പൂഞ്ഞാറില്‍ അനില്‍ ആന്റണിയുടെ ഫ്ലക്സ് ബോര്‍ഡ് നശിപ്പിച്ചു... സംഭവത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍

പത്തനംത്തിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ ഫ്ലക്സ് ബോര്‍ഡ് നശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍. പൂഞ്ഞാര്‍ തിടനാട് ചെമ്മലമറ്റം ടൗണില്‍ സ്ഥാപിച്ചിരുന്ന പ്രചാരണ ബോര്‍ഡുകളാണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം.
സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തി. പൂഞ്ഞാര്‍ മണ്ഡലത്തിലെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള ബോധപൂവമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, ഇതിനെതിരെ പൊലീസ് ശക്തമായ നടപടി ഉണ്ടാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha