേരും വിലാസവും വ്യക്തമായി നല്‍കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടത്. മൊബൈല്‍ ഫോണ്‍ നമ്പരും കൃത്യമായി നല്‍കണം.
ട്രെയിനില്‍ കയറുന്നവര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുനടക്കണമെന്ന നിയമം നേരത്തേ കൊണ്ടുവന്നെങ്കിലും പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് അത് മരവിപ്പിക്കുകയായിരുന്നു.
രാജ്യത്ത് പ്രതിദിനം പതിനഞ്ച് ലക്ഷം മുതല്‍ ഇരുപത്തിരണ്ട് ലക്ഷം വരെ യാത്രക്കാരാണ് മുന്‍കൂര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























