മലപ്പുറം ജില്ലാ കലോത്സവം: ജയിപ്പിക്കാന്‍ കോഴ വാഗ്ദാനം ചെയ്തതായി വിധികര്‍ത്താവ്

മലപ്പുറം ജില്ലാ കലോത്സവത്തില്‍ മത്സരാര്‍ഥിയെ ജയിപ്പിക്കാന്‍ കോഴ വാഗ്ദാനം ചെയ്തതായി വിധികര്‍ത്താവ്. നൃത്താധ്യാപകനായ വി.എസ് ഷാനാണ് തനിക്കു മത്സരാര്‍ഥിയുടെ പിതാവ് കോഴ വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയത്. കുച്ചിപ്പുടി മത്സരത്തില്‍ പങ്കെടുത്ത മകളെ വിജയിപ്പിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
കലോത്സവ കമ്മിറ്റി ഭാരവാഹി എന്നു പരിചയപ്പെടുത്തിയാണ് ഇയാള്‍ തന്നെ ബന്ധപ്പെട്ടതെന്നും ഒന്നാം സമ്മാനം നല്‍കിയാല്‍ ഒരു ലക്ഷവും രണ്ടും മൂന്നും സ്ഥാനത്തിനു യഥാക്രമം 50,000, 30,000 രൂപയും വാഗ്ദാനം ചെയ്തതായും ഷാന്‍ പറയുന്നു. എന്നാല്‍ താന്‍ കോഴ വാങ്ങാന്‍ കൂട്ടാക്കിയില്ല. കലോത്സവത്തില്‍ വ്യാപകമായി കോഴ ഇടപാട് നടന്നിട്ടുണ്‌ടെന്നും ഷാന്‍ പറയുന്നു. ഷാന്‍ ആരോപണമുന്നയിച്ച കുട്ടി മത്സരത്തില്‍ വിജയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























