വ്യോമസേന മുന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഡികെ പരുല്‍കര്‍ (ക്യാപ്റ്റന്‍ ദിലീപ് കമാല്‍കര്‍ പരുല്‍കര്‍) (82) അന്തരിച്ചു

വ്യോമസേന മുന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഡികെ പരുല്‍കര്‍ (ക്യാപ്റ്റന്‍ ദിലീപ് കമാല്‍കര്‍ പരുല്‍കര്‍) (82) അന്തരിച്ചു. പുനെയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. 1953ലാണ് പരുല്‍കര്‍ വ്യോമസേനയില്‍ കമ്മീഷന്‍ ചെയ്തത്. വ്യോമസേന അക്കാദമിയില്‍ ഫ്‌ലൈയിങ് ഇന്‍സ്ട്രക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം.
1971ലെ ഇന്ത്യ- പാക് യുദ്ധത്തിനിടെയാണ് വിങ് കമാന്‍ഡറായിരുന്ന പരുല്‍കറും രണ്ട് സഹ പ്രവര്‍ത്തകരും പാകിസ്ഥാന്റെ പിടിയിലായത്. യുദ്ധത്തടവുകാരായി കഴിയവേയാണ് പരുല്‍കറുടെ നേതൃത്വത്തില്‍ സംഘം രക്ഷപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയത്. 1965ലെ ഇന്ത്യ- പാക് യുദ്ധത്തില്‍ പരുല്‍കര്‍ പറത്തിയ വിമാനത്തിനു നേരെ ശത്രുക്കള്‍ നടത്തിയ വെടിവയ്പ്പില്‍ അദ്ദേഹത്തിന്റെ ചുമലിനു പരിക്കേറ്റിരുന്നു. തകരാറിലായ വിമാനം ഉപേക്ഷിക്കാനായി മേലധികാരികള്‍ അദ്ദേഹത്തിനു നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ മനഃസാന്നിധ്യം വിടാതെ വിമാനം തിരിച്ച് സൈനിക ക്യാംപിലേക്ക് എത്തിക്കാനായി അദ്ദേഹത്തിനു സാധിച്ചു. ഈ ധീരതയ്ക്ക് വ്യോമസേന അദ്ദേഹത്തെ മെഡല്‍ നല്‍കി ആദരിക്കുകയും ചെയ്തു. മറ്റ് വിശിഷ്ട സേവാ മെഡലുകളും അദ്ദേഹത്തിനു ലഭ്യമായിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha