കടയ്ക്കലില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി

കടയ്ക്കലില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. എറണാകുളത്തു നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഒരു ലോഡ്ജില്‍ മുറിയെടുക്കാനെത്തിയ കുട്ടികളെ കണ്ട് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. കുട്ടികളുടെ ബന്ധുക്കളും പോലീസും എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെയാണ് കടയ്ക്കല്‍ നെഹ്‌റു മെമ്മോറിയല്‍ സ്‌കൂളില്‍ നിന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ കാണാതായത്. സ്‌കൂളില്‍ നിന്നൂം മടങ്ങിവരാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























