ഡോ.ബി അശോകിനെ പണിതു; എഴുതാനും വായിക്കാനും ഇപ്പോള്‍ ആവോളം സമയം!

കേരള വെറ്റിനറി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരുന്ന പ്രമുഖ എഴുത്തുകാരന്‍ ഡോ.ബി അശോകനെ ഒടുവില്‍ യുഡിഎഫ് സര്‍ക്കാര്‍ പണിതു. വെറ്റിനറി സര്‍വകലാശാലാ വൈസ് ചാന്‍സലറായിരിക്കെ സംസ്ഥാനത്ത് സകല ഐഎഎസുകാരെയും മിക്ക മന്ത്രിമാരെയും പാര കൊണ്ട് അവസാനിപ്പിച്ച അശോകിനെ വിസി സ്ഥാനത്ത് നിന്നും നീക്കം ചെയ്ത് അഴുക്കുചാലില്‍ ഒഴുകിയെത്തുന്നവരെ പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ വകുപ്പില്‍ കുടിയിരുത്തി.
രാജു നാരായണ സ്വാമിക്ക് ശേഷം ഇപ്പോഴാണ് പ്രഗല്ഭനായ ഒരു ഐഎഎസുകാരനെ സൈനികക്ഷേമത്തിന്റെയും മലയാളഭാഷാ നവീകരണത്തിന്റെയും വകുപ്പില്‍ കുടിയിരുത്തുന്നത്. നേരത്തെ വിഎസ് അച്യുതാനന്ദന്റെ മനസാക്ഷിയായിരുന്ന ഐഎഎസുകാരന്‍ \'ത്രിമൂര്‍ത്തി\' സുരേഷ്‌കുമാറിനും ഭരണഭാഷാ വകുപ്പിന്റെ ചുമതല നല്‍കിയിരുന്നു.
സുമത എന്‍ മേനോനെ സസ്‌പെന്‍ഡ് ചെയ്ത ഒഴിവിലാണ് ഡോ.ബി അശോകിന് ചുമതല നല്‍കിയത്. സൈനിക ക്ഷേമ ബോര്‍ഡാണ് സൈനിക ക്ഷേമ വകുപ്പിന് കീഴിലുള്ള ഏക സ്ഥാപനം. അതിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായാണ് അശോകിന് നിയമനം നല്‍കിയിരിക്കുന്നത്.
പ്രസ്തുത വകുപ്പില്‍ ജോലി ചെയ്യാന്‍ ഒരു ക്ലാര്‍ക്കിന്റെ ആവശ്യം മാത്രമാണുള്ളത്. എടുത്തു പറയത്തക്ക ഒരു ജോലിയുമില്ല. ഏതായാലും അശോകിനെ സംബന്ധിച്ചിടത്തോളം ഇതൊരു അനുഗ്രഹമാണ്, കാരണം എഴുത്തുകാരനായ അശോകിന് എഴുതാനും വായിക്കാനും ധാരാളം സമയം കിട്ടും. മുഖ്യമന്ത്രി വകുപ്പുമന്ത്രിയായതിനാല്‍ ആരും ഉപദ്രവിക്കാന്‍ വരികയുമില്ല.
വെറ്റിനറി സര്‍വകലാശാല വിസിയായിരിക്കെ അശോക് നരേന്ദ്രമോഡിയെ പ്രകീര്‍ത്തിച്ചെഴുതിയ ലേഖനം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. നരേന്ദ്രമോഡി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായിരുന്നു. ശിവഗിരിയില്‍ മോഡി വന്നാല്‍ എന്താണ് കുഴപ്പം എന്നാണ് അശോക് പരസ്യമായി ചോദിച്ചത്. അക്കാലത്ത് ഉമ്മന്‍ചാണ്ടിയും കൂട്ടരും നരേന്ദ്രമോഡിയെ പ്രകീര്‍ത്തിച്ചിരുന്നവരെയെല്ലാം എതിര്‍ക്കുന്ന കാലഘട്ടമായിരുന്നു.
കോപ്പിയടിച്ചതിന് പിടികൂടിയ ഐജി റ്റി. ജെ ജോസിനെ ഹോംഗാര്‍ഡ്‌സ് ഐജിയായി നിയമിച്ചതിനു പിന്നാലെയാണ് അശോകിന് തക്കതായ സ്ഥാനം നല്‍കിയിരിക്കുന്നത്. ഹോംഗാര്‍ഡ്, മലയാളഭാഷ, സൈനികക്ഷേമം തുടങ്ങിയ വകുപ്പുകള്‍ കണ്ടാല്‍ ഇനിയെങ്കിലും അനഭിമതനായ ഉദ്യോഗസ്ഥനെ കുറിച്ചോര്‍ക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























