സംസ്ഥാനത്ത് കനത്ത ചൂടില്‍ ആശ്വാസമായി വിവിധ ജില്ലകളില്‍ മഴ....പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ 4 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത ചൂടില്‍ ആശ്വാസമായി വിവിധ ജില്ലകളില്‍ മഴയെത്തി. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ 4 ജില്ലകളില്‍ മഴ മുന്നറിയിപ്പുുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നലെ മഴ ലഭിച്ചിരുന്നു. മഴയ്‌ക്കൊപ്പം ഇടിമിന്നലുമുണ്ടായി. കടല്‍ക്കൊള്ള പ്രതിഭാസം മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ടായിരുന്നു. കനത്ത ചൂടില്‍ മഴയെത്തിയത് ആശ്വാസമായെങ്കിലും ചില ജില്ലകളില്‍ ഇപ്പോഴും മഴയെത്തിയിട്ടില്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ്. എന്നാല്‍ ഇന്ന് രാവിലെ പുറപ്പെടുവിച്ച പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് .
https://www.facebook.com/Malayalivartha