സിബിഎസ്ഇ സ്‌കൂള്‍ കാന്റീനുകളില്‍ ഇനി ഫാസ്റ്റ്ഫുഡുകള്‍ ലഭ്യമാകില്ല

സിബിഎസ്ഇ സ്‌കൂള്‍ കന്റീനുകളില്‍ ഇനി ഫാസ്റ്റ്ഫുഡുകള്‍ ലഭിക്കില്ല. നൂഡില്‍സ്, പിസ്സ, ബര്‍ഗര്‍, കോള തുടങ്ങി ആരോഗ്യത്തിന് ഹാനീകരമായ കൃത്രിമ സങ്കരഭക്ഷണങ്ങള്‍ സ്‌കൂള്‍ കന്റീനുകളിലോ സ്‌കൂളിന്റെ 200മീറ്റര്‍ ചുറ്റളവിലോ ലഭിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് സിബിഎസ്ഇ നിര്‍ദ്ദേശം നല്കി.
ഇത്തരം ഭക്ഷണം കഴിക്കുന്നതിലൂടെ കുട്ടികളില്‍ പ്രമേഹം,അമിത രക്ത സമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കണ്ടുവരുന്നതിന്റെ അടിസ്ഥാനത്തിലാണിത്. വനിതാ,ശിശുക്ഷേമ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. സിബിഎസ്ഇ അഫിലിയേഷനുള്ള എല്ലാ സ്‌കൂളുകള്‍ക്കുമാണ് നിര്‍ദേശം,
സ്‌കൂള്‍ കാന്റീന്‍ മാനേജ്‌മെന്റ് കമ്മറ്റി രൂപീകരിക്കാന്‍ നിര്‍ദേശിക്കുന്നു. ഇതില്‍ ഏഴ് മുതല്‍ പത്ത് വരെ അംഗങ്ങള്‍ ഉണ്ടായിരിക്കണം. ഇവരായിരിക്കണം കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ മേല്‍നോട്ടം വഹിക്കേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























