കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റി

ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം രണ്ടാംഭാര്യ മുറിച്ചുമാറ്റി. അമേത്തിയിലെ ജഗദീഷ്പൂരില്‍ ഫസംഗഞ്ച് കച്‌നാവ് ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് അന്‍സര്‍ അഹമ്മദിനെ (38 ) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടാംഭാര്യ നസ്ലിന്‍ ബാനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അന്‍സര്‍ അഹമ്മദിന് സേബ്‌ജോള്‍, നസ്ലിന്‍ ബാനു എന്നിങ്ങനെ രണ്ട് ഭാര്യമാരാണ് ഉള്ളത്. രണ്ട് ഭാര്യമാരിലും ഇയാള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. ഇതേച്ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നതായി പൊലീസ് പറയുന്നു. ഇത്തരത്തില്‍ വാക്കുതര്‍ക്കം നടക്കുന്നതിനിടെ നസ്ലിന്‍ അന്‍സറിനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിനിടെ ഇവര്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നവെന്ന് പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ അന്‍സറിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ജഗദീഷ്പുരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി റായ്ബറേലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റി. നസ്ലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ്.
https://www.facebook.com/Malayalivartha