ഡോ. ജോസ് തച്ചിലിനു വൈദികരത്‌നം ബഹുമതി

എറണാകുളം അങ്കമാലി അതിരൂപതാംഗമായ റവ.ഡോ. ജോസ് തച്ചിലിനു സീറോ മലബാര്‍ സഭാ സിനഡിന്റെ വൈദികരത്‌നം ബഹുമതി. ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ റിട്ട. പ്രൊഫസറും അങ്കമാലി ലിറ്റില്‍ ഫഌര്‍ ആശുപത്രി സ്പിരിച്വല്‍ ഡയറക്ടറുമാണ് ഡോ. തച്ചില്‍.
ഭാരതീയ സംസ്‌കാരവും ക്രിസ്തുദര്‍ശനങ്ങളും സമന്വയിപ്പിച്ചുള്ള പഠന, ഗവേഷണ മേഖലകളില്‍ ഡോ. തച്ചിലിന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് ബഹുമതി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്നാണ് തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയത്. ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























