വെറുതെ ഫോട്ടോയെടുക്കാന്‍ നിന്നതാണ് എങ്കിലും കാമറാമാന് ഒരു സല്യൂട്ട്, അതാണ് നിരഞ്ജന്

വെറുതെ ഫോട്ടോയെടുക്കാന്‍ നിന്നതാണ് എങ്കിലും കാമറാമാന് ഒരു സല്യൂട്ട്. ഇത് ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍കുമാറിന്റെ കുട്ടിക്കാലത്തെ ഒരു നിമിഷം. എളമ്പുലാശ്ശേരിയിലെ വീട്ടിലെ ആല്‍ബത്തില്‍ നിന്ന് ഒരു ഫോട്ടോ കഥ പറയുകയാണ്. ബാല്യത്തിലും നിരഞ്ജന്‍ സൈനികന്റെ ചുറുചുറുക്കുമായി ഓടി നടന്ന കഥ...
എളമ്പാലുശ്ശേരിയിലെ തറവാട്ടു വീട്ടില്‍ നിരഞ്ജന്റെ ബാല്യകാല ചിത്രങ്ങളെല്ലാം മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തമാമ്. ആല്‍ബം മറിച്ച് ഓരോ ഫോട്ടോയും കാണിക്കുമ്പോള്‍ നിരഞ്ജന്റെ പിതൃസഹോദരന്‍ ഹരികൃഷ്ണന്റെ കണ്ണുകള്‍ ഒരു നിമിഷം ഒരു ഫോട്ടോയില്‍ ഉടക്കി.
പഠനകാലത്ത് ഒരിടവേളയില്‍ നാട്ടിലെത്തിയപ്പോള്‍ എടുത്ത ഫോട്ടോയാണത്. ബന്ധുക്കളായ കുട്ടികളെല്ലാം ഒരുമിച്ചു നില്‍ക്കുന്ന ഒരു ചിത്രത്തില്‍ അഞ്ചുവയസ്സുകാരനായ നിരഞ്ജന്‍ മാത്രം സല്യൂട്ട് ചെയ്ത് നില്‍ക്കുന്നു. ബാല്യത്തില്‍ തന്നെ നിരഞ്ജന്‍ സൈനികവീര്യം പ്രകടിപ്പിച്ചിരുന്നെന്ന് ഹരികൃഷ്ണന്‍ പറയുന്നു. പഠനകാലത്ത് അവധിക്ക് നാട്ടിലെത്തുമ്പോള്‍ കൂട്ടുകാരോടൊത്തുള്ള കളികളില്‍ പോലും ഇത് പ്രകടമായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ എന്‍സിസിയില്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് എന്‍ജിനീയറിങ് ബിരുദം നേടിയിട്ടും സൈന്യത്തിലെത്താന്‍ നിരഞ്ജന് പ്രേരകമായത്.
നിരഞ്ജന്റെ വീരമൃത്യു രാജ്യത്തിനു വേണ്ടിയായിരുന്നെങ്കിലും ഒരു മുറിക്കുള്ളില്‍ കണ്ണീരുവറ്റാതെ ഇരിക്കുന്ന മുത്തശ്ശി പത്മാവതിക്ക് ആ വിയോഗം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.
ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍കുമാറിന്റെ മരണാനന്തര ചടങ്ങുകള്‍ ജനുവരി പതിനെട്ടിന് നടക്കും. രാവിലെ കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തിനു സമീപത്തെ പുഴയിലാണ് ബലി തര്‍പ്പണം നടത്തുക. ബെംഗ്ലരുവിലും മറ്റ് സ്ഥലങ്ങളിലുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കാനെത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























