നാഗര്‍കോവില്‍ ബസ് അപകടം: പത്തു മരണം; മരിച്ചവരില്‍ മൂന്നു പേര്‍ മലയാളികള്‍

നാഗര്‍കോവിലിനു സമീപം കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വേളാങ്കണ്ണി തീര്‍ഥാടനത്തിനു പോയ സംഘത്തിലുള്ള പത്തു പേര്‍ മടക്കയാത്രയ്ക്കിടെ ബസ് അപകടത്തില്‍പ്പെട്ട് മരിച്ചു. മരിച്ചവരില്‍ മൂന്നു പേര്‍ മലയാളികളാണ്. കൊല്ലം മുദാക്കര സ്വദേശി മേരി നിഷ (30) മകള്‍ അള്‍ട്രോയ് (രണ്ടര), കൊച്ചുതുറ സ്വദേശി സുജിന്‍ (ആറ്) എന്നിവരാണു മരിച്ച മലയാളികള്‍. മരിച്ച മറ്റുള്ളവര്‍: തൂത്തൂര്‍ സ്വദേശി ജിമ്മി (33), തിക്കണംകോട് സ്വദേശി എഡ്വിന്‍ മൈക്കിള്‍ (32), ഗുജറാത്തില്‍ നിന്നുള്ള ആംഗ്ലേ (26), അഞ്ജലി (19). മൃതദേഹങ്ങള്‍ കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
ബസ്സപകടത്തില്‍ പത്തു പേര്‍ മരിച്ചുവെന്നും ഇവരില്‍ മൂന്നു പേര്‍ മലയാളികളാണെന്നും തിരുവനന്തപുരം എഡിഎം. മരിച്ചവരില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിഞ്ഞുവെങ്കില്‍ മാത്രമേ എത്ര മലയാളികള്‍ മരിച്ചുവെന്ന് വ്യക്തമാകുകയുള്ളൂ. ഗുരുതരമായി പരുക്കേറ്റ നാലുപേരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയാണ്. തിരുവനന്തപുരത്ത് ചികില്‍സ ആവശ്യമുള്ളവരെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാഗര്‍കോവിലെ ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ 19 പേരും അടുത്തുള്ള സ്വകാര്യ ആശുപത്രികളില്‍ അഞ്ചു പേരുമാണ് ചികില്‍സയിലുള്ളത്. പത്തോളം ആംബുലന്‍സുകളും മെഡിക്കല്‍ സംഘവും ആശുപത്രിയിലെത്തിയിട്ടുണ്ടെന്നും എഡിഎം പറഞ്ഞു. നാഗര്‍കോവിലില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെ തിരുനെല്‍വേലി പാതയിലെ വള്ളിയൂരില്‍ പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം. െ്രെഡവര്‍ ഉറങ്ങിപ്പോയതു കാരണം തീര്‍ഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഡിവൈഡറില്‍ കയറി തലകീഴായി മറിയുകയായിരുന്നു. മരിച്ച മേരി നിഷയുടെ ഭര്‍ത്താവ് ബിജുവും വലിയതുറയിലെ ഒരു കുടുംബത്തില്‍ നിന്നുള്ള ഏഴു പേരും അടക്കം പരുക്കേറ്റ 28 പേര്‍ നാഗര്‍കോവിലിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. പുതുച്ചേരിയിലെ കാരയ്ക്കലില്‍ നിന്ന് കന്യാകുമാരി വഴി തിരുവനന്തപുരത്തേക്ക് പ്രതിദിന സര്‍വീസ് നടത്തുന്ന ലക്ഷ്വറി ബസാണ് അപകടത്തില്‍പെട്ടത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി നെയ്യാറ്റിന്‍കര അഡീഷനല്‍ തഹസില്‍ദാര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചു. 10 ആംബുലന്‍സുകള്‍ തിരുവനന്തപുരത്തു നിന്നും ഇവിടേക്ക് അയച്ചിട്ടുണ്ട്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനെ രക്ഷാപ്രവര്‍ത്തന ചുമതല ഏല്‍പ്പിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ചികില്‍സാ സഹായം വേണ്ടിവരുന്നതിനാല്‍ മെഡിക്കല്‍ സംഘത്തെയും അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























