വിനായകന് വെറുമൊരു വിഴുപ്പ്; പച്ചത്തെറിവിളിച്ച് അട്ടഹസിച്ച നടന്റെ കരണംപൊട്ടിച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പ്

കുനിഞ്ഞ് നിന്ന് മാധ്യമ പ്രവര്‍ത്തനം നടത്താതെ നട്ടെല്ല് നിവര്‍ത്തി നിന്ന് മാധ്യമ പ്രവര്‍ത്തനം നടത്തൂ. ന്യൂസ് 18നിലെ മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനെ പച്ചത്തെറിവിളിച്ച നടന്‍ വിനായകന്‍ പറഞ്ഞതാണ്. തെറികേട്ടാല്‍ അപര്‍ണ ഓടുമെന്ന് കരുതിയോ വിനായകാ. തെറുക്കുത്തരം മുറിപ്പത്തലെന്ന് കേട്ടിട്ടില്ലേ. വിനായകന്‍ സാറിന്റെ കരണംപൊട്ടിച്ച് അപര്‍ണ മറുപടി കൊടുത്തിട്ടുണ്ട്. നാളിതുവരെ ദളിതര്‍ക്ക് വേണ്ടി ഒരു സമരമോ മുദ്രാവാക്യമോ വിളിച്ചിട്ടില്ലാത്ത സ്വന്തം കൈയ്യിലിരുപ്പിന് പോലീസ് തൂക്കുമെന്നാകുമ്പോള്‍ രക്ഷപ്പെടാന്‍ ദളിത് കാര്‍ഡിറക്കി ഇരവാദം മുഴക്കുന്ന വിനായകനെ പൊളിച്ചടുക്കിയിട്ടുണ്ട് അപര്‍ണ. ചാനലില്‍ അവര്‍ ഒരു വീഡിയോ ചെയ്തിരുന്നു. അതില്‍ പറഞ്ഞിരിക്കുന്നത് വിനായകന്‍ ഒരു വിഴുപ്പാണെന്നാണ്. ദളിതന്റെ അവകാശ സമരങ്ങളെ പിന്നില്‍ നിന്ന് കുത്തുകയാണ് വിനായകനെന്ന പൊതുശല്യം. അപര്‍ണ പറഞ്ഞത് വിശദമായ് നമുക്ക് നോക്കാം...
ലൈംഗികാവയവങ്ങളുടെ പേരുകള്‍ വിളിച്ച് പറഞ്ഞും കേട്ടാലറയ്ക്കുന്ന തെറിവിളിച്ചാലും പേടിച്ച് മിണ്ടാതെ സ്ത്രീകള്‍ മാറിപ്പോകും. അത് പണ്ട് ആ കാലം കഴിഞ്ഞ് പോയിരിക്കുന്നു വിനായകാ. മാധ്യമപ്രവര്‍ത്തകരെ സ്ത്രീശരീരങ്ങളെന്ന് എടുത്ത് പറയാന്‍ ഉത്സാഹം കാണിക്കുന്ന നിങ്ങള്‍ ദളിത് വിഭാഗത്തിന് വേണ്ടി ഒരു സമരവും നടത്തിയിട്ടുമില്ല നടത്തുന്നുമില്ല. എറണാകുളത്ത് സ്വന്തം ഫ്ളാറ്റിലിരുന്ന് സിനിമാക്കാരനെന്ന പ്രിവിലേജ് എടുത്ത് ബാല്‍ക്കണിയിലിരുന്ന് നഗ്‌നതപ്രദര്‍ശിപ്പിക്കുന്ന ഒരു പൊതുശല്യം മാത്രമാണ് ഇപ്പോഴും നിങ്ങള്‍. സ്ത്രീക്കെതിരെ പരസ്യമായ് ഒരു പ്ലാറ്റ്ഫോമില്‍ ഇങ്ങനെ വൃത്തികേട് പറയുമ്പോള്‍ അതിനെതിരെ ഉയരുന്ന സമൂഹപ്രതിഷേധങ്ങളെ മറികടക്കാമെന്നുള്ള വ്യാമോഹം മാത്രമാണ് ജാതി എടുത്തെടുത്ത് പറഞ്ഞുള്ള നിങ്ങളുടെ ഇരവാദം. അവകാശ സമരങ്ങള്‍ ഇപ്പോഴും തുടരുന്ന ദളിത് വിഭാഗമോ വിവേചനങ്ങളുടെ വേദന ഇപ്പോഴും അനുഭവിക്കുന്ന അതിനെതിരെ പൊരുതുന്ന ഒരാണും പെണ്ണുമോ നിങ്ങളെന്ന വിഴുപ്പിനെ ഏറ്റെടുക്കില്ല. ദളിത് അക്ടിവിസ്റ്റുകള്‍ക്കെതിരെ നിങ്ങള്‍ നടത്തിയ അശ്ലീല സംഭാഷണങ്ങള്‍ ആരും മറന്നിട്ടില്ല.
വിമര്‍ശനങ്ങള്‍ക്ക് മറുപടിയില്ലെങ്കില്‍ കേട്ടാലറയ്ക്കുന്ന പച്ചത്തെറി വിളിക്കുന്നതും ആ പച്ചത്തെറിയൊക്കെ സ്വത്വ വാദമാണെന്ന് പറയുന്നതുമൊക്കെ കേട്ട് കൈയ്യടിക്കാന്‍ താങ്കളുടെ കൂടെ നില്‍ക്കുന്നത് അവകാശ സമരങ്ങള്‍ നടത്തുന്ന ദളിത് വിഭാഗമല്ല വെറും പെര്‍വെര്‍ട്ടുകള്‍ മാത്രമാണ്. അവരല്ല കേരളം. നല്ല കലാകാരനാണ് താങ്കള്‍ കമ്മട്ടിപ്പാടവും ജയിലറും പോലുള്ള സിനിമകളിലെ നിങ്ങളുടെ ഗംഭീര പ്രകടനങ്ങള്‍ ഞാനടക്കമുള്ള മാധ്യമ സ്ത്രീശരീരങ്ങള്‍ തീയറ്ററില്‍ പോയി കണ്ടതാണ് പ്രോത്സാഹിപ്പിച്ചതാണ്. പക്ഷെ അതിനര്‍ത്ഥം ആ പ്രിവിലേജ് കൊണ്ട് നിങ്ങള്‍ പറയുന്ന അശ്ലീലത്തെ പുരോഗമനമെന്ന് കരുതുമെന്നോ കേട്ട് പേടിച്ച് മിണ്ടാതിരിക്കുമെന്നോ അല്ല. ഇനിയും വിമര്‍ശിക്കും. ആവശ്യമെങ്കില്‍ ഷോക് ചികിത്സ നല്‍കണമെന്ന് പറയുകയും ചെയ്യും. പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുന്‍പ് ഒരു കാര്യം കൂടി. എന്റെ പേരിലെ വാലെടുത്ത് പറഞ്ഞ് ജാതി അധിക്ഷേപം നടത്തുകയാണ് ഞാനെന്ന ആരോപണങ്ങളുമായ് നിങ്ങളുടെ പോസ്റ്റിന് താഴെ വന്ന കമന്റുകള്‍ക്ക് ഒരു കവിതയിലെ രണ്ട് വരികള്‍ കൂടി പറഞ്ഞ് അവസാനിപ്പിക്കാം. പുലയാടി മക്കള്‍ക്ക് പുലയാണ് പോലും പുലയന്റെ മകനോട് പുലയാണ് പോലും. പുലയാടി മക്കളെ പറയുമോ നിങ്ങള്‍ പറയനും പുലയനും പുലയായത് എങ്ങനെ. പറയുമോ പറയുമോ പുലയാടി മക്കളെ. ഈ കവിത എഴുതിയ ആ കുറുപ്പ് എന്റെ അച്ഛനാണ്. അതാണ് ഈ വിമര്‍ശനങ്ങള്‍ക്ക് എനിക്കുള്ള മറുപടി. ഇതായിരുന്നു അപര്‍ണ കൊടുത്ത മറുപടി....
ഇതിലും വലിയ മറുപടി വിനായകന് കിട്ടാനില്ല. ആരാണ് ഈ വിനായകന്‍ ഒരു നടനായത് കൊണ്ട് താഴെത്തട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന കഷ്ടപ്പാടുകള്‍ സഹിച്ച് ഇവിടെ വരെ എത്തിയ ഒരു നടനായത് കൊണ്ട് ഇയാള്‍ കാണിക്കുന്ന എല്ലാ തെമ്മാടിത്തവും അനുവദിച്ച് കൊടുക്കണമെന്നാണോ.
അപര്‍ണ പറഞ്ഞത് പോലെ വിനായകന്‍ നല്ല നടനാണ് സമ്മതിക്കുന്നു പക്ഷെ ആ പ്രിവിലേജ് സമൂഹത്തിലുള്ളവരെ തെറുവിളിക്കാനുള്ള ലൈസന്‍സ് അല്ല. വിനായകനെതിരെ വിമര്‍ശനം നടത്തിയാല്‍ ഉടനെ അയ്യോ ദളിതനെ ആക്രമിക്കുന്നേയെന്ന് പറഞ്ഞ് ഒരുകൂട്ടര്‍. പക്ഷെ സമൂഹം മനസിലാക്കേണ്ട ഒരു വസ്തുത വിനായകനെ പൊക്കിപ്പിടിച്ചോണ്ട് വരുന്നത് അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന മനുഷ്യരല്ല തെറിവിളിക്ക് കൈയ്യടിക്കുന്ന ഞരമ്പുരോഗികള്‍ മാത്രം. നട്ടെല്ല് നിവര്‍ത്തി നിന്ന് മാധ്യമ പ്രവര്‍ത്തനം നടത്തൂ എനന്ായിരുന്നു വിനായകന്റെ ഉപദേശം. ആരാണ് നട്ടെല്ലിനെക്കുറിച്ചൊക്കെ പറയുന്നതെന്ന് നോക്കണേ. വിമര്‍ശനങ്ങള്‍ക്ക് കേട്ടാലറയ്ക്കുന്ന തെറിവിളി നടത്തുന്നും നഗ്‌നതാ പ്രദര്‍ശനം നടത്തുന്നതുമാണ് നട്ടെല്ലെന്നാണോ വിനായകന്‍ സാറ് കരുതിയിരിക്കുന്നത്. അതോ പണികിട്ടാറാകുമ്പോള്‍ ദളിത് കാര്‍ഡിറക്കി ഇരവാദം മുഴക്കുന്നതാണോ നട്ടെല്ല്. നട്ടെല്ല് പോയിട്ട് വാഴപ്പിണ്ടി പോലുമില്ലാത്ത വിനായകനാണ് ഡയലോഗ് അടിക്കുന്നത്.
അടൂരിനേയും യേശുദാസിനേയും തെറിവിളിച്ച് വിനായകന്‍ പോസ്റ്റ് ഇട്ടത് അപര്‍ണ ചാനലില്‍ വീഡിയോ ചെയ്തിരുന്നു പിന്നാലെയാണ് തെറിവിളിച്ച് കുറിപ്പിട്ടത്. എതിര്‍പ്പുണ്ടെങ്കില്‍ നമുക്ക് ആരേയും വിമര്‍ശിക്കാം പക്ഷെ പുലഭ്യം പറയുകയല്ല വേണ്ടതെന്ന് അപര്‍ണ പറഞ്ഞു. ഇതില്‍ പുലഭ്യം എന്ന വാക്ക് തന്റെ കമ്യൂണിറ്റിയെ അപമാനിക്കാന്‍ മാധ്യമപ്രവര്‍ത്തക ഉപയോഗിച്ചുവെന്നാണ് വിനായകന്‍ പറഞ്ഞത്. അല്ലയോ വിനായക പണ്ഡിതാ പുലഭ്യം എന്ന വാക്കിന്റെ അര്‍ത്ഥം അസഭ്യം എന്നാണ്. അല്ലാതെ ആ വാക്കിന് പുലയ വിഭാഗവുമായ് ഒരു ബന്ധവും ഇല്ല. വിനായകന്‍ പങ്കുവെച്ച പോസ്റ്റിലെ ചില പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഒന്നൂടെ നമുക്ക് നോക്കാം.
അറിയാം
മാപ്രകളെ
നീയൊക്കെ
നിന്റെ കുടുംബം
പോറ്റാന്‍
വേണ്ടി
പെടുന്ന പാടാണ് എന്ന്
ചാനലില്‍
അന്തിച്ചര്‍ച്ച നടത്തി
അവിടെയും
വിനായകനെ വിറ്റ്
നിന്റെ
അമ്മയ്ക്കും
ഭാര്യക്കും
മക്കള്‍ക്കും
ഓണക്കോടിക്കുള്ള
വകയൊപ്പിച്ചു അതല്ലേ സത്യം ?
എല്ലാവരും പണിക്ക് പോകുന്നത് അവനനവന്റെ കുടുംബം പോറ്റാനാണ് മിസ്റ്റര്‍. വിനായകന്‍ സിനിമയില്‍ അഭിനയിക്കുന്നത് പണത്തിന് വേണ്ടിയല്ലെ അല്ലാതെ കാശ് വാങ്ങാതെയല്ലല്ലോ അഭിനയിക്കുന്നത്. അണ്ണന്റെ പറച്ചില്‍ കേട്ടാല്‍ തോന്നും ഒരു രൂപ വാങ്ങാതെ സേവനം ആണ് ചെയ്യുന്നതെന്ന്.
എന്റെ സമൂഹത്തിനു
ഞാനുണ്ടാക്കി
എന്ന് നിങ്ങള്‍ പറയുന്ന
നാണക്കേടിനെക്കാള്‍
വലുതാണ്
അപര്‍ണ്ണെ..
. നിന്നെപോലെയുള്ള
മാധ്യമ
സ്ത്രീ
ശരീരങ്ങള്‍
ഈ സമൂഹത്തിനോട്
ചെയ്തുകൊണ്ടിരിക്കുന്ന
വിവരക്കേട്.
പുലയാടികളുടെ വീട് 'ചെറ്റ'കുടില്‍
ആ വീട്ടില്‍ പുലയാടനും
പുലയാടിയും
പുലയാടി മക്കളും സംസാരിക്കുന്നത്
'പുലഭ്യം'
അത് നിന്നെപോലുള്ള
മാപ്രകള്‍ക്ക്
അസഭ്യം.
പുലഭ്യം എന്ന വാക്ക് പുലയ വിഭാഗത്തിന്റേത് അയ്യോ ഞങ്ങളുടെ സ്വത്വത്തെ വിമര്‍ശിക്കുന്നേയെന്നാണ് വിനായകന്‍ പറഞ്ഞുവെച്ചത്. പച്ചത്തെറി വിളി ഞങ്ങളുടെ വിഭാഗത്തിന്റെ സംസാര രീതിയാണെന്ന് വിനായകനങ്ങ് പറഞ്ഞുവെക്കുകയാണ്. താന്‍ പച്ചത്തെറിവിളിച്ച് നടക്കുന്നതിന് ആ കമ്യൂണിറ്റിയുടെ തലയില്‍ വിഴുപ്പ് കെട്ടിവെക്കുന്നത് എന്തിനാണ്. കഷ്ടപ്പെട്ട് പൊരുതി മുന്നേറുന്ന പഠിച്ച് ഉയര്‍ന്ന് വരാന്‍ ശ്രമിക്കുന്ന ദളിത് വിഭാഗങ്ങളിലെ കുട്ടികളെയും പോരാടുന്നവരേയും പിന്നോട്ട് വലിക്കുകയാണ് ഇയാളെപ്പോലുള്ളവര്‍.
ഈ സമൂഹത്തില്‍
ബ്രാഹ്മണനിലും
നമ്പൂതിരിയിലും
നായരിലും
കുറുപ്പിലും
വാരിയറിലും
ഈഴവനിലും
എല്ലാം
കള്ളനും
കൊള്ളക്കാരനും
പെണ്ണൂട്ടികളും
അടങ്ങുന്ന വൃത്തികെട്ടവന്മാര്‍ ഉണ്ടാവുമ്പോള്‍
ആ വൃത്തികെട്ട
മനുഷ്യമൃഗ
ശരീരങ്ങള്‍ക്ക് മാത്രം
നാണക്കേട് ചാര്‍ത്തിക്കൊടുക്കയും
വിനായകന്‍
എന്ന മനുഷ്യമൃഗം
ചെയ്യുന്ന
പ്രവര്‍ത്തികള്‍ക്ക്
വിനയാകന്റെ സമൂഹത്തിനാകെ
നാണക്കേട് പട്ടം ചാര്‍ത്തിക്കൊടുക്കുന്ന
നിന്റെയൊക്കെ
വൃത്തികെട്ട കൂട്ടിക്കൊടുപ്പ് മാധ്യമ ചിന്താഗതിയാണ് യഥാര്‍ത്ഥ അസഭ്യം
ഇതാണ് വിനായകന്റെ അടുത്ത വിമര്‍ശനം. തെമ്മാടിത്തം കാണിക്കുന്നവന്‍ ഏതവനായാലും വിമര്‍ശിക്കും. അതിന് ജാതിയും മതവും നോക്കില്ല. ഇവിടെ വിനായകന്റെ ജാതിയെ ആരും വിമര്‍ശിച്ചിട്ടില്ല നിങ്ങളുടെ പ്രവര്‍ത്തിയെ ആണ് വിമര്‍ശിച്ചത്. നിങ്ങളുടെ കൈയ്യിലിരുപ്പിനെ വിമര്‍ശിക്കുമ്പോള്‍ അയ്യോ എന്റെ സമൂഹത്തെ ആക്ഷേപിച്ചേയെന്ന് വാദിക്കുന്നത് ഇരവാദമാണ്. മുമ്പും പലതരത്തിലുള്ള കേസുകള്‍ വിനായകനെതിരെ ഉണ്ടായിട്ടുണ്ട്. ഭാര്യയുമായുള്ള ബഹളത്തിന്റെ പേരില്‍ വിനായകന്‍ നല്‍കിയ പരാതിയില്‍ വീട്ടിലെത്തിയ വനിതാ പോലിസിനോട് വിനായകന്‍ മോശമായി പെരുമാറിയിരുന്നു. പോലിസ് സ്റ്റേഷനില്‍ ബഹളം വെച്ചതിനും നടന്‍ അറസ്റ്റ് നടപടി നേരിട്ടിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായതിന് വിനായകനെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകരെ തെറിവിളിക്കുന്നത് സ്ഥിരം ഏര്‍പ്പാടാണ്. നഗ്‌നതാപ്രദര്‍ശനം വലിയ വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞിരുന്നു വിനായകന്‍. സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ചര്‍ച്ചകള്‍ തുടരട്ടെ''. എന്നാണ് കുറിപ്പ്. ആരെയെങ്കിലും തെറിവിളിച്ച് പോസ്റ്റ് ഇടുക പണികിട്ടുമ്പോള്‍ പിന്‍വലിക്കുക മാപ്പ് പറയുക വീണ്ടും പോസ്റ്റ് ഇടുക. ഇതാണ് വിനായകന്റെ സത്ഥിരം പണി.
https://www.facebook.com/Malayalivartha






















