ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മകൻ വിവാഹിതനായി..!വധു ഡോക്ടർ ജയകൃഷ്ണൻ നമ്പ്യാരുടെയും സൗമ്യ ജയകൃഷ്ണന്റെയും മകൾ പാർവതി... കുയ്യാലി എം.സി റിവർസൈഡ് എൻക്ലേവില്ല് ഇന്നലെയായിരുന്നു വിവാഹം..! നിരവധി രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തിരുന്നു

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെയും സുകന്യാദേവന്റെയും മകൻ ശശാങ്ക് തലശ്ശേരി മുൻസിപ്പൽ ടൗൺഹാൾ റോഡ് പാർവതിയിൽ ഡോക്ടർ ജയകൃഷ്ണൻ നമ്പ്യാരുടെയും സൗമ്യ ജയകൃഷ്ണന്റെയും മകൾ പാർവതിയും വിവാഹിതരായി. കുയ്യാലി എം.സി റിവർസൈഡ് എൻക്ലേവാണ് വെള്ളിയാഴ്ച ഉച്ചക്ക് സ്ഥാനാർഥികളുടെ സംഗമവേദിയായത്.
വിവാഹത്തിനെത്തിയവരുമായി സൗഹൃദം പങ്കുവെക്കാനും സ്ഥാനാർഥികൾ സമയം കണ്ടെത്തി. മന്ത്രി എ.കെ. ശശീന്ദ്രൻ, സ്പീക്കർ എ.എൻ. ഷംസീർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ രമേശ് ചെന്നിത്തല, വി.എം. സുധീരൻ, ഇ.പി. ജയരാജൻ, സി.കെ. പത്മനാഭൻ, എം.കെ. രാഘവൻ എം.പി, പി.കെ. ശ്രീമതി, പി.കെ. കൃഷ്ണദാസ്, പി. ജയരാജൻ, എ.പി. അബ്ദുല്ലക്കുട്ടി, അഡ്വ. വി. വേണുഗോപാൽ, തോട്ടത്തിൽ രവീന്ദ്രൻ, എം.വി. ശ്രേയാംസ് കുമാർ, പി.വി. ചന്ദ്രൻ, ഹൈകോടതി ജഡ്ജിമാർ, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, എ.എസ്.പി. ഷഹൻഷ തുടങ്ങിയവർ പങ്കെടുത്തു.
വടകര ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയും യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലും വിവാഹ വേദിയിൽ ഒരുമിച്ച്. രാഷ്ട്രീയത്തിലെ എതിരാളികൾ അടുത്തിരുന്ന് ഏതാനും നേരം സൗഹൃദം പങ്കുവെച്ചപ്പോൾ കണ്ടുനിന്നവർക്ക് കൗതുകം.
തലശ്ശേരിയിലെ ഡോ. ജയകൃഷ്ണൻ നമ്പ്യാർ -സൗമ്യ ജയകൃഷ്ണൻ ദമ്പതികളുടെ മകൾ പാർവതിയും ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ -സുകന്യ ദേവൻ ദമ്പതികളുടെ മകൻ ശശാങ്കും തമ്മിലുള്ള വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സ്ഥാനാർഥികൾ. വോട്ട് പിടിക്കാനുള്ള ഓട്ടത്തിനിടയിലാണ് തിരക്കുകളെല്ലാം മാറ്റിവെച്ച് വിവാഹ വേദിയിലെത്തിയത്.
https://www.facebook.com/Malayalivartha