മന്ത്രി കെ.ബാബുവിനെ സംരംക്ഷിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമര്ശനവുമായി കേരള കോണ്ഗ്രസ് (എം)

ആഭ്യന്തര വകുപ്പിനും രമേശ് ചെന്നിത്തലയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്ഗ്രസ് (എം). ബാര്‍ കേസില്‍ മന്ത്രി കെ.ബാബുവിനോടും കെ.എം മാണി രണ്ട് തരത്തിലുള്ള നീതിയാണ് സര്‍ക്കാര്‍ കാട്ടിയത്. ബാബുവിനെ സംരക്ഷിക്കുകയും അതേ സമയം മാണിയെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കുവാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിടുക്കം കാട്ടി.
അപമാനം സഹിച്ച് മുന്നണിയില്‍ തുടരരുതെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലാ നേതൃ യോഗത്തിലാണ് വിമര്‍ശനം. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പം നിന്ന മാണിയ്ക്ക് നീതി ലഭിച്ചില്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ബാര്‍ കേസില്‍ മന്ത്രി കെ.ബാബുവിനെതിരെ കേസെടുക്കാന്‍ കോടതി പറഞ്ഞു. എന്നിട്ടും തെളിവില്ലെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. ബാബുവിനെതിരെ തെളിവില്ലെന്ന നിലപാട് അപഹാസ്യമാണ്. മാണി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി.സതീശനും ടി.എന്‍.പ്രതാപനും ഇപ്പോള്‍ എവിടെയാണെന്നും നേതാക്കള്‍ ചോദിച്ചു. ബാര്‍ കേസില്‍ ഇരട്ട നീതിയെന്ന കേരള കോണ്‍ഗ്രസിന്റെ ആരോപണം ശരിവയ്ക്കുന്നതാണിതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ. ബാബുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാത്തതിനു കാരണമെന്തെന്നു ചോദിച്ചത്. എന്നാല്‍ വിജിലന്‍സ് പ്രാഥമികാന്വേഷണത്തില്‍ മന്ത്രിയെ കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി വിശദീകരിച്ചു. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കാതിരുന്നതിന്റെ കാരണമടക്കം വിശദീകരിച്ച് ഒരാഴ്ചയ്ക്കകം വിജിലന്‍സ് ഡയറക്ടര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷെഫീക്ക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























