വല്ലാത്തൊരു അനുഭവം... വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസവുമായി കേരള എംപിമാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍; 2 മണിക്കൂറോളം ചെന്നൈക്ക് മുകളില്‍ പറന്ന ശേഷം അടിയന്തര ലാന്‍ഡിംഗ്

അഹമ്മദാബാദ് വിമാനാപകടത്തിന്റെ ഞെട്ടലിലാണ് എല്ലാവരും. അതിനിടെ എയര്‍ ഇന്ത്യയുടെ അടിയന്തര ലാന്‍ഡിംഗ് പേടിപ്പെടുത്തി. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ 2455 വിമാനം ചെന്നൈയിലാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. ഇതില്‍ പ്രതികരിച്ച് കെ സി വേണുഗോപാലും അടൂര്‍ പ്രകാശുമടക്കമുള്ള എം പിമാര്‍ രംഗത്ത്.
അടിയന്തര ലാന്‍ഡിംഗിനിടെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടെന്നാണ് എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. അടിയന്തര ലാന്‍ഡിംഗില്‍ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് മണിക്കൂറോളം സമയം ചെന്നൈയ്ക്ക് മുകളില്‍ പറന്നെന്നാണ് യു ഡി എഫ് കണ്‍വീനര്‍ കൂടിയായ അടൂര്‍ പ്രകാശ് പ്രതികരിച്ചത്.
അതിനിടെ വിഷയത്തില്‍ പ്രതികരിച്ച് എയര്‍ ഇന്ത്യയും രംഗത്തെത്തി. സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്നുള്ള മുന്‍കരുതലിനായാണ് ചെന്നൈക്ക് വഴിതിരിച്ച് വിട്ടതെന്നും അടിയന്തര ലാന്‍ഡിംഗ് നടത്തിയതെന്നുമാണ് എയര്‍ ഇന്ത്യ പറയുന്നത്. ചെന്നൈയില്‍ വിമാനത്തിന്റെ പരിശോധന നടത്തുന്നുവെന്നും പകരം സൗകര്യം സജ്ജമാക്കുമെന്നും എയര്‍ഇന്ത്യ വക്താവ് വ്യക്തമാക്കി. എം പിമാരടക്കം 160 പേരുടെയും പരിശോധന പൂര്‍ത്തിയായെന്നും ഉടന്‍ തന്നെ മറ്റൊരു വിമാനത്തില്‍ യാത്ര ക്രമീകരിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വക്താവ് വിവരിച്ചു.
നേരത്തെ റഡാറുമായുള്ള ബന്ധത്തില്‍ സാങ്കേതിക തകരാര്‍ നേരിട്ടതിനെ തുടര്‍ന്ന് ചെന്നൈ അണ്ണാ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എയര്‍ ഇന്ത്യ 2455 വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലടക്കം കേരളത്തില്‍ നിന്നുള്ള 4 എം പിമാരും തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു എംപിയും സഞ്ചരിച്ച വിമാനമാണ് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. കെ സി വേണുഗോപാലിന് പുറമേ, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ രാധാകൃഷ്ണന്‍, റോബര്‍ട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തില്‍ ഉണ്ടായിരുന്ന എം പിമാര്‍.
അതേസമയം സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്തുന്നതിനായി എയര്‍ ഇന്ത്യ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും നീക്കം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്ക് പറന്ന വിമാനം ഒരു മണിക്കൂറിലേറെ പറന്ന ശേഷം തകരാര്‍ കണ്ടെത്തിയതോടെ, രണ്ട് തവണ ലാന്‍ഡിംഗിന് ശ്രമിച്ച ശേഷം സുരക്ഷിതമായി ചെന്നൈയില്‍ ഇറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ 2455 വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തേണ്ടി വന്നതില്‍ രാഷ്ട്രീയ വിവാദം കനക്കുന്നു. എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും കൊടിക്കുന്നില്‍ സുരേഷും സി പി എം നേതാവായ കെ രാധാകൃഷ്ണനും തമിഴ്‌നാട്ടില്‍ നിന്നുള്ള റോബര്‍ട്ട് ബ്രൂസുമടക്കമുള്ള എം പിമാരടക്കം മൊത്തം 160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. സാങ്കേതിക തകരാര്‍ കാരണം അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കവെ റണ്‍വേയില്‍ മറ്റൊരു വിമാനം എത്തിയത് പ്രതിസന്ധിയുടെ ആക്കം കൂട്ടി. ആകാശത്ത് വട്ടമിട്ട് കറങ്ങിയ എയര്‍ ഇന്ത്യ വിമാനം മണിക്കൂറുകള്‍ക്ക് ശേഷമാണ് ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. വന്‍ ദുരന്തമാണ് ഒഴിവായതെന്ന് സാരം.
വിമാനം അടിയന്തരമായ ലാന്‍ഡ് ചെയ്ത സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ചാണ് കെ സി വേണുഗോപാലും അടൂര്‍ പ്രകാശുമടക്കമുള്ള എം പിമാര്‍ രംഗത്തെത്തിയത്. അടിയന്തര ലാന്‍ഡിംഗിനിടെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടെന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. അടിയന്തര ലാന്‍ഡിംഗില്‍ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്തുന്നതിനായി എയര്‍ ഇന്ത്യ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും നീക്കം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്ക് പറന്ന വിമാനം ഒരു മണിക്കൂറിലേറെ പറന്ന ശേഷം തകരാര്‍ കണ്ടെത്തിയതോടെ, രണ്ട് തവണ ലാന്‍ഡിംഗിന് ശ്രമിച്ച ശേഷം സുരക്ഷിതമായി ചെന്നൈയില്‍ ഇറക്കുകയായിരുന്നു.
എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതിനെക്കുറിച്ച് പ്രതികരിച്ച് വിമാനത്തിലെ യാത്രക്കാരനായ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകാന്‍ എയര്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ പകരം വിമാനത്തില്‍ കയറിയ ശേഷം ടെലിഫോണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നു നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആണു ഞങ്ങള്‍ ഡല്‍ഹിയിലേക്കു പുറപ്പെട്ടത്. വിമാനത്തില്‍ ആകെ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാത്രി 7.20ന് ആയിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ അര മണിക്കൂര്‍ വൈകി 7.50ന് ആണ് വിമാനം പുറപ്പെട്ടത്.
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പൈലറ്റ് അനൗണ്‍സ്‌മെന്റ് ചെയ്തു. ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ്ങിനുള്ള ശ്രമം തുടങ്ങി. രണ്ടു മണിക്കൂറോളമാണ് വിമാനം ആകാശത്തു വട്ടമിട്ട് പറന്നത്. യാത്രക്കാരാകെ പരിഭ്രാന്തരായിരുന്നു. ചിലര്‍ ആശങ്ക പങ്കുവയ്ക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. ഇടയ്ക്കിടെ പൈലറ്റ് അറിയിപ്പുകള്‍ തരുന്നുണ്ടായിരുന്നു.
ഇന്ധനം കത്തിച്ചു തീര്‍ക്കാനുള്ള ശ്രമം അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ വിമാനം ലാന്‍ഡ് ചെയ്യാനുള്ള ശ്രമം തുടങ്ങി. ഈ സമയത്തായിരുന്നു അടുത്ത പ്രതിസന്ധി. റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നത് കാരണം ഞങ്ങള്‍ സഞ്ചരിച്ച വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. ഇതോടെ പലര്‍ക്കും ഭയമായി. ധാരാളം സ്ത്രീകളും കുട്ടികളും വിമാനത്തില്‍ ഉണ്ടായിരുന്നു.
അര മണിക്കൂര്‍ വീണ്ടും ആകാശത്തു പറന്ന ശേഷമാണു വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിച്ചത്. റഡാറിലെ തകരാര്‍ എന്നാണു പറയുന്നത്. എന്തായാലും വിശദ അന്വേഷണം വേണം. ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. ഞങ്ങള്‍ സഞ്ചരിച്ച വിമാനത്തില്‍ പരിശോധന നടത്തുന്നു എന്നാണ് പറഞ്ഞത്. വലിയ അപകടത്തില്‍ നിന്ന് കരകയറിയാണ് ഞങ്ങള്‍ എല്ലാം പകരം വിമാനത്തില്‍ കയറി ഇരിക്കുന്നത്. റണ്‍വേയില്‍ ഉണ്ടായിരുന്ന വിമാനവുമായി കൂട്ടിമുട്ടാത്തത് തന്നെ ഭാഗ്യമാണ്. പൈലറ്റായ ക്യാപ്റ്റന്‍ വെങ്കിടേഷിന്റെ മികവ് അഭിനന്ദനാര്‍ഹമാണ്' - അടൂര്‍ പ്രകാശ് പറഞ്ഞു.
തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്കു പുറപ്പെട്ട എഐസി2455 വിമാനമാണ് ഞായറാഴ്ച രാത്രി അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തിലെ റഡാര്‍ സംവിധാനത്തിലുണ്ടായ സാങ്കേതിക പ്രശ്‌നം മൂലമായിരുന്നു അടിയന്തര ലാന്‍ഡിങ്. വൈകിട്ട് 7.15നായിരുന്നു വിമാനം തിരുവനന്തപുരത്തു നിന്നും പറന്നുയരേണ്ടിയിരുന്നത്.
എന്നാല്‍ അരമണിക്കൂറോളം വൈകിയാണു വിമാനം പുറപ്പെട്ടത്. ഒരു മണിക്കൂര്‍ പറന്ന ശേഷം ചെന്നൈയില്‍ ഇറക്കി. അടിയന്തര ലാന്‍ഡിങ് നടത്താന്‍ ആദ്യം ശ്രമിക്കവേ റണ്‍വേയില്‍ മറ്റൊരു വിമാനം കൂടിയുണ്ടായിരുന്നു. വീണ്ടും പറന്നുയര്‍ന്ന വിമാനം അരമണിക്കൂറിനു ശേഷമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.
അതേസമയം യാത്രയ്ക്കിടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബ്രിട്ടിഷ് യുദ്ധവിമാനം ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. യുകെ റോയല്‍ എയര്‍ഫോഴ്‌സിന്റെ എഫ് 35 ബി യുദ്ധവിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. സമീപകാലത്ത് ഇതു രണ്ടാം തവണയാണ് ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനം തകരാറിലാകുന്നത്.
ജൂണ്‍ 14ന്, യുകെയില്‍ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള യാത്രയ്ക്കിടെ ഒരു എഫ് 35ബി യുദ്ധവിമാനം ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയിരുന്നു. 38 ദിവസമാണ് തിരുവനന്തപുരത്ത് എഫ്-35 നിര്‍ത്തിയിടേണ്ടി വന്നത്. പിന്നീട് സാങ്കേതിക വിദഗ്ദരെത്തി നടത്തിയ തീവ്രപരിശ്രമത്തിനൊടുവിലാണ് വിമാനം തിരികെ പോയത്.
അതേസമയം അഹമ്മദാബാദിലെ വിമാനാപകടത്തിന്റെ ഞെട്ടല്‍ ഇതുവരേയും മാറിയിട്ടില്ല. 2025 ജൂണ്‍ 12-ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടന്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുവീണു. ഈ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാളൊഴികെ എല്ലാവരും മരിച്ചു. കൂടാതെ, വിമാനം തകര്‍ന്നുവീണ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ത്ഥികളും മരിക്കുകയും 40-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഇപ്പോഴും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, പുറത്തുവന്ന ചില പ്രാഥമിക റിപ്പോര്‍ട്ടുകളും സൂചനകളും താഴെക്കൊടുക്കുന്നു.
എന്‍ജിനുകളുടെ പ്രവര്‍ത്തനം നിലച്ചു: വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം നിലച്ചതാണ് ഇതിന് പ്രധാന കാരണം.
ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്തു: വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്തതാണ് എന്‍ജിനുകള്‍ നിലയ്ക്കാന്‍ കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സ്വിച്ചുകള്‍ എങ്ങനെയാണ് ഓഫ് ആയതെന്ന് വ്യക്തമല്ല. കോ-പൈലറ്റ് വിമാനം നിയന്ത്രിക്കുമ്പോള്‍, ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ രണ്ട് എന്‍ജിനുകളിലേക്കുമുള്ള സ്വിച്ചുകള്‍ ഓഫ് പൊസിഷനിലേക്ക് മാറിയതായി റിപ്പോര്‍ട്ടിലുണ്ട്.
പൈലറ്റുമാരുടെ പിഴവ്: വിമാനം പറന്നുയരുമ്പോള്‍ സാധാരണഗതിയില്‍ ചക്രങ്ങള്‍ അകത്തേക്ക് വലിക്കേണ്ടതുണ്ട്. എന്നാല്‍ അപകടസമയത്ത് വിമാനത്തിന്റെ ചക്രങ്ങള്‍ താഴ്ന്ന നിലയിലായിരുന്നെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് ഒരു പൈലറ്റ് പിഴവായിരിക്കാമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന മറവിയും അപകടത്തിന് കാരണമായേക്കാമെന്നും പറയപ്പെടുന്നു.
ഈ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പൈലറ്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു. അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്നാണ് അസോസിയേഷന്‍ ആരോപിച്ചത്. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ.
"
https://www.facebook.com/Malayalivartha


























