കറിവെക്കാൻ വരാൽ വാങ്ങി മുറിച്ചപ്പോൾ ഉഗ്രവിഷമുള്ള മൂർഖൻ..നിലവിളിച്ചോടി വീട്ടുകാർ പിന്നെ നടന്നത്"

കറിവയ്ക്കാനായി വെട്ടിയ വരാലിന്റെ വയറ്റിൽ ഒരടിയിലേറെ നീളമുള്ള പാമ്പിനെ കണ്ടെത്തി. ചാരുംമൂട് പേരൂർ കാരാഴ്‌മ നിലയ്ക്കൽ വടക്കതിൽ സനോജിന്റെ വീട്ടിലാണ് സംഭവം. ഇന്നലെ രാവിലെ വീടിന് സമീപമുള്ള കോതിച്ചിറ പാടത്ത് നിന്ന് ചൂണ്ടയിൽ ലഭിച്ച ഒരു കിലോയോളം തൂക്കമുള്ള വരാലിനെ വൃത്തിയാക്കാനായി സനോജിന്റെ ഭാര്യ ശാലിനി വെട്ടിയപ്പോൾ വയറ്റിൽ നിന്ന് പാമ്പ് പാത്രത്തിലേക്ക് വീഴുകയായിരുന്നു. തൊലി അഴുകിത്തുടങ്ങിയിരുന്ന പാമ്പിന്റെ തലയിലെ അടയാളം കണ്ട് മൂർഖനെന്നാണ് കരുതുന്നത്. ഭയന്ന വീട്ടുകാർ വരാലിനെയും പാമ്പിനെയും പറമ്പിൽ കുഴിച്ചിട്ടു.
വരാൽ മൂർഖൻ പാമ്പിനെ ഭക്ഷിക്കുന്നത് അപൂർവമാണെന്ന് ജന്തുശാസ്ത്ര വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. അവശനായ പാമ്പിനെ ഒരുപക്ഷേ വരാൽ വിഴുങ്ങിയതാവാം. ജന്തുലോകത്തെ വൈവിദ്ധ്യങ്ങളിൽപ്പെട്ട അത്ഭുതമായി ഇതിനെ കണക്കാക്കാമെന്ന് മുതിർന്ന ജന്തുശാസ്ത്ര പ്രൊഫസർ ഡോ.ജി.നാഗേന്ദ്രപ്രഭു പറഞ്ഞു.
തിരുവനന്തപുരത്ത് അങ്കണവാടി കിണറ്റിനുള്ളില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. പാറശ്ശാല അയ്ങ്കാമം കാട്ടവിളയിലെ അങ്കണവാടി കിണറ്റില്‍ ഇന്ന് രാവിലെയാണ് പാമ്പിനെ കണ്ടത്. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയശേഷം തറ തുടയ്ക്കുന്നതിനായി വെള്ളമെടുക്കാന്‍ എത്തിയപ്പോഴാണ് അങ്കണവാടി ആയ പാമ്പിനെ കാണുന്നത്. തുടര്‍ന്ന് സ്‌നേക്ക് റെസ്‌ക്യൂ ടീമിനെ വിവരം അറിയിക്കുകയായിരുന്നു.
അഞ്ചര അടിയോളം നീളമുള്ള പാമ്പിനെ ഏറെ പണിപ്പെട്ടാണ് പിടികൂടിയത്. കുടിവെള്ള ആവശ്യങ്ങള്‍ക്കായി നിലവില്‍ കിണര്‍ ഉപയോഗിക്കാറില്ലെന്ന് അങ്കണവാടി അധികൃതര്‍ പറഞ്ഞു. പിടികൂടിയ പാമ്പിനെ വനം വകുപ്പിന് കൈമാറി.
കഴിഞ്ഞദിവസം എറണാകുളം കരുമാലൂരില്‍ അങ്കണവാടിക്കുള്ളില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയിരുന്നു.
കളിപ്പാട്ടങ്ങള്‍ സൂക്ഷിക്കുന്ന ഷെല്‍ഫിനുള്ളില്‍ നിന്നായിരുന്നു മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. കരുമാലൂര്‍ പഞ്ചായത്തിലെ തടിക്കക്കടവ് അങ്കണവാടിയിലായിരുന്നു സംഭവം. വനം വകുപ്പിന്റെ റെസ്‌ക്യൂവര്‍ എത്തി ഷെല്‍ഫിനുള്ളില്‍ നിന്നും പാമ്പിനെ പിടികൂടുകയായിരുന്നു.
കൃഷിഭവനിൽ മൂർഖൻപാമ്പ് കയറി കടിയേൽക്കാതെ ജീവനക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഓഫിസിനുള്ളിൽ കയറിയ പൂച്ചയും മൂർഖൻപാമ്പും തമ്മിൽ കടിപിടി കൂട്ടുന്ന ശബ്ദം കേട്ടാണു ജീവനക്കാർ ശ്രദ്ധിച്ചത്. പാമ്പിനെ കണ്ടതോടെ ജീവനക്കാർ ഓഫിസിൽ നിന്ന് പുറത്തിറങ്ങി. പ്രദേശവാസികളുമായി ഓഫിസിലെത്തിയെങ്കിലും പാമ്പിനെ കണ്ടില്ല. പൂച്ചയെ ചത്തനിലയിൽ കണ്ടെത്തി. ഓഫിസിനുള്ളിലെ ഫയലുകൾക്ക് ഉള്ളിൽ എവിടെയോ ഒളിച്ചതാകാമെന്ന സംശയത്തിലാണു ജീവനക്കാർ. മുൻപ് ഒട്ടേറെതവണ ഓഫിസിനുള്ളിൽ പാമ്പിനെ കണ്ടിട്ടുണ്ട്.
ഒരിക്കൽ ഭക്ഷണം കഴിക്കുന്നതിനിടെ അലമാരയുടെ മുകളിൽ നിന്നു ജീവനക്കാരന്റെ മുൻപിലേക്കു പാമ്പ് വീണ സംഭവമുണ്ടായി. പേടിച്ച് ഓടുന്നതിനിടയിൽ വീണു ജീവനക്കാരനു പരുക്കേറ്റിട്ടുമുണ്ട്. രാമങ്കരി കൃഷി അസി. ഡയറക്ടറുടെ നിർദേശ പ്രകാരം ഓഫിസിന്റെ പ്രവർത്തനം താൽക്കാലികമായി ഇന്നലെ പഞ്ചായത്ത് ഓഫിസിലാണു നടന്നത്. എന്നാൽ കംപ്യൂട്ടർ അടക്കമുള്ള സംവിധാനങ്ങൾ എത്തിക്കാൻ സാധിക്കാത്തതിനാൽ പ്രവർത്തനം താളം തെറ്റിയ നിലയിലാണ്.
പാമ്പിനെ പേടിച്ചു കൃഷിഭവൻ വാടക കെട്ടിടത്തിലേക്കു മാറ്റേണ്ട അവസ്ഥയും മുൻപ് ഉണ്ടായിട്ടുണ്ട്. എന്നാൽ വാടക കൊടുക്കാൻ മാർഗമില്ലാതെ വന്നതോടെ വീണ്ടും പഴയ കെട്ടിടത്തിലേക്കു തന്നെ തിരികെ പോരുകയായിരുന്നു. കൃഷിഭവനു കീഴിലുള്ള പാടശേഖര സമിതികളുടെ സഹകരണത്തോടെ കൃഷിഭവനിൽ അത്യാവശ്യം അറ്റകുറ്റപ്പണികൾ നടത്തിയാണു വീണ്ടും പഴയ കെട്ടിടത്തിലേക്കു തിരികെ വന്നത്. സ്ഥിരമായി പാമ്പ് കയറി വരുന്ന മുറി അടച്ചുപൂട്ടിയാണ് പ്രവർത്തനം പുനഃരാരംഭിച്ചത്.
കെട്ടിടത്തിന്റെ ശോച്യാവസ്ഥ കാരണം ഇഴജന്തുക്കളുടെയും താവളമാണിവിടം. രണ്ടര പതിറ്റാണ്ടിനു മുൻപു നിർമിച്ച കെട്ടിടത്തിൽ ചെറിയമഴ പെയ്താൽ പോലും വെള്ളം കയറുന്ന അവസ്ഥയാണ്. കാടുപിടിച്ചു തരിശായി കിടക്കുന്ന തുരുത്തിനു സമീപത്താണ് ഓഫിസ് സ്ഥിതി ചെയ്യുന്നത്. വെള്ളം ഉയർന്നാൽ തുരുത്തിലുള്ള പാമ്പുകൾ ഓഫിസിനുള്ളിലേക്കു കയറുന്ന സ്ഥിതിയാണു കണ്ടുവരുന്നത്. മിക്കസമയത്തും ഓഫിസിനുള്ളിൽ വെള്ളംകെട്ടി നിൽക്കുന്നതിനാൽ ഓഫിസ് കെട്ടിടത്തിന്റെ ചുമരിൽ തൊട്ടാൽ ഷോക്കും ഏൽക്കും.
കഴിഞ്ഞ ദിവസം അപേക്ഷയുമായി എത്തിയ കർഷകനു ഷോക്കേറ്റെങ്കിലും കാര്യമായ പരുക്കേറ്റില്ല. വൈദ്യുതി ഷോർട്ടായി കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കേടായി. ഓഫിസിന്റെ പല ഭാഗത്തെയും കോൺക്രീറ്റ് അടർന്നുപോയ നിലയിലാണ്. പലയിടത്തും ചോർച്ചയുണ്ട്. ഫയലുകൾ പോലും സൂക്ഷിക്കാൻ കഴിയാത്ത അവസ്ഥയിൽ കെട്ടിടം അപകടഭീഷണിയിലാണ്. തറ ഉയർത്തി അത്യാവശ്യം അറ്റകുറ്റപ്പണികൾ നടത്തിയാൽ നിലവിലുള്ള ഓഫിസ് കുറച്ചു നാളുകൂടി പ്രവർത്തന സജ്ജമാക്കാൻ സാധിക്കും
കൃഷി ഓഫിസർ ഇല്ല
സംസ്ഥാനത്തെ തന്നെ ഏറ്റവുമധികം നെൽക്കൃഷി നടക്കുന്ന കൃഷിഭവനുകളിൽ ഒന്നാണു നീലംേപരൂർ കൃഷിഭവൻ. എന്നാൽ ഇവിടെ കൃഷി ഓഫിസറില്ല. ഏഷ്യയിലെ ഏറ്റവും വലിയ പാടശേഖരമായ ഇ ബ്ലോക്ക് ഇരുപത്തിനാലായിരം കായൽ പാടശേഖരവും നീലംപേരൂരിലാണ്. കൃഷി ഓഫിസർ ചാർജ് ഏറ്റെടുക്കാത്തതു പാമ്പിന്റെ ശല്യവും കെട്ടിടത്തിന്റെ ശോചനീയാവസ്ഥയുമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. പുളിങ്കുന്ന് കൃഷിഭവന്റെ കൂടി ചുമതലയുള്ള കാവാലം കൃഷി ഓഫിസർക്കാണു നീലംപേരൂർ പകരം ചുമതലയുള്ളത്. നിലവിൽ 2 അസിസ്റ്റന്റ് കൃഷി ഓഫിസറുടെ സേവനം മാത്രമാണു നീലംപേരൂർ കൃഷിഭവനിലുള്ളത്.
https://www.facebook.com/Malayalivartha
























